Siva ashtothara namavali with meaning

ശിവ അഷ്ടോത്തര ശതനാമാവലി.

ഭഗവാൻ ശിവന്റെ പതിനായിരക്കണക്കിന് നാമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും സാധാരണയായി ആരാധനയ്ക്കും അർച്ചനയ്ക്കും ഉപയോഗിക്കുന്നതുമായ 108 നാമങ്ങളാണ് താഴെ നൽകുന്നത്. ഇതിനെ
‘ശിവ അഷ്ടോത്തര ശതനാമാവലി’ എന്ന് വിളിക്കുന്നു.
ഓരോ നാമവും ശിവന്റെ ഓരോ ഗുണത്തെയോ രൂപത്തെയോ സൂചിപ്പിക്കുന്നു.

🔸സഹസ്ര നാമം എന്നും ജപിക്കാൻ പാടാണ്, ബുദ്ധിമുട്ടാണ്, സമയം ഇല്ല etc etc ന്യായങ്ങൾ എല്ലാവർക്കും ഉണ്ട്. അതൊന്നും അല്ല കാരണം. മടി. അത് തന്നെ.
അങ്ങനെ ഉള്ളവർക്ക് ദിവസവും ഇത് ജപിക്കാം. അധികം ഒന്നും ഇല്ലല്ലോ..
10 മിനുട്ട് പോലും എടുക്കില്ല.
ശിവരാത്രി വരെ എന്നും രാവിലെ അഷ്ടോത്തര ശതനാമാവലി post ചെയ്യാം. ജപിക്കുന്നതിന് മുൻപ് 10 തവണ എങ്കിലും ദീർഘ ശ്വാസം എടുത്തു വിടുക.
നെഞ്ച് കൊണ്ട് അല്ല, വയർ കൊണ്ട്.
ദിവസേന 10 മിനുട്ട് എങ്കിലും ഭഗവാന് കൊടുക്കാൻ പാടില്ലേ…..
നാളെ ചെയ്യാം, മറ്റെന്നാൾ മുതൽ തുടങ്ങാം എന്നൊക്കെ വിചാരിച് ഇരുന്നാൽ,
നാളെ നാളെ നീളെ നീളെ…

🔱 ഭഗവാൻ ശിവന്റെ 108 നാമങ്ങൾ.

അഷ്ടോത്തര ശതനാമാവലി🔱

1. ശങ്കരായ നമഃ
🔸സന്തോഷവും മംഗളവും ഉണ്ടാക്കുന്നവൻ.

2. മഹേശ്വരായ നമഃ
🔸പരമശക്തിയുള്ള ഈശ്വരൻ.

3. ശംഭവേ നമഃ
🔸സുഖവും ഐശ്വര്യവും നൽകുന്നവൻ.

4. പിനാകിനേ നമഃ
🔸പിനാകം എന്ന വില്ല് ധരിച്ചവൻ.

5. ശശിശേഖരായ നമഃ
🔸തലയിൽ ചന്ദ്രനെ ധരിച്ചവൻ.

6. വാമദേവായ നമഃ
🔸അത്യന്തം സൗമ്യനും സുന്ദരനുമായവൻ.

7. വിരൂപാക്ഷായ നമഃ
🔸വിചിത്രമായ (മൂന്ന്) കണ്ണുകളുള്ളവൻ.

8. കപർദ്ദിനേ നമഃ
🔸ജട ധരിച്ചവൻ.

9. നീലലോഹിതായ നമഃ
🔸നീലയും ചുവപ്പും കലർന്ന നിറമുള്ളവൻ.

10. ഹരായ നമഃ
🔸സംഹാരമൂർത്തി.

11. ശൂലപാണയേ നമഃ
🔸കയ്യിൽ ശൂലം ഏന്തിയവൻ.

12. ഖട്വാംഗിനേ നമഃ
🔸ഖട്വാംഗം (ഒരുതരം ആയുധം) ധരിച്ചവൻ.

13. വിഷ്ണു വല്ലഭായ നമഃ
🔸വിഷ്ണുവിന് ഏറ്റവും പ്രിയപ്പെട്ടവൻ.

14. ശിപിവിഷ്ടായ നമഃ
🔸പ്രകാശരശ്മികളിൽ വസിക്കുന്നവൻ.

