ഹരേകൃഷ്ണാ..🪷
ഒരിക്കൽ ശ്രീകൃഷ്ണ ഭഗവാനും അർജുനനും തമ്മിലുള്ള സൗഹൃദസംഭാക്ഷണത്തിനിടയിൽ അർജുനൻ, ഭഗവാനോട് ചോദിക്കുകയുണ്ടായി… മാധവാ ഈ പ്രപഞ്ചം എങ്ങനെയാണു പ്രവർത്തിക്കുന്നത്?… അതിനു മറുപടിയായി ശ്രീകൃഷ്ണൻ പറയുന്നു… പാർത്ഥാ…ഈ പ്രപഞ്ചം നിലനിൽക്കുന്നതും പ്രവർത്തിക്കുന്നത് ഏഴു നിയമങ്ങളിലൂന്നിയാണ്.. അവ ഇതൊക്കെയാണ് .
ഒന്ന്, നാം എന്ത് തന്നെ ചെയ്താലും അത് നമ്മിൽ തന്നേ വന്നു ചേരുന്നു…. ഇതാണ് കർമ്മം.
രണ്ടാമത്തേത്, ഈ പ്രപഞ്ചത്തിൽ ഒന്നും തന്നെ തനിയെ നടക്കുന്നില്ല അത് നാം തന്നെ നടപ്പിൽ വരുത്തേണ്ടതാണ്.
മൂന്നാമത്തേത്, ജീവിതത്തിൽ ചില വിഷയങ്ങൾ നാം ഉൾക്കൊണ്ടാൽ മാത്രമേ മാറ്റങ്ങൾ വരുകയുള്ളു. അത് സന്തോഷമായാലും ശരി സങ്കടമായാലും ശരി.
നാലാമത്തേത്, നാം മറ്റുള്ളവരുടെ കുറ്റങ്ങൾ കണ്ടെത്തിയാൽ അവസാനം അത് നമുക്കു തന്നേ ദോഷമായി തീരും.
അഞ്ചാമത്തേത്, നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന സർവ്വ കാര്യങ്ങൾക്കും ഉത്തരവാദി നാം തന്നെയാണെന്ന് മനസ്സിലാക്കുക.
ആറാമത്തേത്, നമ്മുടെ പ്രവർത്തിയും ചിന്തയും സംസാരവും എല്ലാം ഒത്തുപോകുന്ന രീതിയിൽ ആയിരിക്കണം.
അവസാനത്തേത് നമ്മുടെ ചിന്ത സദാ ഭാവിയിൽ ആണെങ്കിൽ നമ്മുടെ വർത്തമാനകാലം നമ്മെ വിട്ട് പോകും…. ഇതാണ് ആ ഏഴു നിയമങ്ങളെന്നു ശ്രീകൃഷ്ണഭഗവാൻ അർജുനനു മനസ്സിലാക്കി കൊടുക്കുന്നു.
സർവം ശ്രീകൃഷ്ണാർപ്പണമസ്തു .
രാധേ കൃഷ്ണാ..🪷
Leave a comment