Both Good and Bad are there, But we have choice

സ്വാർഥതയും അഹങ്കാരവുമില്ലാത്ത ഹൃദയങ്ങൾ ഇന്ന് വളരെ വിരളമാണ്..
ഈശ്വരൻ പോലും തൻ്റെ സ്വകാര്യ സ്വത്താണ്  എന്ന് കാണിച്ചുകൊണ്ടാണ്  ഈശ്വരീയ സിദ്ധി കൈവരിച്ച പലരുടെയും  ജീവിതം പോലും ഇന്ന് നമുക്ക് കാണാൻ കഴിയുന്നത്..
എവിടെയും സ്വാർഥതയും ലാഭേച്ഛയും മാത്രം..
  നാമെന്ന ദേഹത്തിൻ്റെ കീഴിലാണ് ലോകം ചലിക്കുന്നത്  എന്ന് അഹങ്കാരത്തിലാണ്  പല മനസുകളും..

       ഈശ്വരന് ആരോടും കൂടുതൽ അടുപ്പമോ അകൽച്ചയൊ ഇല്ല…നാമാണ് ഈശ്വരനോട് കൂടുതൽ അടുക്കേണ്ടത്..ഈശ്വരൻ
എല്ലാവരെയും ഒരു പോലെ കാണുന്നു.പണ്ഡിതനും പാമരനും ..ദരിദ്രനും സമ്പന്നനും എല്ലാം ഈശ്വരന് ഒന്നാണ്..
   വിവേകവും സമ്പത്തും പദവിയും ലഭിച്ചിട്ടും ഈശ്വരനെ അറിയാത്ത..മനസ്സിലാക്കാത്ത മനസ്സാണ്
ഉണ്ടുറങ്ങാൻ അവസ്ഥയില്ലാത്ത പാവപ്പെട്ടവനെക്കാൾ    ദരിദ്രവും  അശാന്തിയും അനുഭവിക്കുന്നത്… 
  സമ്പത്തോ പദവിയോ ഇല്ലാത്തവന് സമാധാനമുണ്ട്..അവനാണ് സമ്പന്നൻ…
മനസ്സുകൊണ്ട് ഉയർന്നവന് അതാണ് സമ്പത്ത്..
  സ്നേഹമുള്ളവന് സ്നേഹവും..അറിവ് ഉള്ളവന് അറിവുമാണ് സമ്പത്ത്..
   ഈശ്വരൻ എല്ലാ കഴിവുകളും ഒന്നിച്ച് ഒരാൾക്കും കൊടുക്കാറില്ല…അഥവാ ഭൗതികമായി എല്ലാം ഒരാളിൽ നൽകിയാൽ തന്നെയും അയാളിൽ ഒരുവൈകല്യം എങ്കിലും തീർച്ചയായും ഉണ്ടായിരിക്കും..
 
   ആർക്കും ആരെയും പൂർണ്ണമായി മനസ്സിലാക്കാനും സാധിക്കില്ല..
അവരവർക്കൊഴിച്ച്.
   ഒരാളെ പൂർണ്ണമായും മനസിലാകുന്നത് ഈശ്വരനും അവനും മാത്രമാണ്..
    നമ്മെ മനസിലാക്കുന്നവരെയും തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ സ്നേഹവും വാത്സല്യവും കരുതലും നൽകുന്നവരെ നമുക്ക് ലഭിക്കുന്നുണ്ടെങ്കിൽ അത് ഈശ്വര കാരുണ്യം കൊണ്ടാണ്..
നാമതിന് അർഹരാകുന്നത്  മുജ്ജന്മ സംസ്ക്കാരം കൊണ്ടുള്ള നന്മ മനസിൽ ഉള്ളത് കൊണ്ടാണ്..
  ഈ കലികാലത്തിൽ അപ്രകാരം നല്ല വ്യക്തിയെ ലഭിക്കുന്നത് നമ്മുടെ ഭാഗ്യം കൊണ്ടുമാണ്.
  അവരിൽ പോലും സംശയത്തിൻ്റെ വിഷവിത്ത് വിതയ്ക്കാനുതകുന്ന   ഗുണമാണ് ഇന്ന് മുന്നിട്ട് നിൽക്കുന്നത്..
 
    ഈശ്വരനിൽ അടിയുറച്ച് വിശ്വസിക്കുക..
നമ്മുടെ ഉൾ മനസ്സ് പറയുന്നത് ശ്രദ്ധിക്കുക..അതിനു പ്രാധാന്യം കൊടുക്കുക.
  മറ്റുള്ളവരുടെ വാക്ക് ശ്രവിക്കാം  പക്ഷേ തീരുമാനം നമ്മുടേത് ആയിരിക്കണം..
  ഈശ്വരനിൽ വിശ്വാസം അർപ്പിച്ച മനസ്സുകൾക്ക്  വാക്കിലും കർമ്മത്തിലും ചിന്തയിലും തെറ്റ് വരില്ല..വരാൻ ഈശ്വരൻ സമ്മതിക്കില്ല..
  മനസ്സ് ചഞ്ചലം എങ്കിലും അവസാന വാക്ക് ഈശ്വരൻ്റെതായിരിക്കും.. അതേ നടക്കു..
  നല്ല മനസിന് ഉടമയായിരിക്കുക എന്നതാണ്  ഇന്ന് ഏറ്റവും വലിയ കാര്യം..
   എല്ലാവരിലും നന്മയുണ്ട്..
എല്ലാവരിലും തിന്മയും ഉണ്ട്..
ഏതിന് പ്രാധാന്യം കൊടുക്കുന്നു എന്നതിലാണ്  ഓരോ മനസിൻ്റെയും വിജയം ഇരിക്കുന്നത്.
    തിന്മ കൂടുകൂട്ടിയിരിക്കുന്ന ഇക്കാലത്ത് നമുക്ക് ആവശ്യം നന്മയാണ്..
കറപുരളാത്ത നന്മ..
മനസിൽ നന്മ നിറയാനായ് ഈശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ..ഏവർക്കും നന്മകൾ നേരുന്നു..🕉️🙏

ഓം ഗണപതയെ നമഹ 🙏
ഓം നമശിവായ 🙏
ഓം നമോ നാരായണായ 🙏
സ്വാമിയേ ശരണം അയ്യപ്പാ 🙏
അമ്മേ ശരണം ദേവി ശരണം 🙏

ഹരേ രാമാ ഹരേ രാമാ രാമ രാമ ഹരേ ഹരേ” ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏
ജയ് ശ്രീറാം” “ജയ് ഹനുമാൻ”🙏

ഹരേ കൃഷ്ണ 🙏
സർവ്വം കൃഷ്ണാർപ്പണം 🙏🏻🙏🏻
കൃഷ്ണാ.. ഗുരുവായൂരപ്പാ.🙏🙏🙏

ലോകഃ സമസ്താ സുഖിനോ ഭവന്തു
എല്ലാവർക്കും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട്,നേരുന്നു, ശുഭദിനം
എൻറെ കൃഷ്ണാ ഗുരുവായൂരപ്പാ🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
🌹🌹🌺🌷💐🌻🌼🌸🌾🌿🌹🌹🌹
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
27/4/25, ഞായർ 🪷🪷🪷
(കടപ്പാട് )

Leave a comment

Design a site like this with WordPress.com
Get started