15. അംബികാനാഥായ നമഃ
🔸അംബികയുടെ (പാർവ്വതിയുടെ) നാഥൻ.

16. ശ്രീകണ്ഠായ നമഃ
🔸ഐശ്വര്യപൂർണ്ണമായ കഴുത്തുള്ളവൻ.

17. ഭക്തവത്സലായ നമഃ
🔸ഭക്തരോട് അത്യധികം സ്നേഹമുള്ളവൻ.

18. ഭവായ നമഃ
🔸ജഗത്തിന്റെ രൂപമായവൻ.

19. ശർവ്വായ നമഃ
🔸സർവ്വ ദുഃഖങ്ങളെയും ഹരിക്കുന്നവൻ.

20. ത്രിലോകേശായ നമഃ
🔸മൂന്നു ലോകങ്ങളുടെയും ഈശ്വരൻ.

21. നീലകണ്ഠായ നമഃ
🔸നീലിച്ച കഴുത്തുള്ളവൻ.

22. ശിവപ്രിയായ നമഃ
🔸പാർവ്വതിക്ക് പ്രിയപ്പെട്ടവൻ.

23. ഉഗ്രായ നമഃ
🔸ഭയങ്കരമായ രൂപമുള്ളവൻ (ദുഷ്ടർക്ക്).

24. കപാലിനേ നമഃ
🔸കപാലം (തലയോട്ടി) ധരിച്ചവൻ.

25. കാമാരയേ നമഃ
🔸കാമദേവനെ ജയിച്ചവൻ.

26. അന്ധകാസുര സൂദനായ നമഃ
🔸അന്ധകാസുരനെ വധിച്ചവൻ.

27. ഗംഗാധരായ നമഃ
🔸ഗംഗയെ തലയിൽ ധരിച്ചവൻ.

28. ലലാടാക്ഷായ നമഃ
🔸നെറ്റിയിൽ കണ്ണുള്ളവൻ.

29. കാലകാലായ നമഃ
🔸കാലൻ്റെയും കാലനായവൻ.

30. കൃപാനിധയേ നമഃ
🔸കരുണയുടെ ഉറവിടം.

31. ഭീമായ നമഃ
🔸ഭീമാകാരമായ രൂപമുള്ളവൻ.

32. പരശുഹസ്തായ നമഃ
🔸മഴു കയ്യിലേന്തിയവൻ.

33. മൃഗപാണയേ നമഃ
🔸കയ്യിൽ മാനിനെ ധരിച്ചവൻ.

34. ജടാധരായ നമഃ
🔸ജട ധരിച്ചവൻ.

35. കൈലാസവാസിനേ നമഃ
🔸കൈലാസത്തിൽ വസിക്കുന്നവൻ.

36. കവചിനേ നമഃ
🔸കവചം ധരിച്ചവൻ.

37. കഠോരായ നമഃ
🔸കഠിനമായ ശക്തിയുള്ളവൻ.

38. ത്രിപുരാന്തകായ നമഃ
🔸ത്രിപുരങ്ങളെ നശിപ്പിച്ചവൻ (അസുരശില്പിയായ മയൻ നിർമ്മിച്ച സ്വർണ്ണം, വെള്ളി, ഇരുമ്പ് എന്നിവകൊണ്ടുള്ള മൂന്ന് നഗരങ്ങൾ).

39. വൃഷാങ്കായ നമഃ
🔸നന്ദിയെ അടയാളമായിട്ടുള്ളവൻ.

40. വൃഷഭാരൂഢായ നമഃ
🔸കാളയുടെ പുറത്ത് സഞ്ചരിക്കുന്നവൻ.

41. ഭസ്മോദ്ധൂലിത വിഗ്രഹായ നമഃ
🔸ശരീരം മുഴുവൻ ഭസ്മം പൂശിയവൻ.

42. സാമപ്രിയായ നമഃ
🔸സാമവേദം ഇഷ്ടപ്പെടുന്നവൻ.

43. സ്വരമയായ നമഃ
🔸ഏഴ് സ്വരങ്ങളുടെയും രൂപമായവൻ.

44. ത്രയീമൂർത്തയേ നമഃ
🔸മൂന്ന് വേദങ്ങളുടെ രൂപമായവൻ.

