
ഇന്ന് ശനി പ്രദോഷം🙏
ഉപവാസത്തോടെ ശനി പ്രദോഷമെടുത്ത് ശിവപൂജയിൽ പങ്കെടുത്താൽ എല്ലാ ശനിദോഷവും അകന്ന് സർവ്വ സമ്പൽ സമൃദ്ധിയും ഉണ്ടാകും. മഹാദേവനെ പൂജിക്കുന്നതിന് ഏറ്റവും വിശേഷപ്പെട്ട സമയമാണ് ത്രയോദശി സന്ധ്യയിലെ പ്രദോഷം.
പാർവ്വതിദേവിയെ തൃപ്തിപ്പെടുത്താൻ ശിവൻ താണ്ഡവമാടുന്ന പ്രദോഷ സന്ധ്യ, ഈ ശനിയാഴ്ച, വളരെ അപൂർവ്വമായി വരുന്ന ശനി പ്രദോഷമാണ്. 12 പ്രദോഷ വ്രതം നോറ്റ ഫലം ഒരു ശനി പ്രദോഷം നോറ്റാൽ ലഭിക്കും. ഒരു മാസത്തിൽ രണ്ടു പ്രദോഷം ഉണ്ട് . രണ്ടും ആചരിക്കും. ഇതിൽ കറുത്ത പക്ഷ പ്രദോഷത്തിന് കൂടുതൽ പ്രാധാന്യമുണ്ട്. അതിൽ തന്നെ കൃഷ്ണ പക്ഷത്തിലെ ശനിയാഴ്ച വരുന്ന പ്രദോഷ അനുഷ്ഠാനം ശിവപ്രീതിയാൽ എല്ലാ ദുരിതങ്ങളും അലച്ചിലുകളും അവസാനിപ്പിക്കും എന്നാണ് സങ്കല്പം.
ശിവൻ വിഷപാനശേഷം നന്ദിയുടെ ശിരസ്സിൽ നൃത്തം ചെയ്തത് ശനിപ്രദോഷ ദിവസമായിരുന്നു.
പ്രദോഷ സമയത്ത് ശിവക്ഷേത്രത്തിലെത്തി അഭിഷേക തീർത്ഥം സ്വീകരിച്ചാൽ വിഷമങ്ങൾ ഇല്ലാതാകും
ഓം നമഃ ശിവായ🙏
Leave a comment