🙏 *ശ്രീ ലളിതാസഹസ്രനാമസ്തോത്രം* 🙏
*പഠന ഭാഗം 6*
*ശ്ലോകം 2️⃣*
*ഉദ്യദ് ഭാനു സഹസ്രാഭാ ചതുർബാഹുസമന്യിതാ*
*രാഗസ്വരൂപപാശാഢ്യ ക്രോധാകാരങ്കുശോജ്വലാ*
*(6,7,8,9)*
🙏🙏🙏🙏🙏🙏🙏
*ഉദിച്ചുയരുന്ന ആയിരം സൂര്യന്മാരുടെ ആഭയോടു(ശോഭ )കൂടിയവളാണ് ഭഗവതി*
*ദേവീ രൂപം നമുക്കുള്ള ശരീരം പോലെ സ്ഥൂലം, സൂക്ഷ്മം,കാരണം എന്ന് മൂന്ന് പ്രകാരമാകുന്നു*
*ജ്ഞാനോദയം വരെ ധ്യാനഗമ്യമായുള്ളത് സ്ഥൂല രൂപമാണ്. മന്ത്രോപാസനാ ഘട്ടത്തിൽ ഭഗവതിയുടെ സൂക്ഷ്മ രൂപം വ്യക്തമാകുന്നു. ഉപാസകന് വാസനാക്ഷയം സംഭവിക്കുന്നതോടെ കാരണരൂപവും പ്രത്യക്ഷമാവുന്നു.*
*ഇനിയുള്ള 50 നാമങ്ങൾ ഭഗവതിയുടെ സ്ഥൂല രൂപ വർണ്ണനയാണ്*
*ഏഴാമത്തെ തിരുനാമം ഭഗവതിയുടെ നാല് തൃക്കൈകളെ കുറിച്ചാണ്. അവ പ്രപഞ്ചത്തിന്റെ നാല് അതിർത്തിവരെ എത്തുന്നതും അനുഗ്രഹ ദക്ഷങ്ങളും ആണ്.*
*അമ്മ ഇടതുവശത്ത് പിന്നിലെ കയ്യിലായി രാഗം എന്ന പാശത്തെ ധരിച്ചിരിക്കുന്നു. രാഗം മൗലിക വികാരമാണ് വിവേകിക്കും അവിവേകിക്കും സഹജമാണ് രാഗം. ഈ മൗലിക വികാരം ദേവിയുടെ ഒരു ആയുധമാണ്. എന്തിനെയും ചെൽപ്പടിക്ക് കെട്ടി നിർത്തുന്ന കയറാണ് രാഗം.*
*അമ്മ തന്റെ വലതുവശത്ത് പിന്നിലുള്ള കൈയിൽ ക്രോധം എന്ന അങ്കുശം (തോട്ടി ) ധരിച്ചിരിക്കുന്നു.*
*അധാർമികമായ പ്രവർത്തികളെ ഭഗവതി നിയന്ത്രിക്കുന്നത് ജ്ഞാന ശക്തിയാകുന്ന തോട്ടി കൊണ്ടാണ്. ധർമ്മ വിരുദ്ധമായ പ്രവർത്തിയിൽ നിന്ന് പിന്തിരിയുന്നില്ലെങ്കിൽ കടുത്ത ശിക്ഷ നൽകുവാൻ ഭഗവതിക്ക് മടിയില്ല.*
*ഇത്രയുമാണ് രണ്ടാമത്തെ ശ്ലോകത്തിന്റെ സാരം.*
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
*എല്ലാവരും ശ്ലോകം പഠിച്ചു ജപിച്ച് അമ്മയുടെ തൃക്കാൽക്കൽ സമർപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. എല്ലാവർക്കും എന്നും ആ സർവ്വ മംഗള ദായിനിയുടെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.* 🙏🏼
*സസ്നേഹം, സമർപ്പണം, ദാമോദരസനത്,ആലുവ*🙏🏼
————–
🎀 `വിനായകചതുര്‍ത്ഥി കഥ` 🎀
▄▄▄▄▄▄▄▄▄▄▄▄▄▄▄
╔═══•◥▓🙏▓◤•═══╗
୧⍤⃝🚩𝓗𝓲𝓷𝓭𝓾 𝓦𝓪𝔂 𝓞𝓯 𝓛𝓲𝓯𝓮
╚═══•▀▄♦️▄▀• ═══╝
ഭദ്രപാദമാസത്തിലെ പൗര്‍ണ്ണമിക്ക് ശേഷം വരുന്ന നാലാംദിവസമാണ് വിനായകചതുര്‍ത്ഥി ആഘോഷിക്കുന്നത്. ഭാരതം മുഴുവന്‍ വിനായകചതുര്‍ത്ഥി ആഘോഷിക്കുന്നുണ്ട്.
