Bhagavat Gita Prabhashanam

ഭഗവദ് ഗീതാ🕉️🕉️🕉️🕉️🕉️
കർമ്മയോഗപ്രഭാഷണം – 40
(നൊച്ചൂർ ജി)🙏🌹

യഥാർത്ഥത്തിൽ ഞാൻ ആരാണ്?
എൻ്റെ സ്വരൂപം എന്താണ്? ഈ ശരീരം ഞാനാണോ? ഈ ശരീരം ജനിക്കുന്നു, ശരീരം പരിണമിക്കുന്നു, ശരീരം ക്ഷയിക്കുന്നു , മനസ്സ് സദാ ചലിച്ചു കൊണ്ടേ ഇരിക്കുന്നു , ബുദ്ധിക്ക് വളർച്ചയും തളർച്ചയും ഒക്കെ ഉണ്ട് പക്ഷെ ഇതൊന്നും ഞാനല്ല ഇതിന് ഒക്കെ പുറകിൽ ഒരു മാററവും കൂടാതെ സദാ ഏക രസ സ്വരൂപമായിട്ട് ഒരു ഉണർവ്വ് , അവബോധമുണ്ട് ഞാനുണ്ട് ഞാനുണ്ട് എന്നുള്ള അനുഭവം , അത് ഒക്കെ നമുക്ക് സിദ്ധമാണ് “മഹാഭൂതോ മഹാനിധി: ” വലിയ നിധി നമ്മുടെ സ്വരൂപം ആയിട്ടുണ്ട് ഞാനുണ്ട് എന്നുള്ള അനുഭവ രൂപത്തിൽ അതിനെ ശ്രദ്ധിക്കാണെങ്കിൽ അതു സ്വയം പൂർണ്ണമാണ്, അതിൽ കർമ്മ സ്പർശമേ ഇല്ല , നമ്മളുടെ ശരീരം എന്തു കർമ്മം ചെയ്താലും സദാ പ്രവൃത്തിച്ചാലും ഇതിനെ ഒന്ന് അറിഞ്ഞ് കഴിഞ്ഞാൽ പിന്നെ  ധ്യാനം ഒന്നും ചെയ്തിട്ടില്ലെങ്കിലും കുഴപ്പം ഇല്ല നമുക്ക് നഷ്ടപ്പെടില്ല . ഞാൻ ആത്മാവാണ് , ആത്മാവാണ് എന്നു വച്ചാൽ ആത്മാവ്  ആണ് എന്നുള്ള ഒരു ശബ്ദത്തിലല്ല , ആത്മാവാണെന്നുള്ള ഉണർവ്വുണ്ടാവും, അവബോധം ഉണ്ടാവും. ആ അവബോധം ഞാൻ ഞാൻ ഞാൻ എന്നുള്ള അനുഭവം ” അഹം അസ്മി” എന്നുള്ളതു തന്നെ പൂർണ്ണ സത്തയായിട്ട് പ്രകാശിക്കും. അതു തന്നെ ഈശ്വര സ്വരൂപം, പരമാത്മസ്വരൂപം , പതുക്കെ പതുക്കെ അതിലേക്ക് ശ്രദ്ധ തിരിക്കണം , നമ്മള് കർമ്മം ചെയ്തു കൊണ്ടിരിക്കുമ്പോൾ ഒക്കെ തന്നെ.

തുടരും

Leave a comment

Design a site like this with WordPress.com
Get started