*കർമ്മ ഫലങ്ങൾ മാറുമോ*
🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟨
പൊതുവിൽ എല്ലാവർക്കും അറിയേണ്ട
ഒരു വിഷയമാണ് നമ്മുടെ കർമ്മഫലങ്ങൾ ഭാവിയിൽ മാറുമോ.അതോ നമുക്കെ
ന്നും ദുരിതങ്ങളാണോ. പരിഹാരക്രിയക
ൾ കൊണ്ട് ഫലം കിട്ടുമോ…???!!!
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഒറ്റവാക്കിൽ മനസിലാക്കാവുന്നതല്ല. ആദ്യം കർമ്മ
സിദ്ധാന്തം എന്താണെന്ന് മനസിലായിരിക്കേണ്ടതാണ്.
കർമ്മ സിദ്ധാന്തം എന്താണ് പറയുന്നത് നാം പൂർവ്വജന്മങ്ങളിൽ ചെയ്ത
പാപപുണ്യകർമ്മങ്ങളുടെ ഫലം ഈ ജന്മത്തിൽ അനുഭവിക്കുന്നു. ഹിന്ദു മതത്തിലെ ഏറ്റവും യുക്തിഭദ്രവുമായ സങ്കല്പന
ങ്ങളിൽ ഒന്നാണ് കർമ്മസിദ്ധാന്തം.
ഒരോകർമ്മങ്ങളുടെ ഫലമായി ദുഃഖം, ദുരിതം,രോഗം, വൈകല്യം, അസമത്വം, വേർപാട്
ഇത്യാദി സാമൂഹികമായി പല പല കാരണങ്ങളാൽ നാം ദു:ഖിതരാകുന്നു. മുൻ
ജന്മത്തിലെ ദുഷ്കർമ്മങ്ങളുടെ അനന്തര ഫലം എന്ന് മാത്രം പറഞ്ഞാൽ അർഥപൂർണ്ണമാകില്ല.
ഒരു സമ്പന്നൻ്റെ വീട്ടിൽ ഒരേ സാഹചര്യത്തിൽ വളർന്ന
രണ്ട് കുട്ടികളിൽ ഒരു കുട്ടിക്ക് രോഗാവസ്ഥയുണ്ടായാൽ എന്താണതിന് കാരണം
എന്ന് ചിന്തിക്കുന്നിടത്താണ് കർമ്മസിദ്ധാന്തത്തിൻ്റെ പ്രസക്തി എന്ന് യുക്തിഭദ്ര
മായിപറയാവുന്നതാണ്.
ഇവിടെയാണ്
വിധിയുടെ വൈപരീത്യം വിചിത്രകരമായിവിളയാടുന്നത് ‘
അറിയുക കർമ്മങ്ങൾ ഏതുവിധം
മനുഷ്യരിൻ പ്രതിഫലക്കുന്നു. കർമ്മഗതിയെ പ്രാരാബ്ധം, ആഗാമികം,സഞ്ചിതം.
എന്ന് മൂന്നു വിധത്തിൽപറയപ്പെടുന്നു.
(1) മുജ്ജന്മത്തിലെ കർമ്മഫലങ്ങൾ
വാസനാരൂപത്തിലും മറ്റും അനുഭവിക്കാൻ
നാം ബാധ്യസ്ഥരാണ് ഇത് പ്രാരാബ്ധം
(2) ഈ ജന്മത്തിൽ ഇതേ വരെ ചെയ്ത
കർമ്മഫലങ്ങൾ അവയിൽ പലതും
വേണമെങ്കിൽ നമുക്കിനിയും മാറ്റാവുന്ന
താണ്. ഏകദേശ ഫലങ്ങൾ അനുഭവിച്ചും
കഴിഞ്ഞിരിക്കും.സഞ്ചിതം
(3) ഇന ചെയ്യാനിരിക്കുന്ന കർമ്മങ്ങൾ
അവയെങ്ങനെ ചെയ്യണമെന്നു തീരുമാനിക്കുവാനും പ്രവർത്തിക്കുവാനും നമുക്കു
പൂർണ്ണ സ്വാതന്ത്ര്യമുണ്ട്.