ഏതൊരു കാര്യസാദ്ധ്യത്തിനും വിഘ്നശാന്തിക്കും വിനായക പ്രീതി വേണമെന്ന വിശ്വാസം ഭാരതീയരില്‍ ജാതിമത വ്യത്യാസമില്ലാതെ, രൂഢമൂലമാണ്. വിഘനേശ്വരന് പല മൂര്‍ത്തി ഭേദങ്ങളുണ്ട്. വിനായകന്‍, ഗണേശന്‍, പിള്ളെയാര്‍, , ഗജാനനന്‍, മൂഷികവാഹനന്‍, മോദകപ്രിയന്‍ തുടങ്ങി അനേകം നാമങ്ങളാല്‍ പൂജിതനാണ് വിനായകന്‍.
വിനായകചതുര്‍ത്ഥി ദിവസം വീടുകളില്‍ ഗണേശയന്ത്രം വരയ്ക്കുന്നു. വളരെ നാളത്തെ ശ്രമങ്ങളുടെ ഫലമായി വലിയ പ്രതിമയുണ്ടാക്കി പൂജിക്കുന്നു. സകല അലങ്കാരങ്ങോളും കൂടിയാണ് വിനായകനെ പൂജിക്കുന്നത്.
പട്ടുകുടയും പലഹാരങ്ങളും ഭജനയും ആത്മാര്‍ത്ഥമായ ഭക്തിയും വിനായകന് സമര്‍പ്പിക്കുന്നു. വിഘ്നേശ്വരന് ഏറ്റവും പ്രിയങ്കരമായ മോദകം, അട, ശര്‍ക്കര പൊങ്കല്‍, ഉണ്ണിയപ്പം, എല്ലാം നിവേദിക്കുന്നു.
കറുകമാല ചാര്‍ത്തി, പതിനാറ് ഉപചാരങ്ങള്‍ നല്‍കി, വിപുലമായി പൂജിക്കുന്നു. അതിന് ശേഷം ആഘോഷത്തോടെ വിനായക വിഗ്രഹത്തെ അടുത്തുള്ള നദിയിലോ, സമുദ്രത്തിലോ നിമ്മര്‍ജ്ഞനം ചെയ്യുന്നു.
ചതുര്‍ത്ഥിയുടെ കഥ
🎀❉━═══🪷═══━❉🎀
അതി സുന്ദരമായി നൃത്തം ചെയ്യുന്ന ദേവനാണ് ഗണപതി ഒരിക്കല്‍ ഗണപതിയുടെ നൃത്തംകാണാന്‍ ശ്രീപരമേശ്വരനും ശ്രീപാര്‍വ്വതിക്കും ആഗ്രഹമുണ്ടായി. ഗണപതി നൃത്തം ചെയ്തു. അതില്‍ സംപ്രീതരായ മാതാപിതാക്കള്‍ ഗജാനന് ഏറ്റവും പ്രിയപ്പെട്ട മോദകമുണ്ടാക്കിക്കൊടുത്തു.
വയറ് നിറയെ മോദകം കഴിച്ച് സന്തുഷ്ടനായിത്തീര്‍ന്ന ഗണപതി ത്രിസന്ധ്യാ സമയത്ത് കൈലാസത്തിലൂടെ യാത്ര ചെയ്തു. പെട്ടെന്ന് കഴിച്ച മോദകം മുഴുവന്‍ പുറത്തു ചാടി. ഇതു കണ്ട് വിഷണ്ണനായി ഗണപതി ആരും കണ്ടില്ലെന്നുറപ്പ് വരുത്തി. മോദകയുണ്ടകള്‍ തിരിച്ച് വയറിലേക്ക ് തന്നെ തളളി.
