#ഇന്ന് #കന്നിമാസത്തിലെ #ആയില്യം
1201 കന്നി 30 വ്യാഴാഴ്ച്ച (16-10-2025)
കന്നിമാസത്തിലെ ആയില്യപൂജ സർപ്പങ്ങൾക്ക് വിശേഷപ്പെട്ടനാൾ.
കന്നിമാസത്തിലെ ആയില്യത്തിൻ്റെ
പ്രാധാന്യം,അനന്തൻെറ നാളാണ്
ആയില്യം എന്നാണ് വിശ്വാസം..
ഇതു കൊണ്ടു തന്നെ ഇന്നേ ദിവസം സർപ്പാരാധനക്ക് വളരേ വിശേഷമാണ്
എല്ലാമാസവും ആയില്യം നാളിൽ
നാഗ പൂജ, നൂറും പാലും തുടങ്ങിയ വഴിപാട് നാഗക്ഷേത്രങ്ങളിലും,ശിവ
ക്ഷേത്രങ്ങളിലും,ദേവീക്ഷേത്രങ്ങളിലും
നടത്താറുണ്ട്..
ആയില്യം നാളിൽ സർപ്പാരാധന,
സർപ്പപ്രീതി വരുത്തിയാൽ
സന്താനസൗഖ്യം,സന്താന സൗഭാഗ്യവും,
സന്താന അഭിവൃദ്ധിയും,വിവാഹ തടസം,
കുടുംബത്തിൽ ഐശ്വര്യം, രോഗാരിഷ്ട
തകളിൽനിന്നും ശാന്തി,വിഷദോഷങ്ങൾ,
ശാപദോഷം, മാറാവ്യാധികൾ, ആഗ്രഹസിദ്ധി,മാംഗല്യഭാഗ്യം
തുടങ്ങിയ സൽ ഫലങ്ങൾ ഉണ്ടാകും.
നാഗശാപം ഏഴ് തലമുറ കുടുംബത്തെ
തന്നെ നശിപ്പിക്കും എന്നാണ് വിശ്വാസം. സാമ്പത്തികമായ ഉന്നതിയും,ഐശ്വര്യവും സമൃദ്ധിയും ഉണ്ടായാലും നഗശാപം കൊണ്ട് ഒരാളുടെ ഉന്മൂലനാശം വരെ ഉണ്ടായേക്കാം.
ജാതകവശാലും പ്രശ്നവശാലും രാഹു
വിൻെറ അനിഷ്ട സ്ഥിതിയുള്ളവർക്ക്
സർപ്പ ദോഷങ്ങൾ ഉണ്ടാകാം. ജാതക
വശാൽ ഈ ദോഷമുള്ളവർ ഇന്നേ
ദിവസം ശിവക്ഷേത്രത്തിലോ, നവഗ്രഹ
ക്ഷേത്രത്തിലോ രാഹുപൂജ ചെയ്യുകയോ,
നാഗ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ
പോയി നിവേദ്യം,അർച്ചന,മഞ്ഞൾ പൊടി
സമർപ്പണം,വസ്ത്ര സമർപ്പണം തുടങ്ങി
യവ നാഗ ദോഷങ്ങൾക്കായി നടത്തുന്നത് നല്ലതാണ്. കന്നി ആയില്യം തൊഴുതാൽ
ഒരു വർഷം ആയില്യം പൂജ തൊഴുന്നതിന് തുല്യമാണെന്നാണ് വിശ്വാസം. ആയില്യവ്രതം ആരംഭിക്കേണ്ട മാസവും കന്നിമാസമാണ്.
കൂടാതെ നാഗങ്ങൾ ചാതുർമാസ്യ വ്രതത്തിൽ നിന്ന് ഉണരുന്ന ദിനവുമാണ്.
#ആയില്യ_വൃതാനുഷ്ഠാനം
💥💥💥💥💥💥💥💥💥💥ആയില്യത്തിന് മുൻപത്തെ ദിവസം മുതൽ വൃതം തുടങ്ങണം. മൽസ്യം, മാംസം, മദ്യം ഉൾപ്പെടെ ഉള്ള ലഹരി എന്നിവ ഉപേക്ഷിക്കണം. ബ്രഹ്മചര്യം പാലിക്കണം. പൂർണ്ണമായും ഭക്ഷണം ഉപേക്ഷിച്ചു ഉപവാസം ചെയ്യുന്നതാണ് നല്ലതു. അതിനു സാധ്യമല്ലെങ്കിൽ ലഘു
വായ ഭക്ഷണം കഴിക്കാം. ആയില്യം
നാളിൽ നാഗങ്ങൾക്ക് കരിക്കഭിഷേകം,
നെയ് വിളക്ക്,അരവണപ്പായസംഎന്നിവ
നടത്തിയാൽ നാഗങ്ങൾ പ്രസാദിക്കും.
