സാധുവനാഥർ, സാലോഗ നാഥർ, ആദിനാഥർ, മച്ചേന്ദ്ര നാഥർ, അരുളിനാഥർ, മാതംഗ നാഥർ, കടയന്ത്ര നാഥർ, കോരക്ക നാഥർ,കുക്കുട നാഥർ എന്നിങ്ങനെ ഒൻപത് സിദ്ധയോഗികൾ തപസനുഷ്ഠിച്ച പുണ്യഭൂമിയാണ് തിരുനാവായ…
നവ യോഗികൾ സംഗമിച്ച് മഹാവിഷ്ണുവിനെ ആരാധിക്കാൻ തുടങ്ങി..ഓരോ യോഗികളായി മഹാവിഷ്ണുവിൻ്റെ വിഗ്രഹം പ്രതിഷ്ഠിക്കാൻ ശ്രമിച്ചുവെന്നും ഓരോ തവണയും വിഗ്രഹം മണ്ണിലേക്ക് പൂണ്ടു പോയി എന്നും ഒടുവിൽ ഒൻപതാമത്തെ യോഗി പ്രതിഷ്ഠിച്ചതാണ് തിരുനാവായ പെരുമാളിൻ്റെ വിഗ്രഹം എന്നതുമാണ് ഐതിഹ്യം..
ഈ നവ യോഗികൾ സന്ദർശിച്ച സ്ഥലം പിന്നീട് ലോപിച്ച് തിരു നാവായ എന്ന് മാറിയതായിരിക്കാം…ഒരുകാലത്ത് സ്ഥലം അറിയപ്പെട്ടിരുന്നത് തന്നെ നാവയോഗ ക്ഷേത്രം എന്നായിരുന്നല്ലോ…
പ്രതിഷ്ഠയുടെ പേര് നാവാ മുകുന്ദനും…
കേരളത്തിൽ കുംഭമേള നടത്താൻ എന്താണ് അടിസ്ഥാനം എന്ന് പലരും ചോദിച്ച് കണ്ടിരുന്നു…ഈ യോഗികൾ തപസ് ചെയ്തിരുന്ന ഈ പ്രദേശത്ത് പണ്ട് മുതൽക്ക് തന്നെ മാഘ മേളം ഉണ്ടായിരുന്നു എന്നതാണ് വാസ്തവം…സൂര്യൻ മകര രാശിയിൽ പ്രവേശിക്കുന്ന ഈ സമയത്ത് പുണ്യതീർഥങ്ങളിൽ സ്നാനം ചെയ്യുന്നത് അതിവിശിഷ്ടമായി ഹിന്ദുക്കൾ കരുതിപ്പോന്നിരുന്നു…
മാഘമേള കുംഭമേളയാണ് എന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്..കുംഭമേള നിശ്ചിത വർഷത്തിലെ ഇടവേളകളിൽ മാത്രം സംഭവിക്കുന്ന ഒന്നാണെങ്കിൽ മാഘ മേള എല്ലാ വർഷവും നടക്കാറുണ്ട്…അത് കുംഭമേളയുടെ ചെറിയ പതിപ്പാണ് എന്ന് വേണമെങ്കിൽ പറയാം..ഉത്തർപ്രദേശിൽ പ്രയാഗിലെ പുണ്യഭൂമിയിലാണ് എല്ലാ വർഷവും മാഘമേള നടക്കാറുള്ളത്..ഇത്തവണ പ്രധാന സ്‌നാന ദിവസങ്ങൾക്ക് മുന്നേ തന്നെ ഏതാണ്ട് പത്ത് ലക്ഷത്തോളം ഭക്തർ ഗംഗയിൽ മുങ്ങി സ്നാനം ചെയ്ത് പോയിട്ടുമുണ്ട്…
ഈ മാഘമേളയാണ് പിന്നീട് സാമൂതിരിയുടെ കാലത്ത് മാമാങ്കം ആയി മാറിയതും..അധികാരത്തിൻ്റെ വടംവലി മത്സരമായി മാത്രം അത് വ്യാഖ്യാനിക്കപ്പെട്ടുവെങ്കിലും സന്യാസിമാരുടെ പ്രഭാഷണങ്ങൾ,ധ്യാനം, യോഗം എന്നിവയും ഈ മേളകളിൽ സവിശേഷമായി ഉണ്ടായിരുന്നു…ഹൈന്ദവർ വ്യാപകമായി ഇതൊക്കെ കാണുവാനും എത്തിയിരുന്നു….
കേരളത്തിനെ സംബന്ധിച്ച് കാവുകളും പൈതൃകവും കുലദേവതാചരണവും ഒക്കെ ആരെയോ ബോധിപ്പിക്കാനായി വലിച്ചെറിഞ്ഞ പാരമ്പര്യമുള്ളവരാണ് ഹിന്ദുക്കൾ.. എല്ലാ അഖാഡകളും സ്ഥാപിച്ചിരിക്കുന്നത് ധർമ്മസംരക്ഷണത്തിനാണ്…ബൃഹത്തായ, അടിയുറച്ച സാംസ്കാരിക പാരമ്പര്യമുള്ള നമ്മുടെ ഈ രാജ്യത്ത് നഷ്ടപ്പെട്ട ഇത്തരം പൈതൃക സമ്പത്തുകളെ തിരിച്ചെടുക്കാൻ പ്രാചീനമായ ജുനാ അഖാഡയുടെ മഹാ മണ്ഡേൽശ്വർ തന്നെ മുന്നോട്ട് വന്നു എന്നത് അത്യധികം ആഹ്ലാദമുള്ളവാക്കുന്നവ കാര്യം തന്നെയാണ്..ക്ഷേത്രാചാരങ്ങൾക്കപ്പുറം ഇത്തരം മേളകളും ഹിന്ദുക്കളെ ഒന്നിപ്പിക്കേണ്ട ആവശ്യമുണ്ട്…
മാർക്സിസത്തിൻ്റെ അതിപ്രസരത്തിൽ സാംസ്കാരിക സ്വത്വം നഷ്ടപ്പെട്ട ഹിന്ദുക്കളെ സ്വതബോധമുണർത്താൻ ഒരു കാലത്ത് എസ്. എഫ് ഐ നേതാവായിരുന്ന ജുനാ അഖാഡയുടെ മഹാ മണ്ഡേൽശ്വർ സാധു ആനന്ദവനം തന്നെ വന്നത് നിയതിയുടെ കാവ്യനീതിയായിരിക്കാം…
നാവാ മുകുന്ദൻ്റെ മണ്ണിൽ, നവയോഗികളുടെ തപോഭൂമിയിൽ നിന്നാകട്ടെ കേരളത്തിലെ ഹിന്ദുക്കളുടെ സാംസ്കാരിക ഉയിർത്തെഴുന്നേൽപ്പ്….
മാർക്സിൽ നിന്ന് മഹർഷിയിലേക്കുള്ള ഉയിർത്തെഴുന്നേൽപ്പ്…
🍁🌹🍁🌹🍁🌹🍁🌹🍁🌹
Leave a comment