അർക്ക സൂര്യ ദിവാകര ഭുവനത്രയത്തിനു നായക
ഉൾക്കുരുന്നിലുദിക്ക നിൻകൃപയെപ്പൊഴും മമ ദൈവമേ
ദുഷ്കൃതങ്ങളൊഴിച്ചു മാം പരിരക്ഷചെയ് വതിനായ് മുദാ
ഭാസ്കരായ വികർത്തനായ ദിവാകരായ നമോസ്തു തേ.
ഏറെജ്ഞാനികളായവർക്കുമൊരീശ്വരൻ ഭുവനത്തിലു –
ണ്ടെന്നുറയ്ക്കണമെങ്കിലോ തവ മണ്ഡലം ബഹുശോഭമായ്
പൂർവ്വശൈലമതിന്നുമേൽ പരിചോടു കാണണമെന്നുമേ
ഭാസ്കരായ വികർത്തനായ ദിവാകരായ നമോസ്തു തേ.
ഉണ്ടുപോലുമനേക മൂർത്തികളൊന്നുതന്നെയതെങ്കിലും
കണ്ടു കൈതൊഴുവാനുമിണ്ടലകറ്റുവാനുമെനിക്കഹോ
കണ്ടതില്ല ദിനേശ നീയൊഴിഞ്ഞാരെയും ഭുവനേശ്വരാ
ഭാസ്കരായ വികർത്തനായ ദിവാകരായ നമോസ്തു തേ.
അർക്കനാം തവ രൂപമൊക്കയുമുൾക്കുരുന്നിലുദിക്കിലോ
ഉൾക്കളേ ബഹു സൗഖ്യവും വരുമുഗ്രവ്യാധിയൊഴിഞ്ഞുപോം
മൽകൃതങ്ങളിലുള്ള ദുഷ്കൃതവും ക്ഷയിച്ചു സുഖം വരും
ഭാസ്കരായ വികർത്തനായ ദിവാകരായ നമോസ്തു തേ.*നിത്യ വിജയിയാവാൻ*
*ആദിത്യഹൃദയം*
കശ്യപ പ്രജാപതിക്ക് അദിതിയിൽ ജനിച്ച പുത്രനാണ് സൂര്യഭഗവാൻ. അദിതിയുടെ പുത്രനായതിനാൽ ആദിത്യൻ എന്നും അറിയപ്പെടുന്നു. പ്രപഞ്ചനിലനിൽപ്പിന്റെ ഉറവിടമായ സൂര്യഭഗവാൻ നവഗ്രഹങ്ങളുടെ നായകനാണ്. ഊർജ്ജകേന്ദ്രവും ത്രിമൂർത്തീചൈതന്യം നിക്ഷിപ്തവുമായിരിക്കുന്ന സൂര്യദേവനെ ഭജിക്കുന്നവർക്ക് ജീവിതപ്രശ്നങ്ങളെ എരിച്ചു കളയുവാനുളള ആത്മവീര്യം വർദ്ധിക്കും.
ആദിത്യ ദേവനെക്കുറിച്ചുളള ഏറ്റവും പ്രസിദ്ധവും ശക്തിയേറിയതുമായ മന്ത്രമാണ് ആദ്ധ്യാത്മ രാമായണം യുദ്ധകാണ്ഡത്തിലെ ആദിത്യഹൃദയം. വാല്മീകി മഹര്‍ഷിയാണ് ഈ സ്തോത്രത്തിന് ആദിത്യഹൃദയം എന്ന പേര് നൽകിയത്.
രാമരാവണയുദ്ധ സമയത്ത് അവതാര പുരുഷനായ ശ്രീരാമദേവൻ രാവണന്റെ പരാക്രമണ മികവിൽ ചിന്താധീനനായി യുദ്ധഭൂമിയിൽ തളര്‍ന്നിരുന്നു. ഈ സമയത്ത് ദേവന്മാരോടൊപ്പം യുദ്ധം കണ്ടുകൊണ്ടിരുന്ന അഗസ്ത്യമുനി ശത്രുക്ഷയം വരുത്തുന്നതിന് ആദിത്യഹൃദയമന്ത്രം ജപിക്കാൻ ഉപദേശിക്കുകയും തുടർന്ന് ശ്രീരാമദേവൻ യഥാവിധി ജപിച്ച ശേഷം യുദ്ധത്തിനിറങ്ങി രാവണനെ വധിക്കുകയും ചെയ്തു. മനസ്സിന്റെ ചാഞ്ചല്യം അകറ്റി ആത്മവിശ്വാസവും ഊർജ്ജവും നൽകുന്ന ഒന്നാണ് ആദിത്യഹൃദയ മന്ത്രം.
