Krishna Leela

#ദാമോദര മാസം (കാർത്തിക മാസം)ഇന്ന് 10മത്തെ ദിവസം ♥️🙏🏻♥️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

ദാമോദര മാസത്തിലാണ് ഭഗവാൻ കൃഷ്ണൻ കൂടുതൽ ലീലകൾ ആടിയിട്ടുള്ളത്. നളകൂബര
മണിഗ്രീവന്മാർക്ക് ശാപമോക്ഷം നൽകി ഭഗവാൻ ദാമോദരനായതു് ഈ മാസമാണ്‌.

ദാമോദര മാസത്തിൽ (കാർത്തിക മാസത്തിൽ) ചെയ്യുന്ന ചെറിയ ഭഗവദ് സേവനങ്ങൾക്ക് പോലും ആയിരം മടങ്ങ് ഫലം ലഭിക്കുന്നു.

സാഗരപുത്രനായ ശംഖൻ എന്ന അസുരൻ മൂന്ന് ലോകങ്ങളെയും കീഴടക്കാൻ ആഗ്രഹിച്ച്, ദേവലോകം ആക്രമിച്ച് ദേവന്മാരെ പരാജയപ്പെടുത്തി. അഷ്ടദിക്പാലകന്മാരുടെ അധികാരങ്ങൾ തട്ടിയെടുത്തു. ദേവന്മാർ മേരു പർവതത്തിലുള്ള ഒരു ഗുഹയിൽ ഒളിച്ച് താമസിക്കാൻ തുടങ്ങി.

പരാജയപ്പെട്ടെങ്കിലും ദേവന്മാർ ഇപ്പോഴും ശക്തരായി കാണപ്പെടുന്നു. അതിനു കാരണം വേദമന്ത്രങ്ങളാണ്. വിഷ്ണു ഭഗവാൻ നിദ്ര കൊള്ളുന്ന സമയത്ത് ദൈത്യൻ അവയും അപഹരിച്ചു. പക്ഷെ വേദങ്ങൾ യജ്ഞങ്ങളോടും മന്ത്രങ്ങളോടും കൂടി സമുദ്രത്തിലൊളിച്ചു. അസുരൻ സമുദ്രം മുഴുവൻ വേദങ്ങൾ തിരഞ്ഞു നടന്നെങ്കിലും കണ്ടെത്താനായില്ല. 

ദേവന്മാർ ബ്രഹ്മാവിനൊപ്പം പാലാഴിയിലെത്തി, ഭഗവാൻ ഹരിയെ ശരണം പ്രാപിച്ചു. അവരുടെ സ്തുതിയിലും ഭക്തിയിലും പ്രസന്നനായ ഭഗവാൻ കോടി സൂര്യപ്രഭനായി പ്രത്യക്ഷപ്പെട്ടു. ദേവന്മാർ ഭഗവാനെ പൂജിച്ച് നമസ്ക്കരിച്ചു. അവരോട് ഭഗവാൻ പറഞ്ഞു! നിങ്ങൾക്ക് വേണ്ടതെല്ലാം ഞാൻ നൽകാം. കാർത്തികയിലെ
ശുക്ലൈകാദശിയാകുന്ന ഉദ്ബോധിനീതിഥിയിൽ, രാത്രിയുടെ ഗീതാവാദ്യാദി മംഗളങ്ങൾ നടത്തുന്നവർ എൻ്റെ സന്നിധിയിൽ വസിക്കും. ഞാൻ ശംഖാസുരനെ നിഗ്രഹിച്ച് വേദങ്ങൾ
വീണ്ടുകൊണ്ടുവരാം. ഇന്നു മുതൽ കൊല്ലം തോറും വേദങ്ങൾ കാർത്തിക മാസം മുഴുവനും വെള്ളത്തിൽ വിശ്രമിക്കുമാറാകട്ടെ. ഇന്നു മുതൽ ഞാനും വെള്ളത്തിൽ വസിക്കന്നുണ്ട്.

പത്മപുരാണത്തിൽ ഭഗവാൻ പറയുന്നു!
വനസ്പതിനാം തുളസി മാസാനാം കാർത്തിക പ്രിയ
ഏകാദശി തിഥിനാം യ ക്ഷേത്രാണാം ദ്വാരകാ മമ
ഏതേ സംസേവനം യസ്തു കരോതി ച
ജിതേന്ദ്രിയ
സമേവല്ലഭതാംയതി ന തത യജനാദിഭി.
[സസ്യങ്ങളിൽ വെച്ച് എനിക്ക് ഏറ്റവും പ്രിയം തുളസിയും, മാസങ്ങളിൽ കാർത്തികയും, തീർത്ഥസ്ഥലങ്ങളിൽ ദ്വാരകയും, ദിവസങ്ങളിൽ ഏകാദശിയുമാകുന്നു].

കാർത്തിക മാസത്തിൽ ദാമോദരനെ പൂജിക്കുക. ദാമോദരാഷ്ടകം പാടി നെയ് വിളക്കുകൊണ്ട് ആരതി ചെയ്യുക. (പാദം – 4, ഉദരം – 2, വദനം – 3, പാദം മുതൽ ശരീരം മുഴുവനും 7 പ്രാവശ്യം വലത്തോട്ട് ഉഴിയുക).

