Kurur amma

കുറൂരമ്മക്ക് ഭഗവദ്ദർശനം ലഭിച്ചതു ഗുരുവായൂർ ഏകാദശി നാളിൽ

”ഇത്രയും കാലം ഞാൻ സ്മരിച്ചാൽ ഭഗവാൻ എൻറെ അരികിൽ വരുമായിരുന്നു. ഇനി ഞാൻ ഭഗവാനെ ദർശിക്കാൻ ഭഗവാൻറെ സമീപത്തേക്ക് പോവുകയാണ്.” (കുറൂരമ്മ)

കുറൂരമ്മ ശ്രീകൃഷ്ണനെ സ്വന്തം മകനെയെന്നപോലെ വാത്സല്യത്തോടെ കൂടെക്കൊണ്ടുനടന്നു. കുസൃതികാട്ടിയ കണ്ണനെ ശിക്ഷിക്കാനും, മധുരവാക്കുകൾ ചൊല്ലി സാന്ത്വനിപ്പിക്കാനും കുറൂരമ്മയ്ക്ക് സാധിച്ചിരുന്നു. അവരുടെ ജീവിതം ശ്രീകൃഷ്ണഭജനത്തിനുവേണ്ടി ഉഴിഞ്ഞുവച്ചതായിരുന്നു.
കുറൂരമ്മയുടെ ചെറുപ്പത്തിലെ യഥാർത്ഥ പേര് ‘ഗൗരി’ എന്നായിരുന്നു. ബാല്യകാലത്ത് എപ്പോഴും ശ്രീകൃഷ്ണനാമം ചൊല്ലി ഒറ്റയ്ക്കിരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന കുട്ടി. ചെറിയ പ്രായത്തിൽ തന്നെ ശ്രീകൃഷ്ണ കീർ ത്തനങ്ങൾ സ്വയം രചിച്ച് അവർ മധുരമായി ആലപിക്കുമായിരുന്നു.
പണ്ടുകാലത്തെ ആചാര പ്രകാരം ‘ഗൗരി’യുടെ വിവാഹം പതിനഞ്ചാം വയസ്സിൽ നടന്നു. ഭർത്താവിൻറെ ഇല്ലമായ കുറൂർ ഇല്ലത്തേക്ക് താമസമായതിനുശേഷം ക്രമേണ കുറൂരമ്മയെന്ന നാമം അവർ ക്ക് വന്നുചേർന്നു.
കുറൂരമ്മയുടെ ഭർത്താവ് അധികകാലം അവർ ക്കൊപ്പം ജീവിച്ചിരുന്നില്ല. ഭർ ത്താവിൻറെ അകാലമരണത്തോടെ അവർ തീർത്തും ഒറ്റപ്പെട്ട സ്ഥിതിയിലായി. പിന്നീട് ഭഗവാനിൽ മനസ്സർ പ്പിച്ച്‌ പൂജയും നാമജപവുമായി അവർ കഴിഞ്ഞു.
ഒറ്റയ്ക്കിരിക്കുമ്പോൾ അവർ ഭഗവാനെ സ്മരിക്കും. ഭഗവാൻ ചെറിയ കുട്ടിയുടെ രൂപത്തിൽ അവരുടെ മുന്നിൽ പ്രത്യക്ഷപ്പെടും. ദുഃഖിതയായിരിക്കുന്ന അവരെ കൃഷ്ണൻ ആശ്വസിപ്പിക്കും.
കുറൂരമ്മ വെണ്ണയും, പാലും, നിവേദ്യങ്ങളും മതിവരുവോളം കണ്ണന് നൽകും. പൂജാമുറി ഒരുക്കാനും നിവേദ്യം ഉണ്ടാക്കാനും പൂക്കൾ ശേഖരിക്കാനും കണ്ണനും കുറൂരമ്മയെ സഹായിക്കും.
ഭഗവാൻറെ അനുഗ്രഹത്താൽ ദിവ്യമായ ചില കഴിവുകൾ കുറൂരമ്മയ്ക്ക് ലഭിച്ചു. ഇല്ലത്തെ ജോലിക്കാരിയുടെ കുഞ്ഞിന് ദീനം വന്നപ്പോൾ നേദിച്ച നിവേദ്യം ശ്രീകൃഷ്ണനാമ ജപത്തോടെ കുട്ടിക്ക് കൊടുത്തു. അതോടെ ദിവസങ്ങളോളം മാറാതിരുന്ന രോഗം നിശേഷം മാറുകയും ചെയ്തു. പിന്നീട് ഒരു ദിവസം വയറുവേദനയുമായി വന്ന ബ്രാഹ്മണന് ഭഗവാന് നേദിച്ച അട ഭുജിക്കാൻ കൊടുക്കുകയും ബ്രാഹ്മണൻറെ പഴകിയ വയറുവേദന പെട്ടെന്ന് മാറുകയും ചെയ്തു.
