*ഇന്ന് അക്ഷയ തൃതീയ… Akshaya Tritiya*
*എന്താണ് അക്ഷയ തൃതീയ*?
അക്ഷയതൃതീയ വ്രതo
സൂര്യനും ചന്ദ്രനും ഒരുപോലെ പ്രഭാവമുള്ള മൂന്നു ദിനങ്ങൾ പൗരാണികർ വളരെ വിശേഷമായി കരുതി പ്പോന്നിരുന്നു.
1. ചൈത്രമാസത്തിലെ ശുക്ലപക്ഷ പ്രഥമ (നവവർഷം )
2.അശ്വിന മാസത്തിലെ ശുക്ലപക്ഷ ദശമി(വിജയദശമി )
3. വൈശാഖ മാസത്തിലെ ശുക്ലപക്ഷ തൃതീയ(അക്ഷയതൃതീയ)
സൂര്യനും ചന്ദ്രനും ഒരുപോലെ പ്രഭാവ ള്ള ദിവസമായതിനാൽ ഈ ദിനങ്ങൾ ശുഭ കർമങ്ങൾക്ക് ഉത്തമമാണെന്ന് വിശ്വസിക്കപ്പെട്ടു വന്നിരുന്നു.
വൈശാഖ മാസം വേദങ്ങളിൽ മാധവമാസം എന്നാണ് അറിയപ്പെടുന്നത്.പുഷ്പങ്ങളും ഫലങ്ങളുമെല്ലാം നിറഞ്ഞിരിക്കുന്ന വസന്ത ഋതുവിലെ വൈശാഖ മാസം, വെളുത്ത പക്ഷത്തിലെ തൃതീയയാണ് അക്ഷയതൃതീയ .മഹാവിഷ്ണുവിന്റെ അവതാരമെന്ന് വിശ്വസിച്ചു വരുന്ന പരശുരാമൻ ജനിച്ചത് ഈ ദിനത്തിലാണ്. ആയതിനാൽ ഈ ദിനം പരശുരാമ ജയന്തിയായി ആചരിച്ചു വരുന്നു. പൗരാണികരുടെ വിശ്വാസ പ്രകാരം ഗംഗ സ്വർഗത്തിൽ നിന്നും ഭൂമിയിലേക്ക് ഇറങ്ങി വന്നത് ഈ ദിനത്തിലാണെന്ന് കരുതപ്പെടുന്നു. ഭഗവാൻ വേദവ്യാസൻ മഹാഭാരതം എഴുതിത്തുടങ്ങിയതും ഇതേ നാളിലത്രെ. പഞ്ചപാണ്ഡവർക്ക് അക്ഷയപാത്രം ലഭിച്ചതും ഇതേ നാളാണെന്നു പറയപ്പെടുന്നു.
ഉത്തരേന്ത്യയിൽ പല ഭാഗത്തും അക്കാതീജ് എന്ന പേരിൽ ഈ ദിനം ആഘോഷിക്കുന്നു. ഒറീസയിലും ഉത്തർപ്രദേശിലും ഈ ദിനം കർഷകർ തങ്ങളുടെ നിലം ഉഴുതു തുടങ്ങും.
അക്ഷയം എന്നാൽ ക്ഷയിക്കാത്തത് നശിക്കാത്തത് എന്ന് അർത്ഥം. ഏതൊരു കർമം ചെയ്താലാണോ അക്ഷയമായ ധനം ലഭിക്കുക അതിന് വളരെ വിശേഷപ്പെട്ടതാണ് ഈ ദിനം. ഉത്തമ കർമങ്ങൾ ചെയ്യാൻ ഏതെങ്കിലുമൊരു വിശേഷ ദിനം വേണം എന്നല്ല ഈ പറഞ്ഞതിനർത്ഥം. അക്ഷയ ധനം എല്ലാവർക്കും വേണം അതെപ്പോഴും വേണം. അതിന് ഏതു കർമങ്ങളാണ് അനുഷ്ഠിക്കേണ്ടത്. മൂന്ന് കർമങ്ങളാണ്.