45. അനീശ്വരായ നമഃ
🔸തനിക്ക് മുകളിൽ മറ്റൊരു ഈശ്വരനില്ലാത്തവൻ.

46. സർവ്വജ്ഞായ നമഃ
🔸എല്ലാം അറിയുന്നവൻ.

47. പരമാത്മനേ നമഃ
🔸പരമമായ ആത്മാവ്.

48. സോമസൂര്യാഗ്നി ലോചനായ നമഃ
🔸ചന്ദ്രൻ, സൂര്യൻ, അഗ്നി എന്നിവ കണ്ണുകളായവൻ.

49. ഹവിഷേ നമഃ
🔸യാഗത്തിലെ ഹവിസ്സ് രൂപമായവൻ.

50. യജ്ഞമയായ നമഃ
🔸യജ്ഞങ്ങളുടെ സ്വരൂപമായവൻ.

51. സോമായ നമഃ
🔸ഉമയോടു കൂടിയവൻ / ചന്ദ്രരൂപൻ.

52. പഞ്ചവക്ത്രായ നമഃ
🔸അഞ്ച് മുഖങ്ങളുള്ളവൻ.

53. സദാശിവായ നമഃ
🔸എപ്പോഴും മംഗളകാരിയായവൻ.

54. വിശ്വേശ്വരായ നമഃ
🔸പ്രപഞ്ചത്തിന്റെ ഈശ്വരൻ.

55. വീരഭദ്രായ നമഃ
🔸വീരഭദ്രനായി അവതരിച്ചവൻ.

56. ഗണനാഥായ നമഃ
🔸ഗണങ്ങളുടെ നാഥൻ.

57. പ്രജാപതയേ നമഃ
🔸പ്രജകളുടെ പരിപാലകൻ.

58. ഹിരണ്യരേതസേ നമഃ
🔸സ്വർണ്ണനിറത്തിലുള്ള തേജസ്സുള്ളവൻ.

59. ദുർദ്ധർഷായ നമഃ
🔸തോൽപ്പിക്കാൻ കഴിയാത്തവൻ.

60. ഗിരീശായ നമഃ
🔸പർവ്വതങ്ങളുടെ നാഥൻ.

61. ഗിരിശായ നമഃ
🔸പർവതത്തിൽ വസിക്കുന്നവൻ.

62. അനഘായ നമഃ
🔸പാപമില്ലാത്തവൻ.

63. ഭുജംഗഭൂഷണായ നമഃ
🔸പാമ്പുകളെ ആഭരണമാക്കിയവൻ.

64. ഭർഗ്ഗായ നമഃ
🔸പാപങ്ങളെ ദഹിപ്പിക്കുന്നവൻ.

65. ഗിരിധന്വനയേ നമഃ
🔸പർവ്വതത്തെ വില്ലാക്കിയവൻ.

66. ഗിരിപ്രിയായ നമഃ
🔸പർവ്വതങ്ങളെ ഇഷ്ടപ്പെടുന്നവൻ.

67. കൃത്തിവാസസേ നമഃ
🔸ആനത്തോൽ വസ്ത്രമാക്കിയവൻ.

68. പുരാരാതയേ നമഃ
🔸പുരങ്ങളെ നശിപ്പിച്ചവൻ.

69. ഭഗവതേ നമഃ
🔸ഐശ്വര്യമുള്ളവൻ.

70. പ്രമഥാധിപായ നമഃ
🔸പ്രമഥഗണങ്ങളുടെ അധിപൻ.

71. മൃത്യുഞ്ജയായ നമഃ
🔸മരണത്തെ ജയിച്ചവൻ.

72. സൂക്ഷ്മതനവേ നമഃ 
🔸സൂക്ഷ്മരൂപമുള്ളവൻ.

73. ജഗദ്വ്യാപിനേ നമഃ
🔸ലോകം മുഴുവൻ വ്യാപിച്ചു നിൽക്കുന്നവൻ.

74. ജഗദ്ഗുരവേ നമഃ
🔸ലോകത്തിൻ്റെ ഗുരു.

75. വ്യോമകേശായ നമഃ
🔸ആകാശം തലമുടിയായവൻ.

76. മഹാസേനജനകായ നമഃ
🔸സുബ്രഹ്മണ്യൻ്റെ പിതാവ്.

