
ഹിമാലയത്തിൽ നിന്നും 1008 സന്യാസിമാർ പാലക്കാട് പ്രവേശിക്കുന്നു
ഹിമാലയത്തിൽ നിന്നെത്തുന്ന 1008 സന്യാസിമാർ പാലക്കാട് ജില്ലയിൽ പ്രവേശിക്കുന്നതിന്റെ ഭാഗമായി വടക്കന്തറ ശ്രീമഹാദേവ ക്ഷേത്രത്തിൽ സാധു മഹാസംഗമം സംഘടിപ്പിക്കുന്നു.
ഈ മഹത്തായ ആത്മീയ സംഗമത്തിന്റെ ഭാഗമായി സ്വീകരണവും ഹിന്ദു മഹാസമ്മേളനവും
📅 ഫെബ്രുവരി 2, 2026
⏰ വൈകുന്നേരം 5.00 മണിക്ക്
📍 വടക്കന്തറ ക്ഷേത്രം, പാലക്കാട്
നടത്തപ്പെടുന്നു.
സനാതന ധർമ്മത്തിന്റെ ആത്മീയ ഊർജ്ജം അനുഭവിക്കുകയും, സന്യാസിമാരുടെ അനുഗ്രഹം നേടുകയും ചെയ്യുന്നതിനായി എല്ലാ ഭക്തജനങ്ങളും ഹിന്ദുസമൂഹവും ഈ മഹാസമ്മേളനത്തിൽ പങ്കെടുത്തു അനുഗ്രഹീതരാകണമെന്ന് സംഘാടകർ അഭ്യർത്ഥിക്കുന്നു.
—–
*കുംഭമേളയിൽ ഇന്ന് രാവിലെ നടന്ന ഭക്തിസാന്ദ്രമായ നിളാസ്നാനം.* ഗായത്രി ഗുരുകുലം വൈദിക രീതിയിൽ ചിട്ടപ്പെടുത്തിയ സ്നാന കർമ്മത്തിൽ തിരക്ക് കുറവുള്ള ഇന്നും ആയിരങ്ങൾ പങ്കെടുത്തു. എല്ലാ ദിവസവും രാവിലെ 8.30നാണ് മന്ത്രഘോഷത്തോടെയുള്ള ഈ സ്നാനം. ഇതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നേരത്തേ തന്നെ എത്തി പാലം കടന്ന് സ്നാനഘട്ടിൽ എത്തേണ്ടതാണ്. സ്ത്രീകൾക്ക് വസ്ത്രം മാറാനും മറ്റും പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
—–
*കേരള കുംഭമേളക്ക് എത്തുന്ന എല്ലാവർക്കും സൗജന്യ ഭക്ഷണം ഉണ്ട്. പഴയിടം മോഹനൻ നമ്പൂതിരി ഒരുക്കുന്ന ഭക്ഷണശാലയിൽ എല്ലാവർക്കും സൗജന്യമായി ഭക്ഷണം കഴിക്കാം.*
*എല്ലാവരും പ്രയോജനപ്പെടുത്തൂ.*
—-
Leave a comment