How to behave properly

*മറ്റുള്ളവർ എങ്ങനെ ഒരാളോട് പെരുമാറണം…*

*സമൂഹത്തിൽ അവർ എങ്ങനെ ഓരോ വിഷയങ്ങളിലും ഇടപെടേണം.. അവരിലെ ന്യൂനതകൾ എന്തെല്ലാം ആണ്.. അവർ ചെയ്യുന്ന തെറ്റായ വശങ്ങൾ എന്താണ്..*

*ഇതെല്ലാം ശ്രെദ്ധിക്കുന്ന നിങ്ങൾ നിങ്ങളിലെ… നിങ്ങൾക്കുള്ളിലെ.. ന്യൂനതകൾ എന്തെല്ലാം എന്ന് ചിന്തിച്ചിട്ടുണ്ടോ…*

*മറ്റുള്ളവരിലേക്ക്.. അവരിലെ തെറ്റുകുറ്റങ്ങളിലേക്ക് നിങ്ങൾ അഗാധമായി ഇറങ്ങി ചെല്ലുമ്പോൾ നിങ്ങൾ നിങ്ങളെ തന്നെ മനസ്സിലാക്കുന്നില്ല.. നിങ്ങൾ കരുതുന്നു.. നിങ്ങൾ എല്ലാം തികഞ്ഞവനെന്നു.. നിങ്ങൾ ചിന്തിക്കുന്നതാണ് ശരി.. നിങ്ങൾ ഒരു ബുദ്ധിരാക്ഷസൻ.. മറ്റുള്ളവർ വെറും വിഡ്ഢികൾ.. ഇതെല്ലാം ചിന്തിക്കുന്ന പമ്പര വിഡ്ഢി നിങ്ങളാണെന്ന് ഓർക്കുന്നില്ല..*

*ജ്ഞാനികൾ മറ്റുള്ളവരെ ഒരിക്കലും അജ്ഞാനികളായി കാണുന്നില്ല.. മനസ്സിൽ ദുഷ് വിചാരങ്ങൾ ഉള്ളവർ മറ്റുള്ളവരെയും അങ്ങനെ തന്നെയേ കാണുകയുള്ളൂ.. സ്വന്തം ജീവിതം സമാധാനത്തോടെ നയിക്കുന്നതിനു പകരം അന്യരുടെ ജീവിതത്തിൽ സംഭവിക്കുന്ന ദുരന്തങ്ങളെ ആഘോഷപൂർവം സമീപിക്കുന്നവർ അറിയുന്നില്ല സ്വന്തം ജീവിതത്തിൽ വരാവുന്ന ദുരന്തങ്ങളെ..*

*ആദ്യം നാം തന്നെ സൽസ്വഭാവികളായി മാറേണം.. മനസ്സിൽ ഈശ്വരചിന്തകളെ വളർത്തെണം.. മറ്റുള്ളവരോട് ദയയും കാരുണ്യവും പുലർത്താൻ കഴിയേണം..തെറ്റായ ദിശയിൽ സഞ്ചരിക്കുന്നവർക്ക് നേർവഴികൾ കാണിച്ച് കൊടുക്കേണം.. അങ്ങനെ ഉള്ളവർക്കേ ജീവിതത്തിൽ ശാന്തി കൈവരിക്കാൻ കഴിയുകയുള്ളൂ..*

*അന്യരിലെ പോരായ്മകൾ.. അവരിലെ തകർച്ചകൾ.. അന്യരിലെ സങ്കടങ്ങൾ.. ഇവയിലെല്ലാം സന്തോഷം കണ്ടെത്തുന്നവർ ചിന്തിക്കുക.. സ്വന്തം മനസ്സിലെ നീചസ്വഭാവം.. മറ്റുള്ളവരിലേക്ക് ഇന്ന് ചൂണ്ടുന്ന നിങ്ങളുടെ വിരലിനു പകരമായി നാളെ ആയിരം വിരലുകൾ നിങ്ങൾക്ക് നേരെ ചൂണ്ടപ്പെടാം എന്നോർക്കുക.. ആദ്യം നാം ഉത്തമനായി തീരുക.. അതിനുശേഷം ചിന്തിക്കാം മറ്റുള്ളവരുടെ ന്യൂനതകൾ…*

*നമുക്ക് നമ്മെ തന്നെ ചിന്തിക്കാം.. നമ്മിലെ തെറ്റുകൾ നമുക്ക് തന്നെ തിരുത്താം.. തെറ്റായ വഴികൾ കൊട്ടിയടക്കാം.. കുറുക്ക് വഴികൾ ഉപേക്ഷിക്കാം.. മനസ്സിലെ ദുർവിചാരങ്ങളെ പാടെനശിപ്പിച്ചുകൊണ്ട് ഈശ്വരചിന്തകളിലൂടെ ജീവിതം നയിക്കാം..*

*(കടപ്പാട്: Devaraj. K. Nair.)*

*🚩🕉️🔯🪔 BGG 🪔🔯🕉️🚩*

Leave a comment

Design a site like this with WordPress.com
Get started