ഇതെല്ലാം കണ്ടു കൊണ്ടിരുന്ന ചന്ദ്രന്‍ ഈ വിചിത്ര ദൃശ്യം കണ്ട് പൊട്ടിച്ചിരിച്ചു. പരിഹാസച്ചിരി കേട്ട് ക്രൂദ്ധനായിത്തീര്‍ന്ന ഗണപതി “”എനിക്ക് സന്തോഷകരമായ ദിവസം എന്നെ കളിയാക്കിയതിനാല്‍ ഈ ദിവസം നിന്നെക്കാണുന്ന ആളുകള്‍ക്ക ് അപവാദം കേള്‍ക്കാനിടവരട്ടൈയെന്ന് ”ശപിച്ചു.
അതിനാലാണ് വിനായകചതുര്‍ത്ഥി ദിവസം ചന്ദ്രനെ കാണാന്‍ പാടില്ലെന്ന് വിശ്വസമുണ്ടായത്
●●●●●●●●●●●●●●●●●●●
●●●●●●●●●●●●●●●●●●●
*ശരണാഗതിയുടെ ആറ് ഘടകങ്ങൾ*
പൂർവ്വാചാര്യന്മാരുടെ അഭിപ്രായത്തിൽ മോക്ഷത്തിനുള്ള ലളിതമായ വഴിയാണ് ഇത്.. ഭക്തി,ജ്ഞാന,കര്‍മ യോഗങ്ങള്‍ക്ക് പുറമേയുള്ള മാര്‍ഗ്ഗമാണ് ഇത്, ഭഗവദ് കൃപ തേടുക ഭഗവാനെ ശരണം പ്രാപിക്കുക എന്ന ശരണാഗതി! പ്രപത്തി എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ഭക്തി, ജ്ഞാന,കർമ യോഗങ്ങളിൽ അപ്രാപ്തനായി സ്വയം തിരിച്ചറിഞ്ഞവൻ, മറ്റൊരു വഴിയില്ലാതെ മോക്ഷത്തിന് ഭഗവാനെ ശരണം പ്രാപിക്കുന്നതാണ് ശരണാഗതി. ഇതിന് ഉണ്ടാകേണ്ട പ്രധാന മാനസിക ഗുണങ്ങളാണ് ശരണാഗതിയുടെ ആറ് ഘടകങ്ങള്‍. ഇവയെക്കുറിച്ച് പാഞ്ചരാത്രസംഹിതയായ അഹിര്ബുദ്ധ്ന്യ സംഹിത, ലക്ഷ്മിതന്ത്ര എന്നിവയില്‍ പരാമര്‍ശിക്കുന്നുണ്ട്. ലക്ഷ്മീതന്ത്രയില്‍ (17/59-61)
“ആനുകൂല്യസ്യ സങ്കല്പ പ്രാതികൂല്യസ്യ വര്‍ജ്ജനം രക്ഷിഷ്യതീതി വിശ്വാസോ ഗോപ്തൃത്വവരണം തഥാ ആത്മനിക്ഷേപ കാര്‍പണ്യേ ഷഡ്വിധാ ശരണാഗതി”
എന്ന് പറയുന്നു.
(സനാതന ഗോസ്വാമിയുടെ ഹരിഭക്തി വിലാസത്തിലും ഇത് പരാമർശിക്കപ്പെടുന്നു.)
ഇവ ഓരോന്നിനേയും ലളിതമായി വിശദീകരിക്കാം,
*ആനുകൂല്യസ്യസങ്കല്പ
ഭഗവാന് ഹിതകരമായവ മാത്രം ശീലിക്കുക എന്ന് ലളിത അര്‍ത്ഥം.
