“ആര്യവേപ്പ് – വിശ്വാസവും, ഔഷധ ഗുണങ്ങളും …..!
ആര്യവേപ്പിനെ കുറിച്ച് ഋഗ്വേദത്തിലും പരാമർശിച്ചിട്ടുണ്ട്….! അസുരന്മാരിൽ നിന്നും വീണ്ടെടുത്ത അമൃത കുംഭവുമായി ദേവലോകത്തേക്ക് മടങ്ങിയ ദേവേന്ദ്രൻ അതിൽ നിന്ന് ഏതാനും തുള്ളികൾ വെപ്പ് മരത്തിൽ തളിച്ചതോടെ ആര്യവേപ്പിന് എല്ലാ രോഗങ്ങളെയും ശമിപ്പിക്കുവാനുള്ള കഴിവ് കൈവന്നുവെന്ന് ഐതിഹ്യം.
പുരി ജഗന്നാഥ ക്ഷേത്രതതിലെ വിഗ്രഹങ്ങൾ ആര്യവേപ്പിന്റെ തടികൊണ്ടാണ് നിർമിച്ചുട്ടുളളത്. കേരളത്തിലും അനേക ക്ഷേത്രങ്ങളിൽ ദാരുവിഗ്രഹമാണ് പ്രതിഷ്ഠ.തമിഴ്നാട്ടിൽ മാരിയമ്മൻ കോവിലിൽ മഞ്ഞളും ആര്യവേപ്പിലയും കൂട്ടി അരച്ച് ദേവീ വിഗ്രഹത്തിൽ ചാർത്തുകയും ഇത് വെള്ളം ചേർത്ത് അഭിഷേകം നടത്തുകയും ചെയ്യുന്നു..
ദുർഗയുടെ പ്രതീകമായി ഇതിനെ മാവില പ്രധാന വാതിലിൽ ഐശ്വര്യം ഉണ്ടാകാനായി തോരണം തൂക്കുന്ന പോലെ ആര്യവേപ്പില കതകിൽ തൂക്കിയാൽ ഒരു നെ ഗറ്റീവ് എനർജിയും വീട്ടിൽ പ്രവേശിക്കില്ല എന്നാണ് വിശ്വാസം.
ആലിന് ആയിരം ഇലകൾ വന്നാൽ പ്രായപൂർ ത്തിയായി എന്നാണ് കണക്കാക്കുന്നത്.ആ കാലത്ത് ആലിനെ ആര്യവേപ്പിനെ കൊണ്ട് ക ല്യാണം കഴിപ്പിക്കുന്ന ചടങ്ങ് തമിഴ്നാട്ടിൽ നില നിൽക്കുന്നു. ആൽമരത്തെ പുരുഷനായും വേപ്പിന് സ്ത്രീയായും സങ്കൽപ്പിച്ചാണ് വിവാഹം. സന്താന ഭാഗ്യത്തിന് വേണ്ടിയാണ് ഇത് സാധാരണ ചെയ്യുന്നത്.കേരളത്തിലും ചില ക്ഷേത്രങ്ങളിലും ഇതുപോലെ വിവാഹം നടത്തിയിട്ടുണ്ട്.
സ്ഥല സൗകര്യമുണ്ടെങ്കിൽ ഗൃഹപരിസരത്ത് നട്ടുവളർത്താവുന്ന ഒരു വൃക്ഷമാണ് ആര്യവേപ്പ്. ആര്യവേപ്പിന്റെ ഇലകളിൽ തട്ടിവരുന്ന കാറ്റു പോലും ഔഷധ ഗുണപ്രദമാണത്രേ …!
ഇതിന്റെ ഇല, തൊലി, വിത്ത്, തടി തുടങ്ങിയവയെല്ലാം ഔഷധവീര്യമുള്ളവയാണ്. ആയുർവേദ സംഹിതകളിലെല്ലാം തന്നെ ആര്യവേപ്പിനെ പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഔഷധമായും ജൈവകീടനാശിനിയായും ഒരേ സമയം ഉപയോഗിക്കാം എന്ന പ്രത്യേകതയും ആര്യവേപ്പിനുണ്ട്. വൃക്ഷത്തിന്റെ ഔഷധ ഗുണങ്ങൾ എണ്ണമറ്റതാണ്. മികച്ച അണുനാശിനിയും കീടനാശിനിയുമാണ് ആര്യവേപ്പില.
വേപ്പിൻ തൈലം നല്ലൊരു കീടനാശിനിയായി ഔഷധത്തോട്ടങ്ങളിൽ ഉപയോഗിക്കാവുന്നതാണ്. ആര്യവേപ്പിന്റെ എണ്ണ ആട്ടിയെടുത്ത ശേഷം മാറ്റുന്ന വേപ്പിൻ പിണ്ണാക്ക് നല്ലൊരു ജൈവ വളമാണ്.വേപ്പിൻ തൈലം വെള്ളവുമായി മിശ്രണം ചെയ്ത് മുറിക്കുള്ളിൽ സന്ധ്യാസമയത്ത് ചെറുതായി സ്പ്രേ ചെയ്താലോ കൊതുകിന്റെ ശല്യം മാറും.വേപ്പിന്റെ തണ്ട് പല്ല് വൃത്തിയാക്കുന്നതിനായി ഉപയോഗിചിരുന്നു.
Leave a comment