രാവിലെ കിഴക്കോട്ട് തിരിഞ്ഞ് 12 തവണ ഭക്തിയോടെ ജപിക്കുന്നത് സൂര്യപ്രീതികരമാണ്. ഗ്രഹദോഷങ്ങളുടെ കാഠിന്യം കുറയ്ക്കുവാൻ സൂര്യഭജനം ഉത്തമമത്രേ. ദിവസേന ഒരു തവണയെങ്കിലും ജപിക്കുകയാണെങ്കിൽ അജ്ഞതയും വിഷാദവും അലസതയുമകന്ന് ഹൃദയശുദ്ധി കൈവരും. ജീവിതത്തിൽ നിത്യവിജയിയാവാൻ മാതാപിതാക്കൾ കുട്ടികളെ ആദിത്യഹൃദയമന്ത്രജപം ചെറുപ്പം മുതലേ ശീലിപ്പിക്കണം.
ആപത്തിലും ഭയത്തിലും സൂര്യകീർത്തനം ചൊല്ലുന്നവർക്ക് രക്ഷ കിട്ടുമെന്നാണ് സ്തോത്രത്തിന്റെ ഫലശ്രുതി. അസ്തമയശേഷം സൂര്യപ്രീതികരമായ മന്ത്രങ്ങൾ, ആദിത്യഹൃദയം എന്നിവ ജപിക്കാൻ പാടില്ല.
*വാത്മീകി രാമായണത്തിലെ യുദ്ധകാണ്ഡത്തിലാണ് ആദിത്യഹൃദയ മന്ത്രം. ദീർഘമായ ഈ സ്തുതിയുടെ നിർവ്വഹണ മന്ത്രമാണ് സന്താപ നാശകരായ നമോനമഃ എന്നു തുടങ്ങുന്ന ഈ മന്ത്രം*
സന്താപനാശകരായ നമോനമഃ
അന്ധകാരാന്തകരായ നമോനമഃ
ചിന്താമണേ! ചിദാനന്ദായ തേ നമഃ
നീഹാരനാശകരായ നമോനമഃ
മോഹവിനാശകരായ നമോനമഃ
ശാന്തായ രൗദ്രായ സൗമ്യായ ഘോരായ
കാന്തിമതാംകാന്തിരൂപായ തേ നമഃ
സ്ഥാവരജംഗമാചാര്യായ തേ നമഃ
ദേവായ വിശ്വൈകസാക്ഷിണേ തേ നമഃ
സത്വപ്രധാനായ തത്ത്വായ തേ നമഃ
സത്യസ്വരൂപായ നിത്യം നമോ നമഃ
*വാത്മീകി രാമായണത്തിലെ ആദിത്യഹൃദയമന്ത്രം*
സ്ത്രോത്രങ്ങളില്‍ ഏറ്റവും ശക്തിയേറിയതും, സൂര്യ ഭഗവാനേ കുറിച്ചുള്ളതില്‍ ഏറ്റവും പ്രസിദ്ധമായതുമായ ഒരു സ്ത്രോത്രമാണു ആദിത്യ ഹൃദയ മന്ത്രം.
രാമായണത്തിലേ യുദ്ധകാണ്ഡത്തിലാണു ഇത് വിവരിച്ചിരിക്കുന്നത്. അനേകദിവസത്തെ പോരാട്ടത്തിനു ശേഷവും യുദ്ധത്തിനു ഒരു അവസാനവും, രാവണന്റെ മൃത്യുവും സംഭവിയ്കാതെ ശ്രീരാമന്‍ മനോവ്യഥയില്‍ ഇരിക്കുന്ന സമയത്ത്, ആകാശത്ത് കൂടിയിരുന്ന ദേവന്മാര്‍ എല്ലാരും കൂടി ശ്രീരാമനോട് അഗസ്ത്യമുനിയേ സമീപിയ്കാന്‍ പറയുകയും, അനന്തര ഫലമായി അഗസ്ത്യമുനി ശ്രീരാമനു ഈ ആദിത്യ ഹൃദയ മന്ത്രം ഉപദേശിച്ച് കൊടുക്കുകയും ചെയ്തു എന്നാണു പുരാണങ്ങളില്‍ പറഞ്ഞിരിയ്കുന്നത്.
