*നിർജലാ ഏകാദശി*
ജൂൺ 6, വെള്ളിയാഴ്ചയാണ് നിർജലാ ഏകാദശി.
ഏകാദശി തിഥി തുടങ്ങുന്ന സമയം: ജൂൺ 6, രാവിലെ 2:15 ന്.
ഏകാദശി തിഥി അവസാനിക്കുന്ന സമയം: ജൂൺ 7, രാവിലെ 4:47 ന്.
പാരണ സമയം: ജൂൺ 7 നു ഉച്ചയ്ക്ക് ശേഷം 1:37 മുതൽ 4:08 വരെ
ജ്യേഷ്ഠ മാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് ‘നിർജലാ’ ഏകാദശിയെന്നു പറയപ്പെടുന്നത്. ഇതിന് ഭീമസേനീ ഏകാദശിയെന്നും ഭീമൈകാദശിയെന്നും പേരുകളുണ്ട്. വേദവ്യാസൻ്റെ നിർദേശപ്രകാരം ഭീമസേനൻ ഈ വ്രതം അനുഷ്‌ഠിക്കുകയും സാഫല്യം നേടുകയും ചെയ്‌തു. അതിനാലാണ് ഈ പേരുണ്ടായത്. ശാസ്ത്രങ്ങൾ പറയുന്നത് ഈ ഏകാദശി വ്രതം മൂലം ദീർഘായുസ്സും കൈവല്യപ്രാപ്‌തിയുമുണ്ടാകുമെന്നാണ്. ഈ ഏകാദശിദിവസം ജലപാനം പോലും അരുത്. അങ്ങനെ ഈ ഒരു ദിവസത്തെ വ്രതംകൊണ്ട് വർഷം മുഴുവൻ (24) ഏകാദശിവ്രതം അനുഷ്ഠിച്ച ഫലം ലഭിക്കും. ജ്ഞാനേന്ദ്രിയങ്ങളെയും കർമ്മേന്ദ്രിയങ്ങളെയും മനസ്സിനെയും തികച്ചും ഈശ്വരാഭിമുഖമായി നിയന്ത്രിച്ചു നിർത്തുകയും നാമജപത്തിൽ മുഴുകുകയും വേണം. ഈ വ്രതാനുഷ്‌ഠാനത്തിനുശേഷം ദ്വാദശിയിലെ ബ്രാഹ്മമുഹൂർത്തത്തിൽ തന്നെ എഴുന്നേറ്റ് സ്‌നാനം, വിഷ്ണുപൂജ, കഴിവനുസരിച്ച് ദാനം, സജ്ജനങ്ങൾക്ക് ആഹാരം നൽകുക ഇവ ചെയ്യണം.
ഇതിന്റെ കഥ ഇങ്ങനെയാണ്: ഒരിക്കൽ ഭീമസേനൻ വ്യാസഭഗവാനോടു പറഞ്ഞു: “ഭഗവാനേ! ജ്യേഷ്‌ഠനും അർജുനനും നകുലനും സഹദേവനും അമ്മയും ദ്രൗപദിയും എല്ലാം ഏകാദശിദിവസം ഉപവാസമനുഷ്ഠിക്കുന്നുണ്ട്. എന്നോടും അങ്ങനെ ചെയ്യാൻ പറയുന്നു. എന്നാൽ എനിക്കു വിശപ്പു സഹിക്കാൻ പറ്റുന്നില്ല. ദാനം കൊടുക്കുകയും ഭഗവാൻ വാസുദേവന് അർച്ചന നടത്തുകയും ചെയ്തു കൊള്ളാം. നിരാഹാരം കൂടാതെ ഈ വ്രതം എങ്ങനെ അനുഷ്‌ഠിക്കാമെന്നു പറഞ്ഞുതരണം. വലിയ ശരീരക്ലേശം കൂടാതെ ഫലം ലഭിക്കണമെന്നാണ് എന്റെ ആഗ്രഹം”.
വ്യാസഭഗവാൻ പറഞ്ഞു: “വൃകോദര! നീ സ്വർഗലോകം ഇഷ്ടപ്പെടുകയും നരകം വെറുക്കുകയും ചെയ്യുന്നുവെങ്കിൽ രണ്ട് ഏകാ ദശിവ്രതങ്ങളും അനുഷ്ഠിക്കണം.”
ഇതിന് ഭീമന്റെ മറുപടി: “ഭഗവാൻ, ഒരു നേരം മാത്രം ഭക്ഷണം കഴിച്ചുകൊണ്ടിരുന്നാൽ എൻ്റെ കാര്യം നടക്കില്ല. എന്റെ വയറ്റിൽ അഗ്നി എപ്പോഴും കത്തികൊണ്ടിരിക്കുകയാണ്. വേണ്ടത്ര ഭക്ഷണം കഴിച്ചാൽ തന്നെ എന്റെ വിശപ്പു ശമിക്കുന്നില്ല. അല്ലയോ ഋഷീശ്വരാ, അങ്ങു ദയവുചെയ്‌ത് ഏതൊരു വ്രതം കൊണ്ടുമാത്രം എനിക്ക് മംഗളം ഭവിക്കുമെന്ന് പറഞ്ഞുതരണം!” വ്യാസൻ: “കൊള്ളാം. ജ്യേഷ്‌ഠത്തിലെ ഏകാദശി ജലപാനംപോലും കൂടാതെ അനുഷ്‌ഠിക്കുക. കുളിക്കുന്നതിലും ആചമനം നടത്തുന്നതിലും കൂടെ മാത്രം ജലം സ്വീകരിക്കാം. മറ്റ് ആഹാരങ്ങൾ തീർത്തും ഉപേക്ഷിക്കണം. അന്നം ഭക്ഷിക്കുന്നതുമൂലം വ്രതഭംഗമുണ്ടാകും. നീ ജീവിതകാലം മുഴുവൻ ഈ വ്രതം അനുഷ്ഠിക്കുക. ഇതു മൂലം നീ മുമ്പ് അനുഷ്ഠിച്ചിട്ടുള്ള സകല ഏകാദശിദിവസങ്ങളിലെ ആഹാരം കഴിച്ച പാപവും ഇല്ലാതാവും. വ്യാസൻ്റെ നിർദേശപ്രകാരം ഭീമസേനൻ വളരെ ക്ലേശിച്ച് ജലപാനം കൂടാതെ ഈ വ്രതം അനുഷ്ഠിച്ചു.
