⭐മനുഷ്യ ശരീരത്തിലെ ഷഡാധാര ചക്രങ്ങൾ ഏതൊക്കെ?⭐
മൂലാധാരം,സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി ചക്രം, ആജ്ഞാചക്രം, സഹസ്രാരാപത്മം.ഈ ഏഴ് ചക്രങ്ങൾ സൗരയൂഥത്തിലെ എഴു ഗ്രഹങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. സംഘടിപ്പിച്ച് രൂപപ്പെടുത്തി നട്ടെല്ലിൽ നേർക്കുനേർ ചിത്രീകരിച്ചിരിക്കുന്നത്.ഈഏഴ് ഗ്രഹങ്ങളിൽ,പഞ്ചതാരാ ഗ്രഹങ്ങൾക്കുള്ള പ്രാധാന്യം പ്രത്യേകം മനസ്സിലാക്കണം. ശുക്രൻ ബുദ്ധി കേന്ദ്രമാണ്.ബുധൻ വിദ്യാകേന്ദ്രമാണ്.ചൊവ്വ സർവ ധർമ സേനാനീയാണ്,നേതാവാണ്. വ്യാഴം അറിവിന്റെ തേരാളിയാണ്. ⭐ഗുരു സ്ഥാനം ⭐ശനി ധർമ ചൈതന്യത്തെ ഉണർത്തുന്ന ഗ്രഹം. ഇവിടെ സൂര്യനും ചന്ദ്രനും ഭൂമിയും മനുഷ്യരുടെ ദൃഷ്ടിയിൽ പെടുന്ന വിധത്തിൽ അധിവസിക്കുന്നു. കേന്ദ്രങ്ങളാണ് ഇതിൽ പ്രപഞ്ച ചലനത്തെ കണക്ട് ചെയ്യുന്ന കേബിൾ വയർ നാഡീവ്യൂഹങ്ങളാണ്. സൂര്യനാഡി എന്നും, ചന്ദ്രനാഡി എന്നും, അറിയപ്പെടുന്ന രണ്ട് അടി സ്ഥാന നാഡി വ്യവസ്ഥകളാണ് മനുഷ്യശരീരത്തിൽ ഉള്ളത്.അതിൽ സൂര്യനാഡിയുടെനീളം,സൂര്യനും ഭൂമിയും തമ്മിലുള്ള അകലം വരും എന്ന് ആചാര്യന്മാർ, ഋഷിശ്വരന്മാർ. ആധുനിക ശാസ്ത്രപ്രകാരം സൂര്യനും ഭൂമിയും തമ്മിലുള്ള അകലം,16 കോടി 74 ലക്ഷം കിലോമീറ്റർ നീളം വരും. മനുഷ്യശരീരത്തിലെ സ്ഥൂലവും, സൂക്ഷ്മമായ,നേർവസ് സിസ്റ്റത്തിന്റെ മൊത്തം നീളം മേൽപ്പറഞ്ഞ 16 കോടി 74 ലക്ഷം കിലോമീറ്റർ നീളമുണ്ടായിരിക്കും. വയർലെസ് കണക്ഷൻ ആണ് മനുഷ്യശരീരവുമായി ഇതിനുള്ള ബന്ധം.കോസ്മിക്ക് രെശ്മികളാണ്. പ്രകാശ വേഗമാണ് കണക്ഷൻ ചന്ദ്ര നാഡി വ്യവസ്ഥയും അങ്ങനെ തന്നെ.7 ആധാരങ്ങളും മൂലാധാരം മുതൽ സഹസ്രാര പത്മം വരെ ഉള്ളവ, മനുഷ്യശരീരത്തിലെ നട്ടെല്ലിൽ സ്ഥിതി ചെയ്യുന്നു എന്ന് സങ്കല്പം.മനുഷ്യന്റെ വലത്തേ “കണ്ണ്” സൂര്യനെ പ്രതിനിധീകരിക്കുന്നു. ഇടത്തെ “കണ്ണ് “ചന്ദ്രനെ പ്രതിനിധീകരിക്കുന്നു. സൂര്യൻ പിതൃ സ്ഥാനത്തെയും,ചന്ദ്രൻ മാതൃസ്ഥാനത്തെയും പ്രതിനിധീകരിക്കുന്നു. നട്ടെല്ലിൽ തന്നെ, ഇട, പിങ്കള എന്ന നാഡി വ്യവസ്ഥ ഉണ്ട് എന്ന് യോഗശാസ്ത്രം. “ഇട പിങ്കള “യുടെ ശുദ്ധിയാണ് കുണ്ടലിനി ശക്തിയുടെ ഉണർവിന് കാരണം.ഇത് ഒരു അർദ്ധനാരീശ്വര സങ്കല്പമാണ്. കുണ്ടലിനി ശക്തി 3 ചുറ്റായി സർപ്പിളാകാരത്തിൽ മൂലധരത്തിൽ സ്ഥിതി ചെയ്യുന്നു. കുണ്ടനി ശക്തിയുടെ ഈ മൂന്ന് ചുറ്റ് എന്താണ്? മൂലാധാര തത്വം ഭൂമി തത്വമാണ്. കുണ്ഡലിനി ശക്തിമൂലാധാര പദ്മത്തിൽ ഉറങ്ങി കിടക്കുന്നു എന്ന് ശാസ്ത്രം.
❤️ഇതൊരു സങ്കല്പമാണ് ❤️ ഇതിൻറെ ഉണർവും സഹസ്ര പത്മത്തിലേക്കുള്ള യാത്രയും, അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു എന്ന് വിശ്വാസം. 👩❤️👨അത്ഭുതം തേടി മനുഷ്യന്റെ പരക്കം പാച്ചിൽ 👩❤️👨 ഈ ഏഴു പത്മങ്ങളിലും, (ഇരിപ്പിടത്തിലും) ചൈതന്യത്തിന്റെ പ്രവർത്തനം എങ്ങനെ എന്നാണ് മനസ്സിലാക്കേണ്ടത്.
Leave a comment