നഗപ്രതിഷ്ഠയ്ക്കു ചുറ്റും പ്രദിക്ഷണം
പാടില്ല. നാഗങ്ങൾക്ക് പ്രദിക്ഷണം പറഞ്ഞിട്ടില്ല. ആയില്യം
കഴിഞ്ഞു പിറ്റേ ദിവസം മഹാദേവനെ
ദർശനം നടത്തി ശിവക്ഷേത്രത്തിൽ
നിന്ന് ലഭിക്കുന്ന തീർഥം കുടിച്ചാണ്
വൃതം അവസാനിപ്പിക്കേണ്ടത്.മുൻ തലമുറയുടെ ശാപദുരിതങ്ങൾ പോലും മാറുന്നതിനും വാസഗൃഹത്തിലെ നാഗശാപം മാറുന്നതിനും ആയില്യ വ്രതം നല്ലതാണ്.
നാഗ ഗായത്രി
🔥🕉️🔥🕉️🔥🕉️
“ഓം സർപ്പരാജായ വിദ്മഹൈ
പത്മ ഹസ്തായ ധീമഹി,
തന്നോ വാസുകി പ്രചോദയാത്”
.
നാഗരാജ മന്ത്രം
💛💛💛💛💛💛
നാഗരാജാ പ്രീതിക്ക് ഉത്തമമായ മാർഗ്ഗമാണ് നാഗരാജാ മന്ത്രം ജപിക്കുക എന്നത്.
“ഓം നമ: കാമരൂപിണേ
നാഗരാജായ മഹാബലിയ സ്വാഹാ “
എന്ന നാഗരാജാ മന്ത്രം 108 ഉരു ആയില്യം ദിവസം രാവിലെ ജപിക്കുക .നാഗ
ശാപ ദോഷങ്ങൾ ഉള്ളവർ ഈ മന്ത്രം ആയില്യം നാൾ തുടങ്ങി 21 ദിവസം തുടർച്ചയായി വ്രതശുദ്ധിയോടെ ജിപി
ക്കുന്നത് ഉത്തമമാണ്. ഗുരുക്കളിൻ
നിന്ന് മന്ത്രോപദേശം വാങ്ങി ജപിക്കണം ,ആയില്യം, പഞ്ചമി ,കറുത്തവാവ്, പൗർണ്ണമി, ബുധൻ, വ്യാഴം, ഞായർ, തിങ്കൾ എന്നീ ദിവസങ്ങൾ നാഗജപത്തി
ന് ഉത്തമങ്ങളാണ്. ജപ വേളയിൽ ശുഭ്രവസ്ത്രം ധരിക്കണം, നൈയ് വിളക്ക് കൊളുത്തി വേണം ജപിക്കാൻ രാവിലെ
കിഴക്ക് അഭിമുഖമായും വൈകീട്ട് പടിഞ്ഞാറ് അഭിമുഖമായിരുന്നുക്കൊണ്ട്
വേണം ജപിക്കാൻ വ്രത നിഷ്ടയോടെ
ജപിച്ചാൽ സൽഫലം ഉണ്ടാകും നാഗ
ശാപങ്ങൾ തീരും സന്താന അഭിവൃദ്ധും
ഐശ്വര്യവും ഉണ്ടാകും…
ഭഗവൻ വിഷ്ണു അനന്തനെന്ന നാഗത്തിൽ ശയിക്കുന്നു. ജഗദീശ്വരനായ പരമശിവന്റെ കണ്‌ഠത്തിലും ജടയിലും കൈത്തണ്ടയിലും കാൽത്തളയിലും സർപ്പങ്ങൾ ആഭരണമായി വിളങ്ങുന്നു. പൊതുവെ ശൈവചെതന്യമായ വാസുകിയെയും വൈഷ്ണവ ചൈതന്യമായ അനന്തനെയും നാഗരാജാക്കന്മാരായും ദേവീചൈതന്യത്തെ നാഗയക്ഷി ഭാവത്തിലും ആരാധിക്കുന്നു.
Leave a comment