തൽഫലമായി ദ്വാദശിദിവസം രാവിലെ ഭീമൻ ബോധശൂന്യനായിത്തീർന്നു. പാണ്ഡവർ ഗംഗാജലവും തുളസീതീർഥവും കൊടുത്ത് അദ്ദേ ഹത്തിന്റെ ബോധക്കേടു മാറ്റി. ഭീമസേനൻ പാപരഹിതനാവുകയും ചെയ്തു.
*ഇതാണ് നിർജലാ ഏകാദശിയുടെ മാഹാത്മ്യം എങ്കിലും സാധിക്കുന്നവർ മാത്രം ജലപാനം ഉപേക്ഷിച്ചു വ്രതമെടുക്കാൻ ശ്രമിക്കുക.*
വ്രത സമയത്ത് കഴിയാവുന്നത്ര തവണ വിഷ്ണുനാമം ജപിക്കുന്നതും വിഷ്ണു സ്തോത്രങ്ങൾ, അഷ്‌ട്രോത്തരം, വിഷ്ണു സഹസ്രനാമം എന്നിവ ജപിക്കുന്നത് സർവൈശ്വര്യങ്ങൾക്കും കാരണമാകും. അതുകൂടാതെ ഭാഗവതം, നാരായണീയം എന്നിവ പാരായണം ചെയ്യുന്നത് സവിശേഷ ഫലദായകമാണ്.
സാധ്യമായ അവസരങ്ങളിലെല്ലാം ‘ഓം നമോ നാരായണായ’ എന്ന അഷ്‌ടാക്ഷരമന്ത്രവും ‘ഓം നമോ ഭഗവതേ വാസുദേവായ’ എന്ന ദ്വാദശാക്ഷരമന്ത്രവും ജപിക്കാം . ഭഗവൽ സ്വരൂപത്തെ പ്രകീർത്തിക്കുന്ന വിഷ്ണു സ്തോത്രം ജപിക്കുന്നത് അത്യുത്തമം. ഭഗവൽ രൂപം മനസ്സിൽ സങ്കൽപ്പിച്ചു അർഥം മനസ്സിലാക്കി വേണം ഈ സ്തോത്രം ജപിക്കാൻ. നെയ് വിളക്കിനു
മുന്നിലിരുന്നുള്ള ജപം ഇരട്ടി ഫലദായകമാണ്.
🙏
🪷🪷🪷🪷🪷🪷🪷
🙏🙏🙏🙏🙏
*ഹരേനാരായണ*
*നാരായണ ഹരേ നാരായണ*
*നാരായണ ഹരേ നാരായണ*
*അത്തലിൽ ഗോപികൾ തപ്പിയെടുത്തൊരു*
*ഉത്തമ മുത്താണു നാരായണ*
*ഭക്തിയാം സിന്ധുവിൻ മധ്യേ വിടർന്നൊരു*
*സച്ചിന്മലരാണു നാരായണ*
*ഗോകുലമാകവെ ശാന്തമായ് തീർക്കുന്ന*
*പാവന നാമമീ നാരായണ*
*പാപികൾക്കേറ്റം പ്രയാസമായ് തോന്നിടും*
*പാടുവാനീനാമം നാരായണ*
*നാമറിയാതെയീ നാവില്‍ വന്നാല്‍* *പിന്നെ*
*വിട്ടുപിരിയാത്ത* *നാരായണ*
*കേൾക്കുന്ന മാത്രയിൽ എല്ലാം* *മറക്കുന്ന*
*ആനന്ദഗീതമീ* *നാരായണ*
*ബ്രഹ്മാദിദേവകൾ എന്നും സേവിക്കുന്ന*
*കാരുണ്യതീർത്ഥമേ നാരായണ*
*നാരദൻവീണയിൽ എന്നും മുഴങ്ങുന്ന*
*പ്രേമസ്വരമാണു നാരായണ*
*അന്നോരജാമിളൻ വൈകുണ്ഠമായ് കണ്ട*
*നാലക്ഷരമാണു നാരായണ*
*പുണ്യമാം നിദ്രയിൽ കണ്ണനെ കാണുന്ന*
*കണ്ണിൻമിഴികളീ നാരായണ*
*എന്തും പറയുവാൻ പൊന്തുന്ന നാവേ നീ*
*ഇന്നൊന്നു പാടുമോ നാരായണ*
*നാരായണ തവ നാമത്തിൽ നിന്നിടും*
*ഞങ്ങളെ കാക്കാൻ മറന്നിടൊല്ലെ*
🙏🙏🙏🙏🙏
🪷🪷🪷🪷🪷🪷🪷
Leave a comment