#ഏകാദശിനാളിൽജപിക്കേണ്ടമന്ത്രങ്ങൾ.🙏🔥🌄💥 Highlight
#ഏകാദശി ദിവസം (പ്രത്യേകിച്ച് ഗുരുവായൂർ ഏകാദശി )ഭഗവാനില്‍ ലയിക്കുന്നതിനുള്ള ഏറ്റവും ഉചിതമായ മാര്‍ഗ്ഗമാണ് നാമജപം.
നരനും നാരായണനും ഒന്നാകുന്ന അവസ്ഥയിലേക്ക് നമ്മുടെ മനസ്സിനെ ഉയര്‍ത്തുക എന്നതാണ് ഈ ദിവസത്തെ ലക്ഷ്യം. നമ്മുടെ ഓരോ ജപവും ഭഗവാന് സമര്‍പ്പിക്കുന്ന പുഷ്പാഞ്ജലിയായി സങ്കല്‍പ്പിക്കുക.
അച്യുതായ നമ, അനന്തായനമ, ഗോവിന്ദായ നമ തുടങ്ങിയ നാമങ്ങളും
അന്നേ ദിവസം സാധിക്കുമെങ്കില്‍ ഒരു തവണയെങ്കിലും വിഷ്ണു സഹസ്രനാമം ജപിച്ചിരിക്കണം
കൂടാതെ താഴെ കൊടുത്തിരിക്കുന്ന മന്ത്രങ്ങളും ജപിക്കേണ്ടതാണ്.
വിഷ്ണു സ്തോത്രം
**********************
ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം
വിശ്വാധാരം ഗഗന സദൃശ്യം മേഘവർണ്ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗി ഹൃദ്ധാന ഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം സർവ്വ ലോകൈക നാഥം
മഹാമന്ത്രം
*************
ഹരേ രാമ ഹരേ രാമ രാമ
രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ
കൃഷ്ണ ഹരേ ഹരേ
വിഷ്ണു ഗായത്രി
*******************
ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹി തന്നോ വിഷ്ണുപ്രചോദയാത്.
വിഷ്ണുമൂലമന്ത്രം
**************-******
ഭഗവാന്റെ മൂലമന്ത്രങ്ങളാണ് അഷ്‌ടാക്ഷരമന്ത്രം ദ്വാദശാക്ഷരമന്ത്രം എന്നിവ. ഫലസിദ്ധിക്കായി ഇവ നിത്യവും 108 പ്രാവശ്യം ജപിക്കണം.
അഷ്‌ടാക്ഷരമന്ത്രം
**********************
ഓം നമോ നാരായണായ.
വീടിന് അടുത്തുള്ള വൈഷ്ണവ ക്ഷേത്രങ്ങളില്‍ (ശ്രീകൃഷ്ണന്‍, മഹാവിഷ്ണു, ശ്രീരാമന്‍, നരസിംഹം തുടങ്ങിയ അവതാരങ്ങളുടെ ക്ഷേത്രങ്ങള്‍) പോയി വ്രതം അനുഷ്ഠിക്കാം. ക്ഷേത്രങ്ങള്‍ അടുത്തില്ലെങ്കില്‍ വീട്ടിലെ പൂജാമുറിയില്‍ നെയ്യ് വിളക്ക് കൊളുത്തി ഗുരുവായൂരപ്പനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട്, പൂജാമുറി ശ്രീകോവിലായി സങ്കല്‍പ്പിച്ച്, നാമജപം കൊണ്ടുള്ള അര്‍ച്ചന നടത്തുക.
*ഈ രീതിയില്‍ പൂര്‍ണ്ണ ഭക്തിയോടെ ഏകാദശി വ്രതം അനുഷ്ഠിച്ചാല്‍, ജന്മജന്മാന്തരങ്ങളായുള്ള പാപങ്ങള്‍ നശിച്ച് ഐശ്വര്യവും സുകൃതവും നമ്മളിലും നമ്മുടെ പരമ്പരകളിലും ഉണ്ടാകും. നിങ്ങള്‍ എന്താണോ ആഗ്രഹിക്കുന്നത്, അത് ഭഗവാന്‍ സാധിച്ചുതരും എന്ന കാര്യത്തില്‍ സംശയമില്ല.*
Leave a comment