അപൂർവ്വമായി വരുന്ന ഒരു പുണ്യദിനം! 2026 ജനുവരി 23 വരാഹി പഞ്ചമി.
ഈ ദിവസം പ്രാർത്ഥിച്ചാൽ നടക്കാത്ത കാര്യങ്ങളില്ല! 🌸🕉️
മകരമാസത്തിലെ ഈ വരുന്ന വെള്ളിയാഴ്ചയും പഞ്ചമി തിഥിയും ഒന്നിച്ചു വരുന്നത് വളരെ വിശേഷപ്പെട്ട ഒരു യോഗമാണ്. ശക്തിസ്വരൂപിണിയായ വരാഹി ദേവിയുടെ അനുഗ്രഹം ഏറ്റവും കൂടുതൽ ലഭിക്കുന്ന ദിവസമാണിത്.
ജീവിതത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും, എത്ര ശ്രമിച്ചിട്ടും കടം തീരാത്തവർക്കും ഈ ദിവസം ഒരു സുവർണ്ണാവസരമാണ്.
ഈ ദിവസം ചെയ്യേണ്ട പ്രധാന കാര്യങ്ങൾ:
✅ വീട്ടിൽ:
ഈ ദിവസം സന്ധ്യാസമയത്ത് വീട്ടിൽ വരാഹി ദേവിയെ പ്രാർത്ഥിച്ച് ഒരു തേങ്ങ ദീപം തെളിക്കുക. ഒപ്പം, വെള്ളിയാഴ്ച ദിവസത്തെ മഹാലക്ഷ്മി സാന്നിധ്യം ഉറപ്പാക്കാൻ ഒരു ഉപ്പു ദീപം കൂടി തെളിക്കുന്നത് ഐശ്വര്യം വർദ്ധിപ്പിക്കും.
✅ ക്ഷേത്രത്തിൽ:
അടുത്തുള്ള ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തി നെയ് വിളക്ക് കത്തിക്കുകയോ കുങ്കുമാർച്ചന നടത്തുകയോ ചെയ്യുക. വരാഹി ക്ഷേത്രത്തിൽ തേൻ അഭിഷേകം നടത്തുന്നത് അതീവ വിശേഷമാണ്.
ഈ പുണ്യദിനത്തിൽ വരാഹി അമ്മയെ മനസ്സുരുകി പ്രാർത്ഥിച്ചാൽ 100% ഫലസിദ്ധി ഉറപ്പാണ്.
ഈ പുണ്യദിനം ആരും പാഴാക്കരുത്. അമ്മയുടെ അനുഗ്രഹം ഏവർക്കും ഉണ്ടാകട്ടെ.🙏🏻🕉️
(ശ്രീ ഗുരുവായൂരപ്പൻ്റെ വൃന്ദാവനം)
Leave a comment