Krishna keerthanam

_*കൃഷ്ണ കീർത്തനം*.
♥️💛♥️💛♥️💛

*ജയ ജനാർദ്ദനാ കൃഷ്ണാ രാധികാപതേ*
*ജനവിമോചനാ കൃഷ്ണാ ജന്മമോചനാ*
*ഗരുഡവാഹനാ കൃഷ്‌ണാ ഗോപികാപതേ*
*നയനമോഹനാ കൃഷ്ണാ  നീരജേക്ഷണാ*
*സുജനബാന്ധവാ കൃഷ്ണാ സുന്ദരാകൃതേ*
*മദനകോമളാ കൃഷ്ണാ കൃഷ്ണാ മാധവാ*
*ഹരേ*
*വസുമതീപതേ* *കൃഷ്ണാവാസവാനുജാ*
*വരഗുണകരാ കൃഷ്ണാ വൈഷ്ണവാകൃതേ*
*സുരുചിരാനനാ കൃഷ്ണാ ശൗര്യവാരിധേ*
*പുരുഹരാർച്ചിതാ കൃഷ്ണാ പാർത്ഥസാരഥേ*
*മുരഹരാവിഭോ കൃഷ്‌ണാ മുക്തിദായകാ*
*വിമലപാലകാ കൃഷ്ണാ വല്ലവീപതേ*
*കമലലോചനാ കൃഷ്ണാ കാമദായകാ*
*വിമലഗാത്രവാ കൃഷ്ണാ ഭക്തവത്സലാ*
*ചരണപല്ലവം കൃഷ്ണാ തരുണകോമളം*
*കുവലയേക്ഷണാ കൃഷ്ണാ കോമളാകൃതേ*
*തവപദാംബുജം കൃഷ്ണാ ശരണമേകണേ*
*ഭുവനനായകാ കൃഷ്ണാ ഭാവനാകൃതേ*
*ഗുണഗണോജ്ജ്വലാ കൃഷ്ണാ നളിനലോ*
*ചനാ*
*പ്രണയവാരിധേ കൃഷ്ണാ ഗുണഗണകര*
*രാമസോദരാ കൃഷ്ണാ ദീനവത്സലാ*
*കാമസുന്ദരാ കൃഷ്ണാ പാഹിസർവദാ*
*നരകനാശനാ കൃഷ്ണാ നരസഖാജയാ*
*ദേവകീസുധാ കൃഷ്ണാ കാരുണ്യംബുധേ*
*കംസനാശനാ കൃഷ്ണാ ദ്വാരകാവാസിൻ*
*ഭാസൂരാത്മകം കൃഷ്ണാ കൃഷ്ണാ ദേഹിമംഗളം*
*തൃപ്പദാംബുജം കൃഷ്ണാ കാമകോമളം*
*ശരണമായ്വരാൻ കൃഷ്ണാ തരണമേവരം*
*കരുണതാവകം കൃഷ്ണാ ചരണദാസരാം*
*ഇവരിലെപ്പോഴും കൃഷ്ണാ ചൊരിയണേ വിഭോ*
*ശ്രീകണ്ഠേശ്വരം കൃഷ്ണാ മുക്തിമന്ദിരം*
*ഭക്തവത്സലാ കൃഷ്ണാ കാമദായകാ*
*പാരമേശ്വരാ കൃഷ്ണാ നിത്യമർച്ചിതാ*
*പിള്ളതൻകവി കൃഷ്ണാ തള്ളയെന്നപോൽ*
*നിർമിതാകൃതി കൃഷ്ണാ നൻമ്മയാകണേ*
*സ്തോത്രകീർത്തനം കൃഷ്ണാ നിത്യമംഗളം*
*ദാസദാസനാം കൃഷ്ണാ അടിയനെസ്സദാ*
*കാത്തുകൊള്ളണേ കൃഷ്ണാ സർവദാ വിഭോ.*

ഹരേ കൃഷ്ണ !
❣️❣️❣️❣️❣️❣️

Leave a comment

Design a site like this with WordPress.com
Get started