1. ദാനം
2. തപസ്
3. യജ്ഞം
ഈ മൂന്ന് അലൗകിക സമ്പത്തുകളുടെ പ്രാധാന്യം വിളിച്ചു പറയുന്ന ദിനമാണ് അക്ഷയതൃതീയ.ആയതിനാൽ ഭാരതത്തിലെ പല പൗരാണിക സമൂഹങ്ങളും അതിവിശേഷമായിട്ടാണ് ഈ ദിനത്തെ കരുതിയിരുന്നത്. അന്നേ ദിവസം അവർ ഏതേതു ദേവതയെയാണോ ഉപാസിക്കുന്നത് ആ ദേവതയുടെ മന്ത്രം, മുഖ്യമായും ഗായത്രിമന്ത്രം തന്നെ ,നിരവധി തവണ ജപിക്കും പ്രാണായാമം, യോഗാഭ്യാസം വേദ സ്വാദ്ധ്യായം എന്നിവ ഏറെ ഭക്തിയോടെയും ശ്രദ്ധയോടെയും അനുഷ്ഠിക്കും.നിത്യേനയുള്ള അഗ്നിഹോത്രത്തിനു പുറമെ വിശേഷ മന്ത്രങ്ങൾ ഓതികൊണ്ട് യജ്ഞങ്ങൾ ചെയ്യും. എല്ലാത്തിനും പുറമേ യോഗ്യമായ പാത്രത്തിൽ വൈദിക വിധിയനുസരിച്ച് യുക്തമായ ദാനം നൽകും.ഈ ലോകത്തും പരലോകത്തും ഒരുപോലെ ഐശ്വര്യം നൽകുന്
അക്ഷയതൃതീയ വ്രതo
********************************
അക്ഷയതൃതീയ വ്രതമനുഷ്ഠിക്കുന്നവര്‍ക്ക് അക്ഷയ സന്താനങ്ങളും അക്ഷയ പുണ്യവും ലഭിക്കും എന്നാണ് വിശ്വാസം.
ഏതൊരു മനുഷ്യന്‍ അക്ഷയ തൃതീയയില്‍ ഉപവാസമനുഷ്ഠിച്ച് മഹാവിഷ്ണുവിനെ പൂജിക്കുന്നുവോ അവനു രാജസൂയയാഗം ചെയ്ത ഫലവും അന്ത്യത്തില്‍ വിഷ്ണു പ്രാപ്തിയുമുണ്ടാകും.
“അക്ഷതം” കൊണ്ട്(ഉണക്കലരിയും നെല്ലും) ഭഗവാന്‍ വിഷ്ണുവിനെ പൂജിക്കുന്ന ദിനമായതിനാലാണ് ഈ തിഥിയെ അക്ഷയ തൃതീയ എന്നു പറയുന്നത്.
(അക്ഷതം കൊണ്ട് വിഷ്ണു പൂജ ചെയ്യുന്നത് നിഷിദ്ധമാണ് എന്ന് പദ്മപുരാണം(6:16:20)
‘നാക്ഷതൈരര്‍ച്ചയേത് വിഷ്ണും’. അക്ഷയ തൃതീയ ഒഴികെയുള്ള ദിനങ്ങളിലെല്ലാം വെളുത്ത എള്ളുകൊണ്ട് വിഷ്ണു പൂജ ചെയ്യണമൊണു വിധി).
(ഉണക്കലരിയും നെല്ലും ചേര്‍ന്നതാണു കേരളീയാചാര പ്രകാരമുള്ള അക്ഷതം.
എന്നാല്‍ അക്ഷതം എന്ന വാക്കിനു യവം(ബാര്‍ളി) എന്നും അര്‍ത്ഥമുണ്ട്. യവം കൊണ്ട് അക്ഷയതൃതീയാദിനത്തില്‍ വിഷ്ണു പൂജ നടത്തണമെന്നു പുരാണങ്ങളില്‍ പരാമര്‍ശങ്ങള്‍ കാണാം.)
അക്ഷയ തൃതീയയില്‍ അക്ഷതയുക്തമായ ജലത്തില്‍ സ്‌നാനം ചെയ്ത് മഹാവിഷ്ണു വിഗ്രഹത്തെ അക്ഷതം കൊണ്ട് ആരാധിച്ച് അക്ഷതത്തോടു കൂടി ശുദ്ധരും സദ്‌വൃത്തരുമായ ബ്രാഹ്മണര്‍ക്ക് (ജ്ഞാനികള്‍ക്ക്) ദാനം നല്‍കുക. . വിധിപ്രകാരം ഒരു തവണയെങ്കിലും അക്ഷയ തൃതീയ വ്രതമനുഷ്ഠിക്കുന്നവര്‍ വര്‍ഷത്തിലെ സകല തൃതീയാ വ്രതങ്ങളും അനുഷ്ഠിച്ച ഫലം നേടുന്നു. എന്ന് വിശാസം….
ഇനി അക്ഷയതൃതീയ വ്രത വിധി കേള്‍ക്കുക – സകല രസങ്ങളോടും കൂടിയ അന്നം, ജലകുംഭം, നാനാവിധ ഫലങ്ങള്‍, ഗോക്കള്‍, ഭൂമി, സ്വര്‍ണ്ണം, വസ്ത്രം എന്നിങ്ങനെ തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്നും; ഏറ്റവും ഉത്തമമെന്നും തോന്നുന്ന വസ്തുക്കള്‍ അര്‍ഹരായവര്‍ക്ക് ദാനം ചെയ്യണം.
ഈ തിഥിയില്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് ക്ഷയം സംഭവിക്കുകയില്ല. അതിനാല്‍ മുനിമാര്‍ ഈ തിഥിയെ “അക്ഷയ തൃതീയ” എന്ന് പ്രകീര്‍ത്തിക്കുന്നു.
🦚🦚🦚🦚🦚🦚🦚🦚🦚🦚
Leave a comment