വിഷ്ണു ക്ഷേത്രത്തിൽ വസിച്ചിരുന്ന ഒരു എലി ഭഗവാൻ്റെ മുൻപിലിരുന്ന നെയ് വിളക്കിലെ നെയ് കഴിക്കാനായി ശ്രമിക്കവെ കത്തിക്കൊണ്ടിരുന്ന തിരി എലിയുടെ വായിൽ കുടുങ്ങുകയും, പ്രാണവേദനയോടെ എലി ഭഗവദ് വിഗ്രഹത്തിന് ചുറ്റും അങ്ങോട്ടും ഇങ്ങോട്ടും ചാടുകയും വിളക്കിലെ തീ പടർന്ന് എലി ചത്ത് വീഴുകയും ചെയ്തു. എലിയുടെ ചാട്ടം ആരതിയായി സ്വീകരിച്ച ഭഗവാൻ്റെ കാരുണ്യം എലിക്ക് മോക്ഷം നൽകിയതായി പത്മ പുരാണം.

അളവറ്റ മാഹാത്മ്യമുള്ള ദാമോദര മാസത്തിൽ, ഭഗവാന് അർപ്പിച്ച നെയ് വിളക്കിന് മുമ്പിലിരുന്ന്, ദാമോദരലീലകൾ വായിക്കുകയും, കേൾക്കുകയും, പ്രത്യേകിച്ച് ദാമോദരാഷ്ടകം ചൊല്ലുകയും ചെയ്യുന്ന എല്ലാ ഭഗവദ് ഭക്തരുടേയും, അറിഞ്ഞും അറിയാതെയും ചെയ്ത എല്ലാ തെറ്റുകുറ്റങ്ങളും, പാപങ്ങളും കരുണാനിധിയായ ഭഗവാൻ പൊറുക്കുമാറാകട്ടെ. എല്ലാവർക്കും, ആയുരാരോഗ്യവും, സൗഭാഗ്യങ്ങളും, അവസാനം സത്ഗതിയും നൽകി ദാമോദരൻ അനുഗ്രഹിക്കുമാറാകട്ടെ.

ദാമോദരാഷ്ടകം:
നമാമീശ്വരം സച്ചിദാനന്തരൂപം
ലസത്-കുംഡലം ഗോകുലേ ഭ്രാജമാനം
യശോദ ഭിയോലൂഖലാദ്ധാവമാനം
പരാമൃഷ്ഠം അത്യംതതോ ദ്രുത്യ ഗോപ്യാ

രുദംതം മുഹുർ നേത്ര-യുഗ്മം മൃജംതം
കരാംഭോജ-യുഗ്മേന സാതംക-നേത്രം
മുഹു: ശ്വാസ-കംപ-ത്രിരേഖാങ്ക കണ്ഠ-സ്ഥിത-ഗ്രൈവം ദാമോദരം ഭക്തി ബദ്ധം

ഇതീദൃക് സ്വലീലാഭീർ ആനന്ദകുംഡേ
സ്വഘോഷം നിമജ്ജന്തം ആഖ്യാപയന്തം
തദീയേഷിത-ജ്ഞേഷു ഭക്തൈർ ജിതത്വം
പുന:പ്രേമതസ്തം ശതാവൃത്തി വന്ദേ

വരം ദേവ മോക്ഷം ന മോക്ഷാവധിം വാ
ന ചാന്യം വൃണേ ഹം വരേശാദ് അപീഹ
ഇദം തേ വപുർനാഥ ഗോപാല-ബാലം
സദാ മേ മനസ്യാ വിരാസ്താം കിo അന്യൈ :

ഇദം തേ മുഖാംഭോജം അത്യന്ത-നീലൈ:
വൃതം കുന്തലൈ: സ്നിഗ്ധ-രക്തൈഛ ഗോപ്യാ
മുഹുശ്ചുംബിതം ബിംബ രക്താധരം മേ
മനസ്യാവിരാസ്താം അലം ലക്ഷ-ലാഭൈ:

നമോ ദേവ ദാമോദരാനന്ദ വിഷ്ണോ
പ്രസീദ പ്രഭോ ദു:ഖ-ജലാബ്ധി-മഗ്നം
കൃപാ-ദൃഷ്ടി-വൃഷ്ട്യാതിദീനം ബതാനു –
ഗൃഹാണേശ-മാം അജ്ഞം ഏധി അക്ഷി ദൃശ്യ:

കുവൈരാത്മജൌ ബദ്ധ-മൂർത്യൈവ യദ്വത്
ത്വയാ മോചിതൌ ഭക്തി-ഭാജൌ കൃതൌ ച
തഥാ പ്രേമ-ഭക്തിം സ്വകാം മേ പ്രയച്ഛ
ന മോക്ഷോ ഗ്രഹോ മേ/സ്തി ദാമോദരേഹ

നമസ്തേസ്തു ധാമ്നേ സ്പുരദ്ദീപ്തി-ധാമ്നേ
ത്വദീയോധരായാഥ വിശ്വസ്യ ധാമ്നേ
നമോ രാധികായൈ ത്വദീയ പ്രിയായൈ
നമോ/നന്ത ലിലായ ദേവായ തുഭ്യം.

(2025ലെ ദാമോദരമാസം   ഒക്ടോബർ 7ന് തുടങ്ങി, , നവംബർ 5-ന് അവസാനിക്കുന്നു.)
    #കണ്ണൻ ഈ ഒരു മാസം ദാമോദരൻ ആയിട്ട് ആണ് ട്ടോ ♥️
കൃഷ്ണാ ഗുരുവായൂരപ്പാ
💛💛💛💛💛💛💛💛🙏💛🙏💛🙏💛

Leave a comment

Design a site like this with WordPress.com
Get started