ഈ ജപത്തിലുള്ള വിശ്വാസവും ഇടവിട്ടുള്ള ഉച്ചാരണവും മൂലമാണു ശ്രീരാമനു രാവണനെ നിഗ്രഹിക്കാനുള്ള ശക്തയുണ്ടായതും, തന്മൂലം സീതാദേവിയേ വീണ്ടെടുക്കാനായതും.
*മന്ത്രം*
*ആദിത്യ ഹൃദയം*
തതോ യുദ്ധ പരിശ്രാന്തം സമരേ ചിന്തയാ സ്ഥിതം
രാവണം ചാഗ്രതോ ദൃഷ്ട്വ യുദ്ധായ സമുപസ്ഥിതം(1)
ദൈവതൈശ്ച സമാഗമ്യ ദൃഷ്ടമഭ്യാ ഗതോരണം
ഉപാഗമ്യാ ബ്രവീദ്രാമം അഗസ്ത്യോ ഭഗവാന്‍ ഋഷി:(2)
രാമ രാമ മഹാബാഹോ ശ്രുണു ജുഹ്യം സനാതനം
യേന സര്‍വാനരീന്‍ വസ്ത സമരേ വിജയിഷ്യസി(3)
ആദിത്യ ഹ്രദയം പുണ്യം സര്‍വ ശത്രുവിനാശനം.
ജയാവഹം ജപേന്നിത്യം അക്ഷയ്യം പരമം ശിവം.(4)
സര്‍വ്വ മംഗളമാംഗല്യം സര്‍വ പാപപ്രണാശനം
ചിന്താശോക പ്രശമനം ആയൂര്‍ വര്‍ദ്ധമനുത്തമം.(5)
രശ്മി മന്തം സമുന്ത്യന്തം ദേവാസുര നമസ്ക്രതം
പൂജയസ്വ വിവസ്വന്തം ഭാസ്കരം ഭുവനേശ്വരം(6)
സര്‍വ്വദേവാത്മകോ ഹേഷക: തേജ്വസീ രശ്മിഭാനവഹ:
ഏഷ ദേവാ സുരഗണാന്‍ ലോകാന്‍ പാതി ഗഭസ്തിഭിഹി(7)
ഏഷ ബ്രഹ്മാ ശ്ച വിഷ്ണുംശ്ച ശിവസ്കന്ദ പ്രജാപതിഹി
മഹേന്ദ്രോ ധനദ:സ്കാലോ യമ: സോമോ ഹ്യം പാം പതി:(8)
പിതരോ വസവ: സാധ്യാ യശ്വിനോ മരുതോ മനു:
വായുര്‍വഹ്നി പ്രചാപ്രാണാ ഋതുകര്‍ത്താ പ്രഭാകരഹ:(9)
ആദിത്യ സവിതാ സുര്യാ ഖഗാ പൂഷാ ഗഭസ്തിമാന്‍
സുവര്‍ണസദ്ര്ശോ ഭാനു: ഹിരണ്യരേതാ ദിവാകര:(10)
ഹരിദശ്വ സഹസ്രാച്ചിര്‍ സപ്തസപ്തിര്‍ മരീചിമാന്‍
തിമിരോമദന ശംബുസ്ത്വഷ്ടാ മാര്‍ത്താണ്ഡ അംശുമാന്‍(11)
ഹിരണ്യഗര്‍ഭാ ശിശിരസ്തപനോ ഭാസ്കരോ രവിഹി
അഗ്നിഗര്‍ഭോ ദിതേഹ് പുത്ര: ശങ്ക ശിശിര നാശനഹ(12)
വ്യോമനാാദസ്തമോ ഭേദി ഋഗ്യ ജുസ്സാമപാരഗ:
ഗനവൃഷ്ടിരപാം മിത്രോ വിന്ധ്യവിതിപ്ലവങ്കമ:(13)
അതപീ മഢലീ മൃത്യൂ പിഗള: സര്‍വ്വതാപന:
കവിര്‍വിശ്വോ മഹാതേജാ: രക്ത സര്‍വ ഭവോത് ഭവ:(14)
നക്ഷത്ര ഗ്രഹ താരാണാം അധിപോ വിശ്വഭാവന:
തേജസാമപി തേജസ്വി ദ്വാദശാത്മാന്‍ നമോസ്തുതേ.(15)
നമ: പൂര്‍വായ ഗിരയേ പശ്ചിമായാത്ധ്രയേ നമ:
ജ്യോതിര്‍ഗണാനാം പതയേ ദിനാധിപതയേ നമ:(16)
