*ശുഭദിനം*
അന്നായിരുന്നു അവന്റെ പഠനം പൂര്‍ത്തിയായത്. പഠനം പൂര്‍ത്തിയായപ്പോള്‍ ഗുരു ശിഷ്യന് ഒരു മാന്ത്രികകണ്ണാടി നല്‍കി. അതിലൂടെ നോക്കിയാല്‍ ആരുടെ മനസ്സിലെയും ചിന്തകളറിയാം. ശിഷ്യന്‍ ആദ്യം ഗുരുവിന്റെ നേരെ കണ്ണാടി തിരിച്ചു. ഗുരുവിലെ അഹങ്കാരഭാവം കണ്ട് അവന്‍ ഞെട്ടി. പുറത്തിറങ്ങി ആളുകളെ കണ്ണാടിയിലൂടെ നോക്കി. എല്ലാവരിലും എന്തെങ്കിലുമൊക്കെ പ്രശ്‌നങ്ങളുണ്ടായിരുന്നു. വീട്ടിലെത്തിയപ്പോള്‍ അച്ഛന്റെയും അമ്മയുടെയും നേരെ അവന്‍ കണ്ണാടി തിരിച്ചു. അവരുടെ ചിന്തകളിലും പ്രശ്‌നങ്ങള്‍. നിരാശനായ ശിഷ്യന്‍ ഗുരുവിന് അടുത്തെത്തി പറഞ്ഞു: ഒരു നല്ല വ്യക്തിയെപ്പോലും എനിക്ക് കാണാന്‍ കഴിഞ്ഞില്ല. എന്തുകൊണ്ടാണ് ഈ ലോകം ഇങ്ങനെ? ഇത് കേട്ട് ഗുരു ആ കണ്ണാടി വാങ്ങി ശിഷ്യന് നേരെ പിടിച്ചു. അപ്പോള്‍ അവന്റെയുളളിലെ അസൂയയും ദുര്‍വാശിയും ദൃശ്യമായി. ഗുരു പറഞ്ഞു: ഞാന്‍ നിനക്കിത് തന്നത് ഇതില്‍ നോക്കി സ്വന്തം പോരായ്മകള്‍ തിരുത്താനാണ്. മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാനല്ല മറ്റുളളവരുടെ കുറവുകള്‍ കണ്ടുപിടിക്കുന്നവരുടെ ഏറ്റവും വലിയ പോരായ്മ സ്വന്തമായി നോക്കാന്‍ ഒരു കണ്ണാടിയില്ല എന്നതാണ്. *കണ്ണുകള്‍ പുറത്തുള്ളവ കാണാനേ സഹായിക്കൂ. ഇടക്കെല്ലാം സ്വന്തം ഉള്ളിലേക്ക് നോക്കാനുള്ള കണ്ണാടികള്‍ നമുക്കും ഉപയോഗിക്കാന്‍ ശീലിക്കാം*
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
Leave a comment