Shangai choodan

🛕🛕🛕 *ശംഖചൂഡൻ* 🛕🛕🛕
🪷🪷🪷🪷🪷🪷🪷🪷
         കുബേരൻറെ ഭൃത്യവർഗ്ഗത്തിൽപ്പെട്ട മറെറാരു ഗന്ധർവ്വനായിരുന്നു ശംഖചുഡൻ. അവന്റെ ശിരസ്സിൽ ശംഖിൻറ ആകൃതിയിലും വലുപ്പത്തിലുമുള്ള ഒരു രത്നം ഉണ്ടായിരുന്നതിനാലാണ് അവനെ ശംഖചൂഡനെന്ന് വിളിച്ചിരുന്നതു്. ആ  രത്നം വളരെയധികം മാഹാത്മ്യമുള്ളതായിരുന്നതിനാൽ അവൻ  അഹങ്കാരിയായിത്തീർന്നു. യവ്വനയുക്തകളായ തരുണിമാരുടെ പാതിവ്രത്യത്തിന് ഭംഗം വരുത്തുന്നതു അവന്റെ പതിവായിരുന്നു. വൃന്ദാവനത്തിലെ അവിവാഹിതകളായ തരുണിമാരും രാമകൃഷ്ണന്മാരും മറ്റു കുമാരന്മാരും കൂടി കളിച്ചുകൊണ്ടിരിക്കയായിരുന്നു. ശംഖചൂഡൻ ആരും അറിയാതെ അവരുടെ ഇടയിൽ വന്ന് കൂടുകയും പെട്ടെന്ന് ചില യുവതികളെ ബലാൽകാരേണ പിടിച്ചു കൊണ്ടുപോകവാൻ ശ്രമിക്കയും ചെയ്തു. ആ യുവതികളും മററു കുമാരന്മാരും ബഹളമായി. പിടിച്ചു കൊണ്ടുപോയതുകഴിച്ചു ബാക്കിയുള്ളവരുടെ സംരക്ഷണത്തിനു ബലരാമനെ ഏർപ്പെടുത്തി കൃഷ്ണൻ ശംഖചൂഡന്റെ പിന്നാലെ ഓടി. കൃഷ്ണൻറ വരവുകണ്ടപ്പോൾ തന്നെ ശംഖചൂഡനും ഭയമായി. യുവതികളെ കൈവെടിഞ്ഞു ശംഖചൂഡൻ ഓടി. കൃഷ്ണൻ ഒപ്പം ഓടി അവനെ പിടികൂടി. അവൻറെ ശിരസ്സിലെ രത്നം ചൂഴ്ന്നെടുത്തു. അതോടു കൂടി അവന്റെ കഥ കഴിഞ്ഞു. രത്നം ബലരാമനു സമ്മാനിക്കയും ചെയ്തു.ദേവനായാലും ഗന്ധർവ്വനായാലും മനുഷ്യനായാലും അധർമ്മം ഭഗവാൻ പൊറുക്കുകയില്ല. ധർമ്മസ്ഥാപനത്തിനാണല്ലൊ കൃഷ്‌ണൻറെ അവതാരം തന്നെ.

🪷🪷🪷 *ഹരേ കൃഷ്ണ* 🪷🪷🪷

🦚🦚🦚🦚🦚🦚🦚🦚കടപ്പാട് 🙏🌹

Leave a comment

Design a site like this with WordPress.com
Get started