ജയായ ജയഭദ്രായ ഹര്യശ്വായ നമോ നമ:
നമോ നമ: സഹസ്രാംശോ ആദിത്യായ നമോ നമ:(17)
നമ ഉഗ്രായ വീരായ സാരംഗായ നമോ നമ:നമ:
പത്മ പ്രഭോധായ മാര്‍ത്താണ്ഡായ നമോ നമ:(18)
ബ്രഹ്മേശനാ അച്ഛുതേശായ സൂര്യ്യ്യാദിത്യവര്‍ച്ചസേ
ഭാസ്വതേ സര്‍വ്വഭക്ഷായാ രൗദ്രായ വപുസേ നമ:(19)
തപോഗ്നായ ഹിമഗ്നായ ശത്രുഘ്നായാ മിതാത്മനേ
കൃതഘ്നഘ്നനായ ദേവായാ ജ്യോതിഷാം പതയേ നമ:(20)
തപ്തചാമീ കരാഭായ വഹ്നയേ വിശ്വ കര്‍മ്മണേ
നമസ്തമോഭി നിഘ്നായ രുചയേ ലോക സാക്ഷിണേ(21)
നാശ്യയ: തേഷ വൈ ഭൂതം തദേവ സുജതി പ്രഭു:
പായത്യേഷ തപത്യേഷ വര്‍ഷത്യേഷ ഗഭസ്തിഭിഹി(22)
യേഷ സുപ്തേഷു ജാഗര്‍തി ഭൂതേഷു പരിനിഷ്ടിത:
യേഷ ഐവാ അഗ്നിഹോത്രം ച ഫലം ചൈവാഗ്നിഹോത്രിണാം(23)
വേദാശ്ച കൃതവശൈയ്‌വ കൃതൂനാം ഫലമേവ ച
യാനി കൃത്യാനി ലോകേഷു സര്‍വ്വയേഷ രവിപ്രഭു:(24)
യേനമാവല്‍സു കൃഛേഷു കാന്താരേഷു ഭയേഷു ച
കീര്‍ത്തയന്‍ പുരുഷ കശ്ചിന്‍ ആവസീദതി രാഘവ(25)
പൂജയസ്വൈ നമൈകാഗ്രോ ദേവ ദേവം ജഗത് പതിം
യേതത് ശ്രീ ഗണിതം ജപ്ത്വാ യുദ്ധേഷു വിജയീഷ്യസി(26)
അസ്മിന്‍ ക്ഷണേ മഹാബാഹോ രാവണം ത്വം വധീഷ്യസീ
യേവ മുക്താ തഥാഗസ്ത്യോ ജഗാം ച യഥാഗതം(27)
യേതം ശ്രുത്വാ മഹാതേജാ നഷ്ടശോകോത് ഭവത്‌തഥാ
ധാരയാമാസ സുപ്രീതോ രാഘവ: പ്രയതാത്മവാന്‍(28)
ആദിത്യം പ്രേക്ഷ്യ ജപ്താ തു പരം ഹര്‍ഷമവാപ്തവാന്‍
ത്രിരാചമ്യ ശുചിര്‍ ഭൂത്വാ ധനുര്‍ദായ വീര്യവാന്‍(29)
രാവണം പ്രേക്ഷ്യ ഹൃഷ്ടാത്മ യുദ്ധായ സമുപാഗമത്
സര്‍വ്വയത്നേന മഹതാ വധേ തസ്യ ദ്രോതോഭവത്(30)
അഥര വിര വദാഹ്നിരീഷ്യ രാമം
മുദിതാത്മനാ: പരമം പ്രഹൃഷ്യമാണ:
നിശിചര പതി സംക്ഷയം വിതിത്വാ
സുരഗണമധ്യഗതോ വചസ്ത്രരേതി
*വ്യാഖ്യാനം*
ശ്രീരാമ സ്വാമി പൊരുതി അല്പമൊന്നു തളർന്നു ചിന്തയോടെ നിൽക്കുന്നതും രാവണൻ ആലസ്യം തീർന്നു യുദ്ധസന്നിദ്ധനായി മുന്നിലടുത്തതും അംബരചാരികളായ ദേവന്മാർ കണ്ടു. ഭഗവാൻ അഗസ്ത്യൻ, പെട്ടന്ന് മഹാപ്രഭു സമീപത്തിൽ ചെന്ന് ഇങ്ങനെ അരുളി ചെയ്തു.
