*ശ്രീരാമാ ശ്രീപതേ സീതാപതേ രാമാ…*
Album: ശ്രീരാമജപം
Music: തേജ് മെർവിൻ, ആനന്ദ്
Lyrics: ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി
Singer: ട്രിവാൻഡ്രം സിസ്റ്റേഴ്‌സ്
🌸🌸🌸🌸🌸🌸🌸
ശ്രീരാമാ ശ്രീപതേ സീതാപതേ രാമാ
കാരുണ്യ വാരിധേ കൈതൊഴുന്നേൻ
രാമ രാമ ഹരേ രാമചന്ദ്ര ഹരേ
കണ്മുൻപിലെപ്പോഴും കാണാകേണം
അകതാരിലാദിത്യ ശോഭ ചൊരിയുന്ന
ആനന്ദ രൂപനേ കാണാകേണം
കമല വിലോചനാ കദന വിനാശനാ
ദശരഥ നന്ദനാ കൈതൊഴുന്നേൻ
സൃതജന രഞ്ജനാ പാപ വിമോചനാ
ഹേ മധുസൂദനാ കൈതൊഴുന്നേൻ
ഞാനെന്ന ഭാവത്തിൽ വില്ലുമുറിക്കുമീ
ജാനകീ വല്ലഭാ കൈതൊഴുന്നേൻ
മിഴികളിലെപ്പോഴും കാരുണ്യം ചൂടുന്ന
കോദണ്ഡ രാമനേ കാണാകേണം
ചെഞ്ചുണ്ടിൽ തത്തുന്ന തൂമന്ദഹാസവും
കൃപചോരും നോട്ടവും കാണാകേണം
കേശാദി പാദവും പാദാദികേശവും
പാപവിനാശനാ കൈതൊഴുന്നേൻ
ശ്രീരാമാ ശ്രീപതേ സീതാപതേ രാമാ
കാരുണ്യ വാരിധേ കൈതൊഴുന്നേൻ
🌹🎶🌹🎶🌹🎶🌹🎶
Leave a comment