Kali sthuthi

കാളീ ഭദ്രകാളീ
കാത്തരുളൂ ദേവീ
മായേ മഹാമായേ
മാരിയമ്മൻ തായേ 

അമ്മൻ‌കുടമേന്തി
ആടിയാടി വന്നേൻ
പമ്പമേളം കൊട്ടി
പാടിപാടി വന്നേൻ

നിന്റെ പാദപങ്കജങ്ങൾ
തേടി തേടി വന്നേൻ
കുങ്കുമവും കുരുന്നിലയും
മഞ്ഞളുമായ് വന്നേൻ (കാളീ..)

അറിയാതടിയങ്ങൾ
ചെയ്യും പിഴകളെല്ലാം
മറക്കൂ മാപ്പു തരൂ
മായാഭഗവതിയേ

നിന്റെ കോവിൽ നട തുറക്കാൻ
ഓടിയോടീ വന്നേൻ
ദാരികനെ നിഗ്രഹിച്ച
ദേവതയേ കനിയൂ (കാളീ…)

ഭക്ത രക്ഷക നീ
ശക്തിരൂപിണി നീ
കരളിൽ തിരയടിക്കും
കരുണാസാഗരം നീ

നിന്റെ ദീപമാല കാണാൻ
നോമ്പു നോറ്റു വന്നേൻ
കൂട്ടു ചേർന്നു കുടവുമായി
കുമ്മി പാടി വന്നേൻ (കാളീ…)

Leave a comment

Design a site like this with WordPress.com
Get started