ശ്രീരാമ മഹാബാഹുവായ *രാമ, സനാതനവും അത്യന്തരഹസ്യവുമായതിനെ കേൾക്കു. ഉണ്ണീ സർവ്വ ശത്രു വിനാശകമാണിത്. സകലരിപുനാശകവും, പുണ്യവർദ്ധകവും, ജയപ്രദവും, ഏറ്റവുമധികം ശുഭവും അനശ്വരവുമായ ആദിത്യഹൃദയം നിത്യവും ജപിക്കൂ. സർവ്വമംഗളങ്ങളെയും വർദ്ധിപ്പിക്കുന്നതും സർവ്വപാപങ്ങളെയും നശിപ്പിക്കുന്നതും ചിന്തയെയും ദുഃഖത്തെയും ഇല്ലാതാക്കുന്നതും, ആയുസ്സിനെ വർദ്ധിപ്പിക്കുന്നതും ഉത്തമോത്തമവുമായ ആദിത്യഹൃദയം കേൾക്കു.*
തേജസ്സേറിയ രശ്മികളോട് കൂടിയവനും ദിനംപ്രതി ഉദിക്കുന്നവനും ദേവാസുരന്മാർ ഏവരും നമസ്കരിക്കുന്നവനും സ്വകിരണങ്ങളാൽ അത്യുജ്ജ്വലനും സകലലോകങ്ങളുടെയും ഈശ്വരനുമായ ഭാസ്‌കരനെ പൂജിക്കൂ.
സർവ്വദേവാത്മകനായ ഈ തേജസ്സ്വി രശ്മിഭാവനനാണ്. അറിയേണ്ടതേതോ അതു വ്യക്തമാക്കുന്ന സാത്യകിരണങ്ങളാൽ ദേവാസുര വൃന്ദങ്ങളെ സദാ രക്ഷിക്കുന്നത് മറ്റാരുമല്ല. ബ്രഹ്‌മാവ്, വിഷ്ണു, ശിവൻ, സ്കന്ദൻ, പ്രജാപതി, മഹേന്ദ്രൻ, ധനദൻ, കാലം,യമൻ, ചന്ദ്രൻ, വരുണൻ, പിതൃക്കൾ, വസുക്കൾ, സാദ്ധ്യന്മാർ, മരുത്തുക്കൾ,അശ്വിനി ദേവതകൾ, മനുക്കൾ, വായു, അഗ്നി, പ്രജകളുടെ മുഴുവൻ പ്രാണൻ, ഋതുകർത്താവ്, പ്രഭാകരൻ, ആദിത്യൻ, സവിതാവ്, സൂര്യൻ, ഗഗൻ,പൂഷാവ്, ഗഭസ്‌തിമാൻ, സുവർണ്ണ സദൃശ്യൻ, ഭാനു,ഹിരണ്യരേതസ്സ്, ദിവാകരൻ, ഹരിദശ്വൻ, സഹസ്രരശ്മി, സപ്തസപ്തി, രശ്മിമാൻ, അന്ധകാരനാശകൻ, ശംബു, ത്വഷ്ടാവ്, മാർത്താണ്ഡൻ, അംശുമാൻ, ഹിരണ്യഗർഭൻ, ശിശിരൻ, തപനൻ, ഭാസ്കരൻ, രവി, അഗ്നിഗർഭൻ, അതിഥി പുത്രൻ, ശംഖൻ, ശിശിരനാശനൻ, വ്യോമനാഥൻ, തമോഭേദി, ഋക്, യജ്‌ജുസ്സ്, സമാധി ത്രിവേദപാരംഗതൻ, ഘനവൃഷ്ടി, മേഘമിത്രം, വിദ്യമാർഗ്ഗപ്ലവംഗമൻ, ആതപകർത്താവ്, മണ്ഡലി, മൃത്യു, പിംഗളൻ, സർവ്വതാപൻ,കവി, വിശ്വൻ, മഹാതേജോധാമൻ, രക്തൻ, സർവ്വഭവോത്ഭവൻ, നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, താരങ്ങൾ എന്നിവയുടെ അധിപൻ, വിശ്വഭാപനൻ,സർവ്വ തേജസ്സുകളെയും പ്രധാനം ചെയ്യുന്ന തേജ്വസി, ദ്വാദശാരൂപമാർന്ന ഭഗവാൻ. പ്രഭോ അവിടുത്തേക്ക് സാഷ്ടാംഗനമസ്കാരം.
