Thanthra shasthram

വേദമല്ല
🔸🔸🔸🔸

(ആചാര്യത്രൈപുരം)
🔹🔹🔹🔹🔹🔹🔹🔹

ഹൈന്ദവതയുടെ നിദാനം വേദമല്ല. രാമായണവും മഹാഭാരതവുമാണ്. വേദത്തെ പരമപ്രമാണമായി അംഗീകരിച്ചിരിക്കുന്നു. എന്നാൽ അത് അഗ്നിഹോത്രമോ യാഗകർമ്മങ്ങളോ അല്ല.
“നേതി നേതി ” എന്നിങ്ങനെ അനാദിയും അനന്തവുമായ ബോധമണ്ഡലമാണ്. ഈ ബോധമണ്ഡലത്തെ അഭിവ്യഞ്ജിപ്പിക്കുന്നത് ഉപനിഷത്തുക്കളുമാവുന്നു
അതാണ് വേദാന്തത്തിൻ്റെ പ്രാധാന്യവും
ഈ ബോധതലത്തെയാണ് ഇതിഹാസങ്ങൾ പ്രകീർത്തിക്കുന്നത്.

നേപ്പാളിലും, ഉത്തരേന്ത്യയിലും കർണ്ണാടകത്തിലും തമിഴ്നാട്ടിലും കേരളത്തിലും മാത്രമല്ല, ഇൻഡോനേഷ്യ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലും അവിടങ്ങളിലെ പ്രാദേശിക സ്വത്വം ഉൾക്കൊണ്ടിട്ടാണ് ഈ രണ്ടു ഇതിഹാസകാവ്യങ്ങളും പ്രചരിക്കപ്പെട്ടത്.
കേരളത്തിലെ പല സ്ഥലനാമങ്ങളും അറിയപ്പെട്ടത് രാമായണത്തെയും മഹാഭാരതത്തെയും അടിസ്ഥാനമാക്കിയിട്ടാണ്.
ദേവതാ സങ്കല്പങ്ങളും അനുഷ്ഠാനങ്ങളും അങ്ങനെ തന്നെ.
മലബാറിൽ പരക്കെ ആരാധിക്കപ്പെടുന്ന കിരാത ഭഗവാൻ മഹാഭാരതത്തിൻ്റെ സൃഷ്ടിയാണ്
“ശം നോ ഇന്ദ്ര: ശംനോ വരുണ: ”എന്നിങ്ങനെ ചൊല്ലാറുണ്ടെങ്കിലും വൈദിക ദേവന്മാരെ ആരെയും ജനങ്ങൾ ഹൃദയത്തോടു ചേർത്തു പിടിച്ചിട്ടില്ല.

എൻ്റെ കൃഷ്ണ ,കാളി, മഹാദേവ എന്നു തുടങ്ങി വൈകാരികതലത്തിൽ ആരും ഇന്ദ്രാദികളെ സ്തുതിക്കാറില്ല.
ശൈവമോ വൈഷ്ണവ മോ ശാക്തമോ ആവട്ടെ, ഈ ആരാധനാക്രമങ്ങളെല്ലാം തന്ത്രശാസ്ത്രത്തിൽ അധിഷ്ഠിതമാണ് താനും.
അതിനാൽ ഹൈന്ദവതയുടെ സ്രോതസ്സ് തന്ത്രശാസ്ത്രമാണെന്ന് നിസ്സംശയം പറയാവുന്നതാണ്

കടപ്പാട് ,,,

Leave a comment

Design a site like this with WordPress.com
Get started