Growth of Inner self

നമുടെ വളർച്ചക്ക് ഒരു രീതി ഉണ്ട്.ആദ്യത്ത 7വർഷം ശരീരം വളരുന്നു.പിന്നത്തെ 7വർഷം ബുദ്ധി വളരുന്നു.

15വയസ്സിനു ശേഷം ഒരാളുടെ ബുദ്ധി ശക്തി മെച്ചപ്പെടുത്താൻ ആകില്ല.15വയസ്സിനു മുൻപ് ഒരു കുട്ടിക്ക് വളരെ കാര്യങ്ങൾ വേഗത്തിൽ ഗ്രഹിക്കാനാകും. അപ്പോൾ അവൻ ശാരീരികമായും ബുദ്ധി പരമായും പക്യത നേടുന്നു.അതു കഴിഞ്ഞു 21വയസ്സു വരെ ഉള്ള കാല ഘട്ടത്തിൽ ആണ് വൈകാരികമായ പക്വത അർജിക്കുന്നത്.

എന്നാൽ ഒട്ടു മിക്ക പേരിലും ഈ പക്യത  സംഭവിക്കുന്നില്ല.ഇത് അവരെ വല്ലാതെ തളർത്തികളയും.നല്ലതും ചീത്തയുമായ വികാരങ്ങൾ തിരമാലകൾ പോലെ മാറി മാറി വരുമ്പോൾ സ്വസ്തത ഇല്ലാതെ ആകും.വ്യകാരിക പക്വത ഇല്ലാത്തത്കൊണ്ടു വികാരങ്ങളെ കുറിച്ച് എപ്പോയും വേവലാതിപ്പെട്ടുകൊണ്ടേയിരിക്കുന്നു.

ഒരു തിര വന്നു കഴിഞ്ഞാൽ പിന്നെ നിങ്ങൾക്ക് അതിനെ തടയാനാവില്ല.വേണമെന്ന് തോന്നുമ്പോൾ ഒരു തിര സൃഷ്ടിക്കുമാനും ആവില്ല.അവ വരും പോകും.ഇത് ഒരു വലിയം സംഭവമായി എടുക്കുമ്പോളാണ് വികാരങ്ങളുടെ ചപ്പു ചവറുകൾ കൂന്നു കൂടുന്നത്.
മൂന്ന് പക്വതകൾ .ശാരീരികം.ബൗധികം.വൈകാരികം.ഇവ ആർജിച്ചു എന്നാൽ മാത്രമെ നിങ്ങൾക്ക് ഒരു പൂർണ വ്യക്തി ആകാൻ കഴിയു……..നാം ഇവയിൽ നിന്നക്കെ പുറത്തു വന്നു ആന്തരികമായ  ശക്തിയും ആർജിക്കേണ്ടത് ഉണ്ട്.ആ അന്തരിക ശക്തി ധൈരവും സന്തോഷവും നൽകുന്നു.അതാണ് ആത്മീയത.അതിന് നിത്യ സാധന അവശ്യം വേണം

🪷പൂജ്യ ഗുരുദേവ് ശ്രീ ശ്രീ🌻

Leave a comment

Design a site like this with WordPress.com
Get started