*കണ്ണനെ കാണാത്ത കണ്ണെന്തിനാ കണ്ണാ*
*കണ്ണെന്തിനാ കണ്ണാ കണ്ണെന്തിനാ*
*കീര്‍ത്തനം കേള്‍ക്കാത്ത കാതെന്തിനാ കണ്ണാ*
*കാതെന്തിനാ കണ്ണാ കാതെന്തിനാ*
*നാമങ്ങള്‍ ചൊല്ലാത്ത നാവെന്തിനാ കണ്ണാ*
*നാവെന്തിനാ കണ്ണാ നാവെന്തിനാ*
*കണ്ണനെ കൂപ്പാത്ത കൈയെന്തിനാ കണ്ണാ*
*കൈയെന്തിനാ കണ്ണാ കൈയെന്തിനാ*
*കണ്ണനെ നമിക്കാത്ത ശിരസ്സെന്തിനാ കണ്ണാ*
*ശിരസ്സെന്തിനാ കണ്ണാ ശിരസ്സെന്തിനാ*
*കണ്ണനെ ഓര്‍ക്കാത്ത മനസ്സെന്തിനാ കണ്ണാ*
*മനസ്സെന്തിനാ കണ്ണാ മനസ്സെന്തിനാ*
*ഗുരുവായൂര്‍ എത്താത്ത പാദമെന്തിനാ കണ്ണാ*
*പാദമെന്തിനാ കണ്ണാ പാദമെന്തിനാ*
Leave a comment