ശുഭദിനം🌹🙏
_*ഗുളികൻ*_
ജ്യോതിഷത്തിൽ അനേകം മൂർത്തി ഭാവങ്ങളിൽ അറിയപ്പെടുന്ന പ്രതിഭാസമാണ് ഗുളികൻ എന്ന കാരകൻ……ഗൃഹ നിലയിൽ “മാ”എന്ന അക്ഷരത്തിലാണ് ഗുളികനെ അറിയപ്പെടുന്നത് മന്ദൻ എന്നത് ശനിയുടെ പേരാണ് “മ”ന്നത് ശനിയുടെ ചുരുക്ക രൂപം ശനിയുടെ പുത്രനായിട്ടാണ് ഗുളികനെ കണക്കാക്കപ്പെടുന്നത് “മന്ദന്റെ പുത്രൻ മാന്ദി ” അങ്ങനെയാണ് “മ” എന്നത് ശനിയും “മാ “എന്നുള്ളത് ഇവരുടെ ചുരുക്കരൂപം ആയത്…
‘ ഗുളികോല്പത്തി ‘ എന്ന ഒരു ലഘുകാവ്യമുണ്ട് .
സംസ്കൃതരചനയാണ് .
ഗുളികന്റെ ജനനം
അതിൽ വിവരിക്കുന്നു . ഒരിക്കൽ ശനിയും വ്യാഴവും തമ്മിൽ ഉഗ്രയുദ്ധമുണ്ടായി . നെറ്റിയിൽ ശരമേറ്റ് നിലംപതിച്ച ശനിയെ ബ്രഹ്മദേവൻ പിടിച്ചെഴുന്നേൽപ്പിക്കുകയും ശരം വലിച്ചെടുക്കുകയും ചെയ്തു .
അപ്പോൾ ശനിയുടെ നെറ്റിയിൽ നിന്നും
കടുംനീലനിറത്തിലുള്ള ഒരുതുള്ളിച്ചോര താഴെ വീണു . ആ ചോരത്തുള്ളിയിൽ നിന്നും നീലദേഹത്തോടുകൂടിയ ഒരു ഭയങ്കരരൂപം ഉയിരാർന്നുവന്നു . സർപ്പാകൃതിയും പേടിപ്പിക്കുന്ന നോട്ടവും ഉഗ്രവീര്യവുമൊത്ത അവനെ ശനിപുത്രനായി ബ്രഹ്മാവ് പ്രഖ്യാപിച്ചു . വിഷ്ണുവാണ് ‘ മാന്ദി ‘ എന്ന പേരുനൽകിയത് . കുറിയരൂപമാവണം ഗുളികൻ എന്ന
പേരിനാസ്പദം . വിഷ്ണു അനുഗ്രഹിച്ചു കൊണ്ട്
പറഞ്ഞു : ‘ സമസ്ത ജന്തുക്കളെയും മരിപ്പിക്കുവാൻ ഇവന് ജന്മായത്തമായ കഴിവുള്ളതിനാൽ മൃത്യു എന്ന പേരിലും അറിയപ്പെടും . ‘ ശനിയുടെ ഉപഗ്രഹം എന്ന പദവിയും ദേവന്മാരാണ് ഗുളികന് നൽകിയത് .
( മഹാദേവനുമായ ബന്ധപ്പെട്ട ഗുളികന് വേറെ ഒരു ഐതിഹ്യവും നിലവിലുണ്ട് )
പരമശിവന്റെ ഇടതു തൃക്കാലിന്റെ പെരുവിരൽ പൊട്ടി പിളർന്നുണ്ടായ അനർത്ഥകാരിയും ക്ഷിപ്രപ്രസാദിയുമായ ദേവനാണ് ഗുളികൻ. തന്റെ ഭക്തനായ മാർക്കണ്ഡേയന്റെ രക്ഷാർത്ഥം മഹാദേവൻ കാലനെ തന്റെ മൂന്നാം തൃക്കണ്ണ് തുറന്നു ഭസ്മമാക്കി. കാലനില്ലാത്തത് കാരണം എങ്ങും മരണമില്ലാതെയായി. ഭാരം സഹിക്കവയ്യാതെ ഭൂമി ദേവി ദേവന്മാരോടും അവർ മഹാദേവനോടും പരാതി പറഞ്ഞു.
അതിനൊരു പരിഹാരമെന്നോണം പെരുവിരൽ ഭൂമിയിലമർത്തിയ മഹാദേവന്റെ ഇടതു തൃക്കാൽ പൊട്ടി അതിൽ നിന്നും ഗുളികൻ അവതരിച്ചു. ത്രിശൂലവും കാലപാശവും നൽകി ഗുളികനെ കാലന്റെ പ്രവൃത്തി ചെയ്യാൻ മഹാദേവൻ ഭൂമിയിലേക്കയച്ചു.
ശിവാംശജാതനായ ഗുളികൻ ജീവജാലങ്ങളുടെ മരണസമയത്ത് ജീവനെ കൊണ്ട് പോകുന്ന ദേവനാണെന്ന് വിശ്വസിക്കപ്പെടുന്നു. പുറംകാലനെന്നും ഗുളികന് പേരുണ്ട്. കാലൻ , അന്തകൻ, യമൻ, എന്നീ പേരുകളിലും ഗുളികൻ അറിയപ്പെടുന്നു.