ഒരു പക്ഷേ മുമ്പുചെയ്ത സൽകർമ്മഫലങ്ങളേയോ ദുഷ്
കർമ്മഫലങ്ങളേയോ തേച്ചു മായ്ച്ചുകളയാനും ഇനിയുള്ള തീവ്രയത്നം കൊണ്ടു
സാധിച്ചേക്കാം. ഇത് ആഗാമികം.
ദോഷങ്ങൾ എന്നാൽ പല വിധത്തിലും അത് ഏർപ്പെടാമല്ലാ, ചെയ്യതു കൊണ്ടി
രിക്കുന്ന പ്രവൃത്തിയിൽ തടസ്സം വരിക,പുതിയ സംരംഭങ്ങൾ തുടങ്ങാൻ കഴിയാതെവരിക, മുടക്കം വരിക തുടങ്ങിയ
അനുഭവങ്ങൾ കാരണം ഉദ്ദേശിച്ച കാര്യങ്ങൾ പൂർണ്ണമാക്കാൻ കഴിയാതെ പോകുന്ന അനുഭങ്ങൾ ഉണ്ടാകാറുണ്ടല്ലോ
ഇവക്കെല്ലാം ജ്യോതിഷത്തിലൂ കണ്ടറിഞ്ഞ് തക്കതായ പരിഹാരക്രിയയിലൂടെ
പരിഹരിക്കാൻ കഴിയും.
ഇവിടെ ദോഷങ്ങൾക്കുള്ള പരിഹാര കമ്മങ്ങൾ കൊണ്ടും, ധാനധർമ്മങ്ങൾ കൊണ്ടും, ഹോമങ്ങൾ കൊണ്ടും പ്രാർത്ഥന,വ്രതങ്ങൾ കൊണ്ടും വരാനിരിക്കുന്ന ഫലങ്ങളെ ഒരു ഉത്തമ ജ്യോതിഷ്ക്ക്
മാറ്റി തീർക്കാൻ കഴിയും
ഒരു ഉദാഹരമായി പറഞ്ഞാൽ ഭാരമുള്ള
ഒരു വസ്തു ജലത്തിൽ ഇട്ടാൽ താഴ്ന്ന്പോകും എന്നത് ശാസ്ത്രം, എന്നാൽ
എന്തുകൊണ്ട് ഇത്രയും ഭാരമുള്ള കപ്പൽജലത്തിൽ താഴ്ന്ന് പോകാതെ പൊങ്ങി
കിടക്കുന്നു. അത് മനുഷ്യൻ്റെ ബോധപൂർണ്ണമായ തീരുമാനങ്ങളാണ്. ഇതു തന്നെ
യാണ് വരാനിരിക്കുന്ന ഭാവി ഫലങ്ങളെ നമ്മുടെ സൽകർമ്മം കൊണ്ടും, ദോഷപരിഹാരങ്ങൾ, ഈശ്വര പ്രാർത്ഥനകൾ കൊണ്ടും ബോധപൂർവ്വം മാറ്റി തീർക്കാൻസാധിക്കും.
പരിഹാരമില്ലാത്ത യാതൊരു
പ്രശ്നവും നിലവിലില്ല എന്നതല്ല വിവക്ഷമറിച്ച് ഗ്രഹപ്പിഴകൾക്ക് ഗ്രഹദോഷപരിഹാരങ്ങൾ നടത്തിയും, ദീർഘനാളായി ഏതെങ്കിലും കുടുംബക്ഷേത്രത്തിലെ പൂജകൾ
മുടക്കം വന്നിട്ടുണ്ടെങ്കിൽ അവ വർഷത്തലൊരിക്കലെങ്കിലും നടത്തുക തുടങ്ങിയവ
ആചാര്യാഭിപ്രായമറിഞ്ഞ് ചെയ്യുന്നത് .
കുടുംബ ഐശ്വര്യം തരും എന്നതിൽ
സംശയം വേണ്ട.
🟧🟧 *ശ്രീ മൂകാംബിക സേവാ സംഘം✴️ ഗ്രൂപ്പിൽ അംഗമാകുവാൻ 94 95 96 85 65*
Leave a comment