*_വിദ്യാവിലാസിനീ ദേവീ സരസ്വതി_*
🙏🌹🪷💐🕉️🌷🌺🌸🙏
*വിദ്യാവിലാസിനീ ദേവീ സരസ്വതി*
*നിത്യപ്രഭാമയി സർവേശ്വരി…*
*നാദപ്രകാശമായ് എന്നകതാരിലെ*
*കൂരിരുൾ മാറ്റുവാൻ വന്നീടണേ..*
*എന്നിൽ ഐശ്വര്യമായ് വിളങ്ങീടണേ…*
*വിദ്യാവിലാസിനീ ദേവീ സരസ്വതി*
*നിത്യപ്രഭാമയി സർവേശ്വരി…*
*നാദപ്രകാശമായ് എന്നകതാരിലെ*
*കൂരിരുൾ മാറ്റുവാൻ വന്നീടണേ..*
*എന്നിൽ ഐശ്വര്യമായ് വിളങ്ങീടണേ…*
*വിദ്യാവിലാസിനീ ദേവീ സരസ്വതി………..*
*എൻ മനോവീണ ഞാൻ തന്ത്രിമുറുക്കുമ്പോൾ*
*എന്നും ശ്രുതിയായ് നീ വന്നണയൂ…*
*എൻ മനോവീണ ഞാൻ തന്ത്രിമുറുക്കുമ്പോൾ*
*എന്നും ശ്രുതിയായ് നീ വന്നണയൂ…*
*എന്നന്തരാത്മാവിൽ ഇരുന്നരുളൂ*
*ഇളകുമെൻ ഹൃദയ* *തടാകത്തിൻ നടുവിൽ നീ*
*വെൺതാമരയിലിരുന്നു വാഴൂ*
*എന്നിൽ നിത്യനൈർമ്മല്യം സദാ ചൊരിയൂ..*
*വിദ്യാവിലാസിനീ ദേവീ സരസ്വതി*
*നിത്യപ്രഭാമയി സർവേശ്വരി…*
*നാദപ്രകാശമായ് എന്നകതാരിലെ*
*കൂരിരുൾ മാറ്റുവാൻ വന്നീടണേ..*
*എന്നിൽ ഐശ്വര്യമായ് വിളങ്ങീടണേ…*
*സ്വരമായ് ലയമായ് അക്ഷരപ്പൂക്കളായ്*
*എന്നും വിരിയണേ ദേവീ…*
*സ്വരമായ് ലയമായ് അക്ഷരപ്പൂക്കളായ്*
*എന്നും വിരിയണേ ദേവീ…*
*എന്നുള്ളിൽ വിദ്യാവസന്തം വിരിയിക്കണേ..*
*എൻ സ്വരം പതറിയാൽ എൻ മനമിടറിയാൽ*
*കൈപിടിച്ചെന്നേ നയിച്ചിടണേ…*
*എൻ സ്വരം* *പതറിയാലെന്മനമിടറിയാൽ ….*
*കൈപിടിച്ചെന്നേ നയിച്ചിടണേ…*
*നിന്റെ കൈവെള്ളയിലെന്നെ കാത്തിടണേ….*
*വിദ്യാവിലാസിനീ ദേവീ സരസ്വതി*
*നിത്യപ്രഭാമയി സർവേശ്വരി…*
*നാദപ്രകാശമായ് എന്നകതാരിലെ*
*കൂരിരുൾ മാറ്റുവാൻ വന്നീടണേ..*
*എന്നിൽ ഐശ്വര്യമായ് വിളങ്ങീടണേ…*
*വിദ്യാവിലാസിനീ ദേവീ സരസ്വതി*
*നിത്യപ്രഭാമയി സർവേശ്വരി……….!*
*അമ്മേ നാരായണ*
🙏🌹🪷💐🕉️🌷🌺🌸🙏
Leave a comment