Siva slokam

ചന്ദ്രചൂഡ ശിവശങ്കര പാർവ്വതീ-
രമണാ നിനഗേ നമോ നമോ
സുന്ദരതര പിനാകധര ഹര
ഗംഗാധര ഗജചർമ്മാംബരധര🙏

*ഋഷിനാഗക്കുളത്തപ്പാ ശരണം ശ്രീ എറണാകുളത്തപ്പാ ശരണം*
*പരിജനപാലന നിരതനായ് നിലകൊള്ളും എരികനൽ‌നയനാ ശരണം*
*ഗിരികന്യാരമണാ ശരണം*.. 🙏

ഓം ഉമാ പരമേശ്വരായ നമ:
കർപ്പൂരഗൗരം കരുണാവതാരം
സംസാരസാരം ഭുജഗേന്ദ്രഹാരം.
സദാ വസന്തം ഹൃദയാരവിന്ദേ
ഭവം ഭവാനിസഹിതം നമാമി
🔱🔱🔱🔱🔱

അർത്ഥം :
☘️☘️☘️☘️☘️☘️
കർപ്പൂരം പോലെ വെളുത്തവനും കാരുണ്യത്തിന്റെ മൂർത്തീഭാവവുമായ,
ലോകത്തിന്റെ സത്തയായ, സർപ്പമാലകളാൽ അലങ്കരിച്ച,
ഹൃദയതാമരയിൽ എപ്പോഴും വസിക്കുന്ന,
ഭവാനി (പാർവതി) ദേവിയോടൊപ്പം ശിവനെ ഞാൻ വണങ്ങുന്നു.

🙏🙏🙏

Leave a comment

Design a site like this with WordPress.com
Get started