എന്നതിന് ഈശ്വരകൃപയിലുള്ള അനുകൂല മനോഭാവം, വിശ്വാസം, അഥവാ പോസിറ്റീവ് ചിന്താഗതി എന്ന് ആധുനികഭാഷയില്‍ പറയാവുന്നതാണ്. അഹിര്‍ബുദ്ധ്ന്യസംഹിത ഇതിനെ ഉപമിക്കുന്നത് കടത്ത് വള്ളത്തിലിരിക്കുന്ന യാത്രക്കാരനോടാണ്. നമുക്ക് വേണമെങ്കില്‍ ഒരു വാഹനത്തില്‍ ഡ്രൈവറെ വിശ്വസിച്ച് മാത്രം ഇരിക്കുന്ന അവസ്ഥയോട് ഇതിനെ ഉപമിക്കാം. ഡ്രൈവറില്‍ വിശ്വാസമില്ലെങ്കില്‍ നമുക്ക് യാത്രചെയ്യാനാകുമോ? അതേ പോലെ വാഹനത്തില്‍ കയറുക എന്നത് മാത്രമാണ് നമ്മുടെ ചുമതല. അതായത് ഭഗവാനെ വിശ്വസിച്ചേ പറ്റൂ, നമ്മുടെ കഴിവോ കഴിവ് കേടോ ഒന്നും കാര്യമില്ല, ഭഗവാനാണ് നമ്മെ രക്ഷിക്കുന്നത്. ഭക്തിയോ ജ്ഞാനമോ കര്‍മമോ ഒന്നുമല്ല. നമ്മുടെ കഴിവേ അല്ല ഈശ്വര കൃപയാണ് പ്രധാനം. അതുണ്ടെങ്കില്‍ അയോഗ്യന്‍ യോഗ്യനാകും യോഗ്യനോ അയോഗ്യനും.
*പ്രാതികൂല്യസ്യ വര്‍ജ്ജനം
ഭഗവാന് അഹിതമായതെല്ലാം ത്യജിക്കുക തന്നെ വേണം എന്ന് ലളിതാര്‍ത്ഥം. ഭഗവാന് എതിരായത് എന്നാല്‍ ഭഗവാനെ മറ്റ് ദേവന്മാരിലൊരാളായി കാണുക, ഭഗവാന് തുല്യരോ മുകളിലോ ആരെങ്കിലുമുണ്ടെന്ന് കരുതുക, ഭഗവാനെയും ഭഗവദ് ഭക്തരെ നിന്ദിക്കുക ഇതെല്ലാം ഉള്‍പ്പെടുന്നു.
നമുക്ക് ഒരേ സമയം രണ്ട് വള്ളത്തില്‍ പോകാനാകില്ല. അന്യരുടെ മുന്നില്‍ നിരീശ്വരവാദമോ പരിഷ്കാരമോ പറയുകയും അമ്പലത്തില്‍ പോയി ശയനപ്രദക്ഷിണം ചെയ്യുകയും ചെയ്യുന്നത് ഉചിതമല്ല എന്ന് പറയാം. ഭക്തി, അത് സദാ വേണ്ടതാണ് നമ്മുടെ സൗകര്യം പോലെ വളച്ചൊടിക്കാനുള്ളതല്ല. ഭഗവന്നിന്ദ സഹിക്കരുത്, ഭഗവന്നിന്ദകരുമായി സഹവസിക്കുരുത്, തന്റെ ഭക്തിവിശ്വാസം ധൈര്യമായി വെളിപ്പെടുത്താനുള്ള ഭക്തി ഉണ്ടാകണം. തിലകം ധരിക്കുക, പൂജനടത്തുക, താന്‍ ഭഗവദ് ഭക്തനാണ് എന്ന് പ്രഖ്യാപിക്കുക എന്നിവയില്‍ ലജ്ജിക്കുന്നവര്‍ ഭക്തരല്ല. ഭഗവദാരാധനയ്ക്ക് എതിരായുള്ള ലജ്ജയെ ഏറ്റവും വലിയ പിഴവായി കരുതുകയും ഭഗവദാരാധന ലജ്ജകൂടാതെ നിറവേറ്റുകയും വേണം.
