Give on dwadasi as samarpanam

ദ്വാദശി സമർപ്പണം ഇന്ന്:
ഇന്ന് നടക്കുന്ന ത്രയോദശി ഊട്ടോടെ ഏകാദശിച്ചടങ്ങുകൾക്ക്  സമാപനമാകും

എന്താണ് ദ്വാദശി സമർപ്പണം ?

ഗുരുവായൂർ ഏകാദശിക്ക് ശേഷം നടക്കുന്ന പ്രഥമ ചടങ്ങാണ് ദ്വാദശി സമർപ്പണം. ഏകാദശി വ്രതാനുഷ്ടാനത്തിൻറെ പൂർണ്ണതക്കായി സമർപ്പിക്കുന്ന ആചാര്യ ദക്ഷിണയാണ് ദ്വാദശി സമർപ്പണം .

ഏകാദശി തിഥി തുടങ്ങുമ്പോൾ മുതൽ ശുദ്ധോപസവും അവസാനിക്കുമ്പോൾ ആചാര്യന്മാർക്ക് ദക്ഷിണ നൽകി പാരണ ചെയ്ത് തീർത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കുകയും വേണം. അഗ്നിഹോത്രികൾക്കാണ് ഗുരുവായൂരിൽ ദ്വാദശിപ്പണ സമർപ്പണം അഗ്നി ഹോത്രികൾ കർമ്മികളാണ് അഗ്ന്യാധാനം അഗ്നിഷ്ടോമം അതിരാത്രം എന്നീ കർമ്മങ്ങൾ ചെയ്ത് നിത്യവും ത്രേതാഗ്നികളെ ഹോമാനുഷ്ടാനത്തിനായി സൂക്ഷിച്ച് ഭൂതബലി അനുഷ്ഠിക്കുന്നവരാണിവർ. അവരുടെ കർമ്മങ്ങൾ മുഴുവൻ ജീവജാലങ്ങൾക്കുവേണ്ടിയുള്ളതാണ്. തങ്ങളുടെ കൈവശമുള്ളതെല്ലാം സാമൂഹിക നന്മക്കായി യജ്ഞങ്ങളിലൂടെ ചിലവഴിച്ചവരാണിവർ.അഗ്നിഷ്ടോമത്തിൻറെ ആരംഭത്തിൽ യജമാനൻ ദീക്ഷാ സംഭാരങ്ങൾ പരിഗ്രഹിക്കുമ്പോൾ താൻ അന്ന് വരെ സമ്പാദിച്ച സമ്പത്ത് മുഴുവൻ യജ്ഞസമാഹരണത്തിനും സമൂഹത്തിനും  വേണ്ടി  ചെലവഴിച്ച് ബാക്കിയുള്ള ദ്രവ്യം  മടിശീലയഴിച്ച് ആചാര്യനെ ഏല്പിക്കും.  യജ്ഞ പരിസമാപ്തിക്ക് മേലിൽ യജ്ഞങ്ങൾ അനുഷ്ഠിക്കുന്നതിനും വേണ്ടി സമൂഹം സഹായിക്കുമെന്ന പ്രതീക്ഷയോടെയാണിത് ചെയ്യുന്നത്. യജ്ഞ പ്രിയനായ ഗുരുവായൂരപ്പൻ യാഗധാരികളെ പ്രോത്സാഹിപ്പിക്കുവാനും യജ്ഞസംസ്കാരം നിലനിർത്തുവാനുമായി ദ്വാദശി സമർപ്പണത്തിലൂടെ ഭക്തർക്ക് അവസരം നൽകുന്നതാണ് ദ്വാദശി സമർപ്പണ ചടങ്ങ്.  ദ്വാദശി ദിവസം രാവിലെ കുളിച്ച്   ശുദ്ധമായി എത്തിയാണ് കഴിവുപോലെ ദ്വാദശിപ്പണം സമർപ്പിക്കുന്നത് .ദക്ഷിണ സ്വീകരിച്ച് അഗ്നിഹോത്രികൾ കൈകൊട്ടി ഭക്തരെ അനുഗ്രഹിക്കും. ശുകപുരം, പെരുവനം, ഇരിഞ്ഞാലക്കുട, ഗ്രാമങ്ങളിലെ അഗ്നിഹോത്രാനുഷ്ടാനമുള്ള ആചാര്യന്മാർക്കാണ് ദ്വാദശിപ്പണം സ്വീകരിക്കാനെത്തുന്നത്.

സ്വാമിയേ ശരണമയ്യപ്പാ
ഓം നമോ ഭഗവതേ വാസുദേവായ!
ഓം: നമോ: നാരായണായ.
ശ്രീ ഗുരുവായൂരപ്പൻ
കൊല്ലൂർ ശ്രീ മൂകാംബികാ ദേവീ
Sree Guruvayoorappan

Leave a comment

Design a site like this with WordPress.com
Get started