അല്ലയോ ആദിത്യ ഭഗവാനെ അവിടുന്ന് പ്രത്യക്ഷനായി തീർന്ന ഉധായദ്രിക്കു വിനീത നമസ്കാരം. അവിടുന്ന് തിരോധാനം ചെയ്യുന്ന അസ്തമന പർവ്വതത്തിനു വിനീത നമസ്കാരം. സകല തേജോഗോളങ്ങളുടെയും അധിപനായ ദിനപതിക്കു വിനീത നമസ്കാരം. ജയസ്വരൂപനും, ജയമംഗളകാരനും, പച്ച വർണ്ണകുതിരകളോട് കൂടിയവനുമായ അവിടുത്തേ വീണ്ടും വീണ്ടും നമസ്ക്കരിക്കുന്നു. സഹസ്രകിരണനു നമസ്കാരം. ആദിത്യ ദേവന് നമസ്കാരം. ഉഗ്രനും വീരനും നാനാവർണ്ണ വിചിത്രരൂപനുമായ ഭഗവാനെ അവിടുത്തേക്ക് സാഷ്ടാംഗനമസ്കാരം.
ഉത്തമപുഷ്പ്പമായ താമരപ്പൂവിനെ ഉണർത്തുന്നവനും മാർത്താണ്ഡനുമായ അവിടുത്തേക്കു സവിനീത നമസ്കാരം,. ബ്രഹ്മേശ, അച്യുതേശ നമസ്കാരം. സൂര്യനായികൊണ്ട് ആദിത്യ ഭാസ്സിനായികൊണ്ട്, ചന്ദ്രകിരണനായിക്കൊണ്ട്, സർവ്വ ഭക്ഷകനായിക്കൊണ്ട്, സാഷ്ടാംഗനമസ്കാരം. രൗദ്രസ്വരൂപമാർന്ന അവിടുത്തേക്ക് വിനീത നമസ്കാരം. അന്ധകാര നാശകാ, ഹിമനാശകാ,ശത്രുഘ്നാ, അമേയാത്മാവേ, കൃതഘ്നനാശകാ, സർവ്വജ്യോതിസ്സുകൾക്കും നാഥനായ ദേവാ അവിടുത്തേയ്ക്ക് വിനീതമായ സാഷ്ടാംഗ നമസ്കാരം. കനലിൽ ഇട്ട കനകം പോലെ രശ്മിയുള്ളവനെ അഗ്നിസ്വരൂപനെ, വിശ്വത്തെ മുഴുവൻ സൃഷ്ടിക്കുന്നവനെ, അനശ്വര സത്യത്തെ പ്രകാശിപ്പിക്കുന്ന രശ്മിയാർന്നവനെ, അന്ധകാരനാശകനെ,ലോകത്തിലുള്ള സർവ്വതിനും സാക്ഷിയായിട്ടുള്ളവനെ അവിടുത്തെ സാഷ്ടാംഗം നമസ്‌കരിക്കുന്നു. ഈ ലോകത്തെ മുഴുവൻ മുടിക്കുന്നതും സൃഷ്ടിക്കുന്നതും മറ്റാരുമല്ല. രശ്മിജാലങ്ങളാൽ ചൂട് നൽകുന്നു,വരട്ടുന്നു, വർഷിക്കുന്നു. നിദ്രാധീനരായ ജീവജാലങ്ങളുടെ അകത്തു ഉണർന്നിരിക്കുന്നത് അവിടുന്നല്ലാതെ മറ്റാരുമല്ല. അവിടുന്നാണ് അഗ്നിഹോത്രം, അവിടുന്ന് തന്നെയാണ് അഗ്നിഹോത്രികളുടെ ഫലവും. വേദങ്ങളും യജ്ഞങ്ങളും ഭഗവാനാണ്. യജ്ഞഫലങ്ങളും മറ്റാരുമല്ല. ഈ ലോകത്തിലുള്ള സർവ്വകർമ്മങ്ങളുടെയും ഉത്ഭവസ്ഥാനം ആദിത്യ ഭഗവാനായ അവിടുന്നാണ്.