*രക്ഷിഷ്യതീതിവിശ്വാസ
മഹാവിശ്വാസം അഥവാ ഭഗവാന്‍ തന്റെ സൃഷ്ടികളില്‍ പരമകാരുണ്യവാനാണ് കരുണാ സാഗരമാണ് എന്ന ബോധ്യത്തോടെ ഏത് പരിസ്ഥിതിയെയും നേരിടണം, എല്ലാം ഭഗവാനില്‍ ഭരമേല്‍പിക്കണം, സമര്‍പ്പിക്കണം. തനിക്ക് ഉചിതമായതും ആത്മീയപുരോഗതിക്കുതകുന്നതും നല്കി ഭഗവാന്‍ രക്ഷിക്കുമെന്ന ബോധ്യം വേണം. ആത്മാവെന്ന നമ്മുടെ അസ്തിത്വത്തില്‍ വളരെക്കുറച്ച് ഇടവേളയിലേക്ക് ധരിച്ച ഈ ഭൗതികവ്യക്തിത്വത്തിന്റെ ഭൗതിക രക്ഷയേ മാത്രമല്ല, ശാശ്വതമായ ആത്മാവെന്ന അവസ്ഥയിലുള്ള തന്നെ തന്നെയും ഭഗവാന്‍ തന്നെയാണ് രക്ഷിക്കുക എന്ന ആത്മബോധം വേണമെന്ന് പറയേണ്ടതില്ലല്ലോ. ഭൗതിക വ്യക്തിത്വത്തിനുണ്ടാകുന്ന ഭീഷണികളെപ്പോലും തന്റെ ആത്മീയ വ്യക്തിത്വത്തിലുള്ള ബോധം(താന്‍ ഈ ശരീരമല്ല, ജീവാത്മാവാണ് എന്ന)മൂലം മറികടക്കാനാകും.
*ഗോപ്തൃത്വവരണം
ഭഗവാനെ മാത്രം തന്റെ ഇടയനായി അഥവാ രക്ഷകനായി മനപ്പൂര്‍വ്വം സ്വീകരിക്കുക എന്നാണ് ഇതിനര്‍ത്ഥം. ജീവാത്മാക്കള്‍ അനേകമുണ്ട്, ശക്തരായ ദേവീ ദേവന്മാരും ജീവാത്മാക്കള്‍ തന്നെയാണ്, ഭഗവാന്‍ ശ്രീമന്നാരായണന്‍ മാത്രമാണ് പരമാത്മാവ് അവിടുന്ന് മാത്രമാണ് രക്ഷകന്‍ എന്നംഗീകരിക്കുകയും മറ്റ് ജീവാത്മാക്കളെ, അവര്‍ എത്ര ശക്തരായാലും തനിക്ക് പരമോപകാരം അതായത് മോക്ഷം നല്കാന്‍ പ്രാപ്തരല്ലെന്ന് മനസ്സിലാക്കി ഒഴിവാക്കുകയും ഭഗവാനെ മാത്രം നാഥനായി സ്വീകരിക്കുകയും വേണം.
*ആത്മനിക്ഷേപ
ആത്മഹിതത്തെ ഭഗവദ് ഹിതത്തിന് സമര്‍പ്പിക്കുക എന്നതാണ് ആത്മനിക്ഷേപ എന്നാല്‍ അര്‍ത്ഥം. തന്റേതായ എല്ലാ പദ്ധതികളെയും ഭഗവദ് ഹിതത്തിന് സമര്‍പ്പിക്കുക. താനായി ഭഗവദ് ഹിതത്തെ മറികടക്കാനായി ശ്രമിക്കാതിരിക്കുക. ഇത് നിഷ്ക്രീയതയല്ല എന്ന് പറയേണ്ടതില്ലല്ലോ, തനിക്ക് ഉചിതമെന്ന് തോന്നുന്ന സദ്കര്‍മങ്ങള്‍ അനുഷ്ഠിക്കരുതെന്നല്ല, മറിച്ച് അവയുടെ ആത്യന്തിക ഫലം ഇപ്രകാരമാകണം എന്ന് അഭിലഷിക്കരുത്, ഭഗവാന്റെ ഹിതം നടക്കട്ടെ എന്ന് മാത്രം ആഗ്രഹിക്കുക, അത് തത്കാലം പ്രതികൂലമായി തോന്നിയാല്‍ അതും ഭഗവദ്ഹിതമാണെന്ന് അറിഞ്ഞ് സമാധാനിക്കുക. അമിതമായി ഒന്നിലും ദുഖിക്കുകയോ സന്തോഷിക്കുകയോ ചെയ്യാതെയും ആരെയും പുകഴ്ത്തുകയോ നിന്ദിക്കുകയോ ചെയ്യാതെയും എല്ലാം ഭഗവദ് ഹിതമെന്ന് മാത്രം കാണുക.