കുറൂരമ്മയെ എല്ലാവരും ബഹുമാനത്തോടെയും അതിലുപരി സ്നേഹത്തോടെയുമാണ് കണ്ടിരുന്നത്. അവരിൽ എന്തോ ഒരു ‘ദിവ്യത്വം’ കുടികൊള്ളുന്നുണ്ടെന്ന വസ്തുത അവർ ക്കെല്ലാം അറിയാമായിരുന്നു. അയൽപക്കത്തെ മുതിർ ന്ന ആണ്കു്ട്ടിയുടെ വഴിപിഴച്ച പോക്കിനെക്കുറിച്ച് അവൻറെ അമ്മ കുറൂരമ്മയോട് എപ്പോഴും സങ്കടത്തോടെ പറയുമായിരുന്നു.
ഒരു ദിവസം കുറൂരമ്മ അവനെ ആളയച്ചുവരുത്തി. അവന് വയറുനിറയെ ഭക്ഷണം നൽകി. ഇല്ലത്തെ പറമ്പിൽ ചെറിയ ജോലികൾ ചെയ്യാൻ ഏൽപ്പിച്ചു. ചെയ്ത ജോലിക്ക് അവന് പ്രതിഫലവും നൽകി.
പിന്നീടുള്ള ദിവസങ്ങളിൽ എന്തോ ഒരു ആകർഷണശക്തിയാൽ കുറൂരമ്മ പറയാതെ തന്നെ അവൻ കൃത്യസമയത്ത് വന്ന് പണികൾ ചെയ്ത് കുറൂരമ്മയെ സഹായിച്ചുകൊണ്ടിരുന്നു. ക്രമേണ കുറൂരമ്മയുടെ സാമിപ്യവും ഉപദേശവും നിമിത്തം അവൻറെ മനസ്സിൽ ഈശ്വരചിന്ത വിളരുകയും നല്ലൊരു ഈശ്വരവിശ്വാസിയായിത്തീരുകയും ചെയ്തു.
ഭഗവാൻറെ നിത്യസാന്നിധ്യം അനുഭവിച്ചു ജീവിച്ച കുറൂരമ്മയുടെ സമീപം വിനയമുള്ളവനും നല്ലവനുമായി അവൻ മാറി. ഒരു ദിവസം കുറൂരമ്മ അവനോട് പറഞ്ഞു:
”മകനേ, വാക്കിലും പ്രവൃത്തിയിലും നന്മ ഉണ്ടാകാൻ നിത്യേന ഈശ്വരഭജനം ആവശ്യമാണ്. ഈശ്വരനോട് അടുക്കുംതോറും നമുക്ക് അറിവ് വർ ദ്ധിക്കുന്നു. ഈ ലോകത്ത് ഈശ്വരൻ മാത്രമേ അനശ്വരമായിട്ടുള്ളൂ. ഈശ്വരാനുഗ്രഹം വേണ്ടുവോളം നിനക്ക് ഉണ്ടാകും.”
”മനുഷ്യൻറെ കർ മ്മവാസനകളാണ് അവൻറെ സ്വഭാവരീതിയിൽ കാണപ്പെടുന്നത്. ഈശ്വരചിന്തയിലൂടെ നല്ല സ്വഭാവം നമ്മളിൽ വളർ ത്തിയെടുക്കാൻ കഴിയും. നല്ല ആളുകളോടുള്ള സഹവാസവും നന്മ നൽകും.
ഇങ്ങനെയുള്ള മനുഷ്യൻ ഉന്നതിയിലെത്തുന്നു.” കുറൂരമ്മയെ ബന്ധുക്കൾ സ്വത്തിനുവേണ്ടി ദ്രോഹിച്ചിരുന്നു. പരസഹായമില്ലാതെ ഒറ്റയ്ക്ക് താമസിച്ചിരുന്ന കുറൂരമ്മയെ ബന്ധുക്കൾ സ്നേഹത്തോടെ നോക്കിയിരുന്നില്ല.
തൻറെ ബന്ധുക്കളോട് പലപ്പോഴായി ഉപദേശിച്ച വരികളാണ് മുകളിൽ എഴുതിയിരിക്കുന്നത്. കുറൂരമ്മയുടെ ഉപദേശത്തോടെ ബന്ധുക്കൾ തങ്ങളുടെ തെറ്റുകൾ മനസ്സിലാക്കി നല്ലവരായിത്തീർന്നു.
