Right veda Ganapathy manthra

ഗണനാഥൻ

ഋഗ്വേദം 2.23.1 ഗണപതി സ്തുതി ആണെന്ന് വിവരമുള്ളവർ പറയുന്നു. അതായത് ആ കാലം മുതൽ ഗണപതിയെ ആരാധിച്ചിരുന്നു എന്ന് സാരം.

ഗണാനാം ത്വാ ഗണപതിം ഹവാമഹെ
കവിം കവീനാമുപമശ്രവസ്തമമം
ജ്യേഷ്ഠരാജം ബ്രാഹ്മണാം ബ്രാഹ്മണസ്പത്
ആ നഃ ശൃണ്വന്നൂതിഭിഃ സിദ്ധ സാദനം (ഋഗ്‌ വേദ 2.23.1)

गणानां त्वा गणपतिं हवामहे
कविं कवीनामुपमश्रवस्तमम् ।
ज्येष्ठराजं ब्रह्मणां ब्रह्मणस्पत
आ नः शृण्वन्नूतिभिः सीद सादनम् ॥

ഗണങ്ങളുടെ നാഥൻ, ഗണപതി  ആയ അങ്ങേയ്ക്കു ഞങ്ങൾ ഇതാ ബലിയർപ്പിക്കുന്നു. മഹത്വത്തിൽ അത്യുന്നതനായ അങ്ങ് ജ്ഞാനികളിലെ   ജ്ഞാനമാണ്. എല്ലാ ആരാധനകളുടെയും സ്വീകർത്താവ് (ബ്രാഹ്മണസ്പതി) എന്ന നിലയിൽ ആരാധനകളുടെ അധിപനായ മഹാരാജനാണ് അങ്ങ്.  ഞങ്ങളുടെ അപേക്ഷകൾ ശ്രവിച്ചുകൊണ്ട് ദയവായി ഞങ്ങളുടെ അടുക്കൽ വരികയും ഈ വിശുദ്ധ ബലിപീഠത്തിലെ  ഇരിപ്പിടത്തിൽ സന്നിഹിതനാവുകയും ചെയ്താലും.

(മലയാളം എന്റെ വകയാണ്. തെറ്റുകൾ ഉണ്ടാവാം. പൊറുക്കുക.)

Leave a comment

Design a site like this with WordPress.com
Get started