77. ചാരുവിക്രമായ നമഃ
🔸സുന്ദരമായ ചുവടുവെപ്പുകൾ ഉള്ളവൻ.

78. രുദ്രായ നമഃ
🔸ദുഃഖം അകറ്റുന്നവൻ.

79. ഭൂതപതയേ നമഃ
🔸ഭൂതഗണങ്ങളുടെ നാഥൻ.

80. സ്ഥാണവേ നമഃ
🔸മാറ്റമില്ലാത്തവൻ (സ്ഥിരമായവൻ).

81. അഹിർബുധ്‌ന്യായ നമഃ
🔸കുണ്ഡലിനീ ശക്തിയുടെ രൂപമായവൻ.

82. ദിഗംബരായ നമഃ
🔸ദിക്കുകൾ വസ്ത്രമാക്കിയവൻ.

83. അഷ്ടമൂർത്തയേ നമഃ
🔸എട്ടു രൂപങ്ങളുള്ളവൻ.

84. അനേകാത്മനേ നമഃ
🔸പല രൂപങ്ങളിൽ പ്രകാശിക്കുന്നവൻ.

85. സാത്വികായ നമഃ
🔸സത്വഗുണമുള്ളവൻ.

86. ശുദ്ധവിഗ്രഹായ നമഃ
🔸പരിശുദ്ധമായ രൂപമുള്ളവൻ.

87. ശാശ്വതായ നമഃ
🔸എന്നും നിലനിൽക്കുന്നവൻ.

88. ഖണ്ഡപരശവേ നമഃ
🔸ശത്രുക്കളെ ഖണ്ഡിക്കുന്ന മഴുവുള്ളവൻ.

89. അജായ നമഃ
🔸ജനനമില്ലാത്തവൻ.

90. പാശവിമോചകായ നമഃ
🔸ബന്ധനങ്ങളിൽ നിന്ന് മോചിപ്പിക്കുന്നവൻ.

91. മൃഡായ നമഃ
🔸സന്തോഷം നൽകുന്നവൻ.

92. പശുപതയേ നമഃ
🔸സർവ്വ ജീവികളുടെയും നാഥൻ.

93. ദേവായ നമഃ
🔸സ്വയം പ്രകാശിക്കുന്നവൻ.

94. മഹാദേവായ നമഃ
🔸ദേവാധിദേവൻ.

95. അവ്യയായ നമഃ
🔸നാശമില്ലാത്തവൻ.

96. ഹരയേ നമഃ
🔸പാപങ്ങളെ ഹരിക്കുന്നവൻ.

97. പൂഷദന്തഭിദേ നമഃ
🔸പൂഷാവിൻ്റെ പല്ല് തകർത്തവൻ.

98. അവ്യഗ്രായ നമഃ
🔸എപ്പോഴും ശാന്തനായവൻ.

99. ദക്ഷാധ്വരഹരായ നമഃ
🔸ദക്ഷയാഗം നശിപ്പിച്ചവൻ.

100. ഭഗനേത്രഭിദേ നമഃ
🔸ഭഗൻ്റെ കണ്ണ് തകർത്തവൻ.

101. അവ്യക്തായ നമഃ
🔸ഇന്ദ്രിയങ്ങൾക്ക് അപ്രാപ്യനായവൻ.

102. സഹസ്രാക്ഷായ നമഃ
🔸ആയിരം കണ്ണുകളുള്ളവൻ.

103. സഹസ്രപാദേ നമഃ
🔸ആയിരം പാദങ്ങളുള്ളവൻ.

104. അപവർഗ്ഗപ്രദായ നമഃ
🔸മോക്ഷം നൽകുന്നവൻ.

105. അനന്തായ നമഃ
🔸അതിരുകളില്ലാത്തവൻ

106. താരകായ നമഃ
🔸സംസാരസാഗരം കടത്തിവിടുന്നവൻ.

107. പരമേശ്വരായ നമഃ
🔸പരമമായ ഈശ്വരൻ.

108. ശിവായ നമഃ
🔸മംഗളകാരിയായവൻ.

നമഃ ശിവായ
Kadappad
#everyonefollowers #highlights #music #song

Leave a comment

Design a site like this with WordPress.com
Get started