ശ്രീകൃഷ്ണ ഭക്തിയിലുള്ള തീവ്രമായ അഭിനിവേശമാണ് കുറൂരമ്മയെ ഈശ്വരനും മനുഷ്യനും ഒന്നാകുന്ന അവസ്ഥയിലെത്തിച്ചത്. അവരുടെ ജീവിതത്തിൽ ദുഃഖം വരുമ്പോൾൾ അവർ നിരാശപ്പെട്ടിരുന്നില്ല. ദുഃഖങ്ങൾ കഴിഞ്ഞ ജന്മത്തെ പാപഫലങ്ങളാണെന്നും, അവ തരണം ചെയ്യാൻ ഭഗവാൻറെ നാമജപംകൊണ്ട് മാത്രമേ കഴിയുകയുള്ളുവെന്നും അവർ ക്കറിയാമായിരുന്നു.
വളരെ ചെറുപ്പത്തിലേ തന്നെ വിധവയായതിനാലാ യിരിക്കാം, കുറൂരമ്മയ്ക്ക് കൃഷ്ണഭക്തി ഇത്രയും തീവ്രതയോടെ നിലനിർ ത്തിക്കൊണ്ടുപോകാൻ സാധിച്ചത്. ആദ്യം ഒന്ന് പ്രഹരിക്കുകയും പിന്നീട് തലോടുകയുമാണ് ഭഗവാൻ അവരോട് ചെയ്തത്.ആ ഭഗവാനിൽ തന്നെ കുറൂരമ്മ അഭയം കണ്ടെത്തുകയായിരുന്നു. സ്വന്ത, ബന്ധങ്ങളെ തള്ളിക്കളഞ്ഞ് കുറൂരമ്മയെ തനിച്ചാക്കിയത് ഭക്തിയുടെ ലോകത്ത് അവരെ വാനോളം ഉയർ ത്താൻ വേണ്ടിയാണ്. പ്രത്യേകിച്ച്‌ യാതൊരു രോഗവും കുറൂരമ്മയ്ക്ക് ഇല്ലായിരുന്നു.
ചൈതന്യം തുടിക്കുന്ന മുഖവും നാരായണ മന്ത്രം ചൊല്ലുന്ന അധരവും ആ സാധു സ്ത്രീയെ കൂടുതൽ ഐശ്വര്യവതിയാക്കി. ആത്മശുദ്ധിയും ദേഹശുദ്ധിയും നിറഞ്ഞുനിന്ന അവരുടെലോകത്ത് ഈശ്വരനാമം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭക്തോത്തമയായ അവരുടെ കൃഷ്ണഭക്തിയെ വർ ണ്ണിക്കാൻ വാക്കുകളില്ല.
”നിറഞ്ഞ ഭക്തികൊണ്ട് മാത്രമേ ഈശ്വരനോട് അടുക്കുവാൻ സാധിക്കുകയുള്ളൂ. നല്ല മനസ്സ് ഉള്ളവർ ക്ക് മാത്രമേ ഈശ്വരഭക്തി സ്ഥിരമായി നിലനിർ ത്തിക്കൊണ്ട് പോകാൻ സാധിക്കൂ. ഇതാണ് കുറൂരമ്മയുടെ ജീവിത തത്ത്വം.നാമ സങ്കീർത്തനങ്ങൾക്ക് ഔഷധങ്ങളേക്കാൾ ശക്തിയുണ്ടെന്ന് കുറൂരമ്മയുടെ ജീവിതത്തിൽ പല സന്ദർഭങ്ങളിലും തെളിയിച്ചിട്ടുണ്ട്. അന്ത്യകാലം അടുത്തത് അവർ മനസ്സിലാക്കിയിരുന്നു.

”ഇത്രയും കാലം ഞാൻ സ്മരിച്ചാൽ ഭഗവാൻ എൻറെ അരികിൽ വരുമായിരുന്നു. ഇനി ഞാൻ ഭഗവാനെ ദർശിക്കാൻ ഭഗവാൻറെ സമീപത്തേക്ക് പോവുകയാണ്.”
അന്ത്യകാലത്ത് അവർ പറഞ്ഞതാണിത്. മനസ്സ് നിറയെ ഭക്തിയുമായി കണ്ണനെ സ്വന്തം മകനായി കൊണ്ടുനടന്ന് ജീവിച്ച കുറൂരമ്മയെ അന്ത്യസമയം ഭഗവാൻ തന്നെ കൈപിടിച്ച്‌ കൊണ്ടുപോയി എന്നാണ് പറയപ്പെടുന്നത്.
🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

Leave a comment

Design a site like this with WordPress.com
Get started