Subramanium

Here is the English translation of your text on Subrahmanya’s names and origins:




Names of Subrahmanya

Subrahmanya is the son of Lord Shiva and the commander-in-chief of the divine armies (Devasenapati). According to the Skanda Purana, the name Subrahmanya is derived from the word “Brahmanya” (which refers to Shiva), combined with the prefix “Su-” (which means auspicious or excellent), thus forming Subrahmanya, meaning “the auspicious protector of dharma and Vedic knowledge.”

This name also signifies him as the protector of the Vedas and the Brahmanas.

Subrahmanya is known by many other names, including:

Murugan

Kumaran

Guhan

Skandan

Kartikeya

Sharavanan

Shanmukhan


He is called Sharavanan because he was born in a forest of reeds (Sharavana). After his birth, he lay crying. At that time, six divine Krittika maidens (celestial stars) happened to see the baby and each wanted to nurse him. When the child looked at all six women, he grew six faces — one for each of them. This form earned him the name Shanmukha (the six-faced one).

As he was raised by the Krittika stars, he came to be known as Kartikeya.

Subrahmanya thus became the son of all those associated with his various birth stages, and each aspect gave rise to different names.

Through his yogic powers, he manifested in four forms:

Kumaran

Vishakhan

Shakhan

Naigameyan


In these forms, he is known:

as Guhan — son of Shiva

as Skandan — son of Parvati

as Mahasena — son of Agni

as Kumaran — son of Ganga

as Sharavanan — son of the Sharavana forest

as Kartikeya — son of the Krittika stars


Thus, Subrahmanya is revered in many forms and names, each rich with symbolic meaning and divine origin.




Would you like this in poetic or devotional verse form too?

സുബ്രഹ്മണ്യന്‍റെ നാമങ്ങള്‍
ശിവസുതനും ദേവസേനാപതിയുമാണ് സുബ്രഹ്മണ്യൻ. ബ്രാഹ്മണ്യം എന്നത്‌ ശിവനെ കുറിക്കുന്നു. അതിനോട്‌ ശ്രേയസിനെ കുറിക്കുന്ന -സു- എന്ന ഉപസർഗം ചേർത്ത്‌ സുബ്രഹ്മണ്യം എന്ന പേരുണ്ടായെന്ന്‌ സ്കന്ദപുരാണം പറയുന്നു.

വേദഗോബ്രാഹ്മണരുടെ രക്ഷകർത്താവെന്നും ഈ പദത്തിനർഥമുണ്ട്‌. മുരുകൻ,കുമാരൻ, ഗുഹൻ, സ്കന്ദൻ ,കാർത്തികേയൻ,ശരവണൻ,ഷണ്മുഖൻ എന്നിങ്ങനെ സുബ്രഹ്മണ്യന് ഒട്ടേറെ പേരുകളുണ്ട് .

ശരവണക്കാട്ടിൽ ജനിച്ച കുട്ടിയാണ്‌ സുബ്രഹ്മണ്യൻ. ജനനശേഷം മലർന്ന്‌ കിടന്നു കരഞ്ഞ സുബ്രഹ്മണ്യനെ അതുവഴിപോയ ആറ്‌ ദിവ്യകൃത്തിമാർ കണ്ടു. അവർ കുഞ്ഞിനെ മുലയൂട്ടനായി തർക്കിച്ചു. അതുകണ്ട കുട്ടി ആറു കൃത്തിമാരെയും മാറിമാറി നോക്കി.അപ്പോൾ കുഞ്ഞിന്‌ ആറ്‌ തലകൾ ഉണ്ടായി; ആറു തലകൾ ഷൺമുഖനെന്ന പേരും നേടിക്കൊടുത്തു.കൃത്തികമാർ മുലകൊടുത്തുവളർത്തിയതിനാൽ ആ കുട്ടി കാർത്തികേയനായി.

ജനനത്തിന്റെ വിവിധ ഘട്ടങ്ങൾക്ക്‌ ഉത്തരവാദിയായവരുടെ എല്ലാം മകനായി സുബ്രഹ്മണ്യൻ മാറി;വിവിധ പേരുകളും സിദ്ധിച്ചു.സുബ്രഹ്മണ്യൻയോഗബലത്താൽ കുമാരൻ, വിശാഖൻ, ശാഖൻ, നൈഗമേയൻ എന്ന പേരുകളിൽ നാല്‌ ശരീരം സ്വീകരിച്ചു.

ഗുഹൻ എന്ന പേരിൽ ശിവന്റേയും , സ്കന്ദൻ എന്ന പേരിൽ പാർവതി യുടേയും, മഹാസേനൻ എന്ന പേരിൽ അഗ്നിയുടേയും, കുമാരൻ എന്നപേരിൽ ഗംഗയുടേയും ശരവണനെന്ന പേരിൽ ശരവണത്തിന്റേയും കാർത്തികേയനെന്ന പേരിൽ കൃത്തികമാരുടേയും പുത്രനായി സുബ്രഹ്മണ്യൻ അറിയപ്പെട്ടു.

🙏🕉️🌹🕉️🙏
സുബ്രഹ്മണ്യ സ്തുതി🙏

“സിന്ദൂരാരുണവിഗ്രഹം സുരഗണാനന്ദപ്രദം സുന്ദരം
ദേവം ദിവ്യവിലേപമാല്യമരുണാ കല്പപ്രകാമോജ്ജ്വലം
നാനാവിഭ്രമ ഭൂഷണവ്യതികരം സ്മേരപ്രഭാസുന്ദരം
വന്ദേ ശക്ത്യഭയൗ ദധാനമുദിതാഭീഷ്ടപ്രഭാവം ഗുഹം!”

അർഥം :-
സിന്ദൂരംപോലെ ചുവന്ന ദേഹമുളളവനും ദേവന്മാർക്ക് ആനന്ദംനൽകുന്നവനും
സുന്ദരനും ദിവ്യങ്ങളായ കുറിക്കൂട്ടുകളും മാലകളുമണിഞ്ഞവനും ചുവന്ന
ആഭരണങ്ങൾകൊണ്ട് ഏറ്റവുംശോഭിക്കുന്നവനും വിലാസോചിതമായ ബഹുവിധ
ഭൂഷണങ്ങളണിഞ്ഞവനും പുഞ്ചിരിയുടെ പ്രകാശം കൊണ്ട്മനോഹരനും വേലും
അഭയമുദ്രയും കൈകളിൽ ധരിക്കുന്നവനും സർവ്വാഭീഷ്ടങ്ങളേയും പ്രദാനം ചെയ്യുവാൻ
ശക്തിയുളളവനുമായ സുബ്രഹ്മണ്യസ്വാമിയെ ഞാൻ നമസ്കരിക്കുന്നു

🙏🕉️🌹🕉️🙏🌹

Leave a comment

Design a site like this with WordPress.com
Get started