പുരാതന കാലത്ത് മഹര്‍ഷിമാരാല്‍ നിർമ്മിക്കപ്പെട്ടഗ്രന്ഥങ്ങളിലൊന്നും ഗുളികനേക്കുറിച്ച് കാര്യമായി പരാമര്‍ശിക്കുന്നില്ല. എന്നാല്‍ ജ്യോതിഷ സമ്പ്രദായത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളായ ദശാധ്യായിയിലും പ്രശ്നമാര്‍ഗ്ഗത്തിലും ഗുളികനെ വളരെ പ്രാധാന്യത്തോടെ അവതരിപ്പിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ജ്യോതിഷികള്‍ ഫലപ്രവചനത്തിന് ഗുളികന്റെ സ്ഥിതിയും വിശകലനം ചെയ്യുന്നുണ്ട്……
ജ്യോതിഷം 7 എന്ന സംഖ്യകൊണ്ട് കാണിക്കുന്ന ഗുളികന്‍ പരേതാത്മാവായാണ് കണക്കാക്കുന്നത്. ജാതകത്തില്‍ അനിഷ്ട സ്ഥാനങ്ങളിലോ മറ്റ് ഗ്രഹങ്ങളോട് പാപബന്ധത്തോടു കൂടിയോ നില്‍ക്കുന്ന ഗുളികനെ വളരെയധികം പേടിക്കേണ്ടതുണ്ട്.വ്യാഴം ഒഴിച്ച് ഏത് ഗ്രഹം ഗുളികനോട് ചേര്‍ന്നു നില്‍ക്കുകയോ ഗുളികനിലേക്ക് ദൃഷ്ടി പായിക്കുകയോ ചെയ്താല്‍ ആ ഗ്രഹങ്ങളില്‍ ഉണ്ടാവുന്ന സദ്ഗുണങ്ങള്‍ കുറയും. വംശ ശുദ്ധി, കുലക്ഷയം, സന്താനനാശം, മനോരോഗം എന്നീ കാര്യങ്ങള്‍ക്ക് പരിഹാരം കാണുമ്പോള്‍ ഗുളികന്‍റെ സ്ഥാനം പരിഗണിക്കാറുണ്ട് .
പ്രേത പിശാച് ബാധ, പൂര്‍വ്വികരുടെ അനിഷ്ടം, കുടുംബ ദേവതകളുടെ അപ്രീതി തുടങ്ങിയ കാര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുമ്പോഴും ഫലം നിര്‍ണ്ണയിക്കുമ്പോഴും കേരളീയ ജ്യോതിഷത്തില്‍ ഗുളികന്‍റെ സ്ഥാനം കൂടി കണക്കിലെടുക്കറുണ്ട്
സുപ്ര പ്രസാദ്യം ക്ഷിപ്രകോപിയുമാണ് ഉഗ്രമൂർത്തി
‘ഗുളിക ഭവനനാഥേ കേന്ദ്രഗേ വാ ത്രികോണേ
ബഹുവിധ ധനധാന്യാർഥ സമ്പത്പ്രസൂതി’
എന്ന ഒരു ശ്ലോകപ്രകാരം
അതായത് ഗുളികഭവനാധിപൻ കേന്ദ്രത്തിലോ ത്രികോണത്തിലോ ബലവാനായി നിന്നാൽ ഈ ജാതകൻ ബഹുവിധമായ ധന ധാന്യ അർഥങ്ങൾ സമ്പാദിച്ച് ജീവിതത്തില്‍ ഉയരും.
ഗുളികൻ വെറും ദോഷം മാത്രം ചെയ്യുന്ന ഗ്രഹമാണെന്ന പഴയ ധാരണ കളഞ്ഞ്, ഗുണം ചെയ്യുന്നതും കൂടിയാണ് എന്ന നവീനാശയം ജ്യോതിഷികൾക്കുണ്ടാകുന്നത് ഫലനിർണ്ണയത്തിൽ കൂടുതൽ സത്യസ്ഥിതി ഉണ്ടാക്കാൻ സഹായിക്കും.
മലയസമുദായക്കാരുടെ പ്രധാന ആരാധനാമൂർത്തി ഗുളികനാണ്.
ജനനം മുതൽ മരണം വരെ ചെറുതും വലുതും നല്ലതും ചീത്തയുമായ എല്ലാ കർമ്മങ്ങളിലും ഗുളികന്റെ സാന്നിധ്യം ഉണ്ടാകുമെന്ന് പറയപ്പെടുന്നു. വെടിയിലും പുകയിലും കരിയിലുമടക്കം നാനാകർമ്മങ്ങളിലും വസിക്കുന്ന ദേവനാണ് താനെന്നു തെയ്യത്തിന്റെ വാമൊഴി. ഗുളികൻ, മാരി ഗുളികൻ ,വടക്കൻ ഗുളികൻ, പുലഗുളികൻ, ജപ ഗുളികൻ, കരിംഗുളികൻ, കാര ഗുളികൻ, ജാതക ഗുളികൻ, ഉമ്മിട്ട ഗുളികൻ, തെക്കൻ ഗുളികൻ തുടങ്ങിയ സങ്കല്പങ്ങൾക്ക് കെട്ടിക്കോലമുണ്ട്.
തെയ്യത്തെപ്പോലെ സമാന കലകളായ തിറയാട്ടത്തിലും, ഭൂതക്കോലത്തിലും ഗുളികനെ കെട്ടിയാടാറുണ്ട്.
Leave a comment