Fasting

ഈശ്വരാധീനം വർദ്ധിക്കാനും ജീവിതത്തിലെ കഷ്ടപ്പാടുകൾ മാറാനും ഒരു നല്ല ജീവിതശൈലിക്ക് തുടക്കം കുറിക്കാം . ഒരുമാസം കൊണ്ടുതന്നെ മാറ്റം അറിയാം.

●●●ശുദ്ധി, വ്രതം, നല്ല മരണം●●●

വ്രതം എടുക്കുന്നതിൻ്റെ ഉദ്ദേശ്യം:
🌟 വ്രതം എടുക്കുന്നത് ദേഹത്തിൻ്റെ Engine ആയ വയറിന് ഒരു ദിവസം തണുക്കുവാനും വിശ്രമിക്കുവാനും (ദഹനരസം ഊറിവരാൻ) വേണ്ടിയാണ്.

🌟  തെറ്റായ വ്രതം: പണ്ടുകാലത്ത് ‘അരിയാഹാരം ഒരിക്കലെ’ എന്ന് പറഞ്ഞത്, മറ്റ് സാധനങ്ങൾ (കപ്പ, കിഴങ്ങ്) ഇല്ലാത്തതുകൊണ്ടാണ്. എന്നാൽ ഇന്ന് ജ്യൂസും പഴങ്ങളുമെല്ലാം കഴിച്ച് വയറ് നിറച്ച് വ്രതം എടുക്കുന്നത് യഥാർത്ഥ വ്രതമല്ല.

1.വ്രതത്തിൻ്റെ നിയമം:

ഒരു സമയപരിധി വെച്ച് ഒരു വ്രതം മാത്രമേ ആചരിക്കാവൂ (ഉദാഹരണത്തിന്, തിങ്കളാഴ്ച). എല്ലാ വ്രതവും ഒരുമിച്ച് എടുത്ത് ശരീരത്തെ ബുദ്ധിമുട്ടിക്കരുത്. അവനവന്റെ ശാരീരികമായ അവസ്ഥയ്ക്ക് അനുസരിച്ച് മാത്രമേ വ്രതം എടുക്കാവൂ.

2. രാവിലെ അടുക്കളയിൽ കയറും മുമ്പുള്ള ശുദ്ധി.

അതിരാവിലെ കുളി: അതിരാവിലെ ഉണർന്ന് കുളിച്ചതിന് ശേഷം മാത്രമേ അടുക്കളയിൽ കയറാവൂ. ഇത് ഒരു ആചാരമല്ല, ആരോഗ്യം ഉണ്ടാകുന്ന ഏറ്റവും നല്ല മാർഗ്ഗമാണ്.

3.അശുദ്ധി:

കിടന്നുറങ്ങുമ്പോൾ ഏകദേശം 6 മുതൽ 8 മണിക്കൂർ വരെ മനുഷ്യശരീരം ഭൂമിയുമായി ബന്ധമില്ലാതെയാണ് കിടക്കുന്നത്. നമ്മുടെ പാദം ഭൂമിയിൽ സ്പർശിക്കുന്നതുകൊണ്ടാണ് ശുദ്ധി നിലനിൽക്കുന്നത്. ഭൂമിയുമായി ബന്ധമില്ലാതെ കിടക്കുമ്പോൾ ശരീരം അശുദ്ധിയാകുന്നു.

4. Bed Coffee.യുടെ ദോഷം: 

കുളിക്കാതെ അടുക്കളയിൽ കയറി തേയില ഇളക്കുമ്പോൾ, ഉറങ്ങിക്കിടന്നതിൻ്റെ ദുഷിച്ച ഊർജ്ജവും അശുദ്ധവായുവും മുഴുവൻ ആ കാപ്പിയിലേക്ക് (ബെഡ് കോഫി) പോകുന്നു. ഇത് വീട്ടിലുള്ളവർക്ക് വിഷം കൊടുക്കുന്നതിന് തുല്യമാണ്.

5.ഉണരേണ്ട രീതി (ശാസ്ത്രീയമായ ആചാരം)
ചരിഞ്ഞുണരുക:

ഉണരുമ്പോൾ വലതുഭാഗം ചരിഞ്ഞ് വേണം ഉണരാൻ .