*കാര്‍പണ്യം
താന്‍ സ്വതന്ത്രനാണെന്നോ തനിക്ക് എന്തെങ്കിലും കഴിവുകള്‍ വിശേഷിച്ചുണ്ടെന്നോ കരുതാതെയിരിക്കുക. താന്‍ ഏറ്റവും കഴിവുകെട്ടവനും തന്റെ ശ്രമങ്ങളിലെല്ലാം പരാജയപ്പെടാന്‍ സാധ്യതയുള്ളവനുമാണെന്ന് കരുതുക. തനിക്ക് ഭഗവാനല്ലാതെ മറ്റൊന്നുമില്ലെന്നു് അംഗീകരിക്കുക. തന്റെ അറിവിന്റെയും ശക്തിയുടെയും സമ്പത്തിന്റെയും പരിമിതി മനസ്സിലാക്കുക ഇതാണ് കാര്‍പണ്യം കൊണ്ട് അര്‍ത്ഥമാക്കുന്നത്. തന്റെ വേദജ്ഞാനത്താലോ ഭക്തിയാലോ കര്‍മാനുഷ്ഠാനത്താലോ ഭഗവാനെ പ്രീതിപ്പെടുത്താനാകാത്തത്ര കഴിവില്ലാത്തവനാണ് താന്‍ എന്ന ബോധ്യത്തോടെ ഭഗവാനെ ശരണം പ്രാപിക്കുക. നമ്മുടെ പരിമിതമായ സാധനയും ആചരണവും പുണ്യവും കൊണ്ടാണ് ഭഗവാൻ പ്രസാദിക്കുക എന്ന് ചിന്തിക്കരുത്! നമ്മുടെ ആയുസ്സ് പോലും മഹത്തായ കാലഗതിയിൽ എത്ര ശുഷ്കം, അപ്പോൾ ഇതിന് പകരമായി ഭഗവാൻ മോക്ഷം തരുന്നു എന്ന ചിന്തയേ തെറ്റാണ്. ഭഗവാന്റെ കാരുണ്യത്തിന് വിലയിടാനാകുമോ!
എങ്ങനെ ശരണാഗതി ചെയ്യും?
പഞ്ചസംസ്കാരം/പ്രപത്തി/സമാശ്രയണം എന്ന ചടങ്ങിലൂടെ ഭഗവദ് പ്രതിനിധിയായ ആചാര്യന്റെ സഹായത്തോടെ ആണ് ആചാരപൂർവ്വം ശരണാഗതി ചെയ്യുക. ഇപ്രകാരം ആചാരമൊന്നും കൂടാതെയും ആർക്കും, എപ്പോഴും, തന്റെ നിസ്സഹായത പ്രകടിപ്പിച്ചു കൊണ്ട് ഭഗവാനെ ശരണം പ്രാപിക്കാം. ഭക്തവത്സലനായ ആ കരുണാസിന്ധുവിന്റെ കൃപാകടാക്ഷത്തിന് ഏത് മഹാപാപിക്കും യോഗ്യതയുണ്ട്. നമോ നാരായണായ!
(ജയകൃഷ്ണ രാമാനുജ ദാസ്)
——-
കാത്തരുളേണം ഭഗവാനെ
കാനനവാസാ മണികണ്ഠാ
കദന കടലിൽ നീന്തിടുമെന്നെ കരകേറ്റേണം ശാസ്താവേ
പമ്പാവാസാ മോഹിനി തനയാ പാപവിനാശന മൂർത്തേ നീ
വൻപുലിവാഹന നിത്യാനന്ദ
വൻമല കേറാൻ വരമേകൂ
ശബരിഗിരീശ്വര ശാശ്വത
മൂർത്തേ ശരണം സ്വാമി അയ്യപ്പാ
തവ തിരുസന്നിധി പ്രാപിപ്പാൻ
തരണേ മാർഗ്ഗം കനിവോടെ
കോമള വിഗ്രഹ നിത്യവുഞങ്ങടെ കാമാർത്ഥികളെ കളയേണം
നീലാംബരധര നിർമ്മല ഗാത്രാ നീയല്ലാതൊരു തുണയില്ലെ
ശരണം ശരണം അയ്യപ്പാ
ശരണം ശരണം അയ്യപ്പാ
Leave a comment