മഹേന്ദ്രപുത്രം
മനോഭിരാമംമധുമന്ദഹാസംഗണനാഥദേവം
മഹേന്ദ്രപുത്രംമോദകപ്രിയംആമോദദായകം
ചിൻമുദ്രാംഗിതം അഭയവരദഹസ്തം സുന്ദരം
വിഘ്നവിനായകംപ്രണവാത്മജംഈശ്വരീയം…
അജ്ഞാനതിമിരാന്ധകാര നിർമ്മാർജിത ദേവം
വിജ്ഞാനമൂർത്തിം ഭാവനപരിപൂർണ്ണരൂപം
ജ്ഞാനപ്രദായകം സകലവിദ്യാപതിം ഗണേശം
അഖിലാണ്ഡമണ്ഡലദിവ്യജ്യോതിസ്വരൂപം…
കാഞ്ചനഹാരസുശോഭിതകണ്ഠം കമനീയരൂപം
ദേവമുനിജനപൂജിതംഗണനാമശബ്ദഘോഷം
അലംഘനിയം അദ്യുതീയം ധ്യാനസ്വരൂപം വിഘ്നനിവാരകം വിനായകംക്ഷമാകരം…
സങ്കടഹരം ആനന്ദവർദ്ധകം ഗജമുഖാംബുജം
സുരശ്രേഷ്ഠംശോകവിനാശകംഗണേശ്വരം
ഷൺമുഖപ്രിയസോദരം നർത്തനപ്രിയദേവം
നമസ്തേ , നമസ്തേ ഗണനാഥദേവദേവം….
പ്രിയംവദ
Leave a comment