*ഏത് തരത്തിലുള്ള കുഴപ്പങ്ങളിൽ, ആപത്തുകളിൽ, മഹാരണ്യമധ്യത്തിൽപ്പെട്ട് ഉണ്ടാകുന്ന ഭയങ്ങളിൽ, ആദിത്യ ഭഗവാനെ നമസ്കരിക്കുന്നവന് ഒരു തരത്തിലുള്ള വിഷമവും ഒരിക്കലും ഉണ്ടാകില്ല. ദേവദേവനായ ഈ ജഗൽപ്പത്തിയെ ഏകാഗ്രനായി പൂജിക്കു. മൂന്നു തവണ ഈ ആദിത്യ ഹൃദയ മന്ത്രം മനസ്സിനെ ചലനരഹിതമാക്കി ജപിക്കൂ. ഈ ഘോരയുദ്ധത്തിൽ അങ്ങ് ജയിക്കും. ഈ ക്ഷണത്തിൽ തന്നെ ലോകകണ്ടകനായ രാവണനെ മഹാബാഹുവായ അങ്ങേക്ക് നിഗ്രഹിക്കുവാൻ സാധിക്കും.*
ഇത്രയും ഓർമ്മപെടുത്തിയ അഗസ്ത്യമഹർഷി വന്നത് പോലെ തന്നെ സ്വസ്ഥാനത്തേക്കു പോയി. ആദിത്യ ഹൃദയം കേട്ട ആ മഹാതേജോതാമം അഴലറ്റവനായിതീർന്നു. ആത്മ സ്വരൂപിയായ ശ്രീരാമ ചന്ദ്രൻ സന്തുഷ്ടചിത്തനായി. ഋഷീന്ദ്രാവാക്യം മനസ്സിലാക്കി. മൂന്നു പ്രാവശ്യം ആചരിച്ചു. പരിശുദ്ധിയാർന്ന കോദണ്ഡമേന്തി. ആദിത്യദേവനെ കടാക്ഷിച്ചു ജപിച്ചു. അത്യാനന്ദത്തോടെ രാവണനെ നോക്കി, യുദ്ധസന്നദ്ധനായി മുന്നോട്ടണഞ്ഞു.
എത്ര വലിയ പോര് നടത്തിയിട്ടും എത്രമാത്രം പ്രധാന കർമ്മങ്ങൾ ചെയ്തിട്ടും രാവണനിഗ്രഹം ചെയ്യുമെന്ന് നിശ്ചയിച്ചു.
അംബരമദ്ധ്യത്തിൽ അത്യന്തം ശോഭയാർന്നു നിൽക്കുന്ന ആദിത്യദേവന്റെ ഹൃദയം കുളിർത്തു. ശ്രീരാമചന്ദ്രനെ വിടർന്ന നേത്രങ്ങളോടെ കടാക്ഷിച്ചു. പൂപ്പുഞ്ചിരി പൊഴിച്ചു. സകലദേവന്മാരാലും
ആവൃതനായിരിക്കുന്ന അർക്കദേവൻ നക്തഞ്ചരനാഥന്റെ വിനാശം കണ്ടറിഞ്ഞു,ലക്ഷ്മണാഗ്രജനോട് ഇപ്രകാരം അരുളി ചെയ്തു
*” ശ്രീരാമചന്ദ്ര പതറേണ്ട തുടർന്ന്കൊള്ളൂ “*
അവലംബം:ശ്രീവാത്മീകി രാമായണം, ഗദ്യവിവർത്തനം,CG വാര്യർ
Leave a comment