Guruvayoor Dwaja Prathishta dinam

ഗുരുവായൂർ ധ്വജപ്രതിഷ്ഠാ ദിനം
GURUVAYUR DWAJAPRATHISHTADINAM
2026 JANUARY 29 THURSDAY

ഗുരുവായൂർ ക്ഷേത്രത്തിൻറെ കിഴക്കേ ബാഹ്യാങ്കണത്തിൽ നിൽക്കുന്ന ധ്വജസ്തംഭം അഥവാ കൊടിമരം 600അടി ഉയരമുള്ളതും സ്വർണ്ണം പൊതിഞ്ഞതുമാണ്. ഉത്സവത്തിന് ഇതിൽ കയറ്റുന്ന കൊടി ആറാട്ടു ദിവസം വരെ ഉണ്ടായിരിക്കും. ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന ഈ കൊടിമരം കേരളത്തിലെ ഏറ്റവും വലിപ്പം കൂടിയ കൊടിമരങ്ങളിലൊന്നാണ്. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് ദൂരത്തുനിന്നുതന്നെ ദർശനപുണ്യം നൽകുന്ന ഈ കൊടിമരത്തിൽ ഇപ്പോൾ അലങ്കാരവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. സന്ധ്യയ്ക്കുശേഷം അവ കത്തിക്കുന്നു.
ഗുരുവായൂർ ധ്വജ പ്രതിഷ്ഠാ ദിനം 2026 ജനുവരി 29ന് വ്യാഴാഴ്ച

എന്താണ് കൊടിമരം അഥവാ ധ്വജം ? കൊടിമരത്തിൻറെ ധർമ്മമെന്താണ്?

ഒരു ക്ഷേത്രത്തിൽ എത്തിയാൽ ആദ്യം ഭക്തനെ സ്വാഗതം ചെയ്യുന്നത് ക്ഷേത്ര തിരുമുറ്റത്തെ കൊടിമരം അഥവാ ധ്വജം ആയിരിക്കും. ശാസ്ത്രീയമായി പറഞ്ഞാൽ ക്ഷേത്രം നിൽക്കുന്ന ആ പ്രദേശത്തെ മിന്നലിൽ നിന്നും രക്ഷിക്കുന്നത് ഈ കൊടിമരമാണ്. മിന്നൽ രക്ഷാചാലകത്തിന്റെ ഗുണമാണ് കൊടിമരം നിർവ്വഹിക്കുന്നത്. അതുകൊണ്ടാണ് ക്ഷേത്രക്കൊടിമരത്തേക്കാൾ ഉയർന്ന കെട്ടിടങ്ങൾ നിർമ്മിച്ചാൽ തീ പിടിക്കുമെന്ന് പറയുന്നത്.

ഇത്തരത്തിലുള്ള കൊടിമരത്തെ ക്ഷേത്രമാകുന്ന ശരീരത്തിൻറെ നട്ടെല്ലായാണ് കരുതിപ്പോരുന്നത്. കൊടിമരത്തിൻറെ ചുവട് ഉറപ്പിച്ചിരിക്കുന്നത് ക്ഷേത്ര ശരീരത്തിൻറെ അരക്കെട്ടിലാണ്. അവിടെനിന്നും അമ്പലത്തിൻറെ അടിയിലൂടെ ശ്രീകോവിലിൻറെ മധ്യത്തിൽ ദേവബിംബം വരെ പോകേണ്ടതാണിത്. എന്നാൽ കാണത്തക്കവിധം ഗണിത ശാസ്ത്രത്തിൻറെ പിൻബലത്തോടെ ഇത് നിവർത്തി നിർത്തിയിരിക്കുന്നു എന്ന് മാത്രം. ഇത്തരത്തിലുള്ള കൊടിമരത്തിന് മുകളിലായി അതാത് ക്ഷേത്രങ്ങളിലെ ദേവൻറെ വാഹനമാണ് ഉറപ്പിച്ചിരിക്കുക. കുണ്ഡലിനീ ശക്തിയുടെ പ്രതീകമായി മുകളിൽ കൊടിക്കൂറയും കാണാം. ക്ഷേത്രത്തിലെ കൊടിയേറ്റത്തിന് പിന്നിലും ഒരു രഹസ്യമുണ്ട് കുണ്ഡലിനീ ശക്തിയാകുന്ന കൊടിക്കൂറയെ പ്രാണായാമത്തിലൂടെ ചൈതന്യ ശ്രുംഖത്തിലേക്ക് ഉയർത്തുന്നതിൻറെ പ്രതീകമാണ് കൊടിയേറ്റ്.
Sree Guruvayoorappan
#fblifestyle
#ഗുരുവായൂർധ്വജപ്രതിഷ്ഠദിനം
ഓം നമോ ഭഗവതേ വാസുദേവായ!
ശ്രീ ഗുരുവായൂരപ്പൻ
ഓം: നമോ: നാരായണായ

Leave a comment

Design a site like this with WordPress.com
Get started