ഇടതുഭാഗം ചരിഞ്ഞ് ഉണർന്നാൽ, നിശ്ചലമായിരുന്ന രക്തം ഹൃദയത്തിലേക്ക് പെട്ടെന്ന് പമ്പ് ചെയ്യപ്പെടുകയും, ബ്ലോക്ക് ഉള്ളവർക്ക് ഹൃദയാഘാതത്തിന് സാധ്യത കൂടുകയും ചെയ്യും.

6. ഭൂമിയിൽ സ്പർശിക്കേണ്ടത്:

ഉണർന്ന ശേഷം, ആദ്യം ഭൂമിയിൽ സ്പർശിക്കേണ്ടത് കൈകളാണ്.
ഇത് ശിരസ്സിലേക്കുള്ള രക്തയോട്ടം കറക്റ്റ് ആക്കാനും തളർന്നു വീഴാതിരിക്കാനും സഹായിക്കും.

7. കണികാണൽ:

ഉണർന്ന ഉടൻ സ്വന്തം കൈപ്പത്തിയിലേക്ക് നോക്കി “കരാഗര വസതേ ലക്ഷ്മീ…” എന്ന ശ്ലോകം ജപിക്കുന്നത്, സ്വന്തം ഊർജ്ജത്തെത്തന്നെ (എനർജിയെ) കണികണ്ട് ഉണരുന്നതിന് തുല്യമാണ്.

8. മരണവും മൃത്യുഞ്ജയ ഹോമവും
ജീവിത ലക്ഷ്യം:

നാം ജീവിക്കുന്നത് നന്നായി മരിക്കുവാനാണ്. നന്നായി മരിക്കുക എന്നാൽ, വാർധക്യത്തിൽ ആരെയും ബുദ്ധിമുട്ടിക്കാതെ, കിടപ്പിലായി മലമൂത്ര വിസർജ്ജനം പോകാതെ, പൂർണ്ണ ആരോഗ്യവതിയായി ആയുസ്സ് എത്തുമ്പോൾ മരിക്കുക എന്നതാണ്.

9. മൃത്യുഞ്ജയ ഹോമം:

ഈ ഹോമം ആയുസ്സ് കൂട്ടാനല്ല നടത്തുന്നത്. പകരം, നന്നായി മരിക്കാൻ വേണ്ടിയാണ്.
മന്ത്രത്തിൻ്റെ അർത്ഥം: “ഊർവാരുകമിബന്ധനാ മൃത്യുർമുക്ഷീയമാമൃതാ” എന്ന മൃത്യുഞ്ജയ മന്ത്രത്തിൻ്റെ അർത്ഥം, വള്ളിയിൽ നിന്ന് കുമ്പളങ്ങ ഭൂമിക്കോ വള്ളിക്കോ ഒരു ബുദ്ധിമുട്ടുമില്ലാതെ വേർപെടുന്നതുപോലെ, എൻ്റെ ശരീരത്തിൽ നിന്ന് ആത്മാവ് വേർപെടണേ എന്ന് പ്രാർത്ഥിക്കുന്നതാണ്.

10. ക്ഷേത്രാചാരവും വസ്ത്രധാരണവും
മാന്യമായ വസ്ത്രം:

ക്ഷേത്രാചാരങ്ങൾക്ക് അനുസരിച്ചുള്ള മാന്യമായ വസ്ത്രം ധരിക്കണം. ഷാൾ വൃത്തിയായി ധരിക്കുക. കഴുത്തധികം ഇറങ്ങിയതോ കൈ അധികം ഇല്ലാത്തതോ ആയ ചുരിദാർ ക്ഷേത്രത്തിൽ ധരിക്കുന്നത് നിയമങ്ങൾക്കെതിരാണ്.

11. ബഹുമാനം: ഭക്തിക്ക് നിരക്കാത്ത വസ്ത്രധാരണം ക്ഷേത്രത്തിൽ പാടില്ല. ദേവനെ ബഹുമാനിച്ചാൽ മാത്രമേ ദേവാനുഗ്രഹം ലഭിക്കൂ.

Leave a comment

Design a site like this with WordPress.com
Get started