
*നാരായണ 🙏*
🕉️🕉️🕉️🙏🙏🙏🙏
പലവട്ടം ഞാൻ ചൊല്ലി നാരായണാ!
പല മട്ടിൽ ഞാൻ ചൊല്ലി നാരായണാ!
നാരായണായെന്നു ചൊല്ലുവാനാവാഞ്ഞാൽ
തീരണമെൻ ജന്മം നാരായണാ!
കർമ്മമാണെൻ ജപം നാരായണാ!
പുണ്യമാണെൻ ജപം നാരായണാ! വിഷ്ണുപാദത്തിലേക്കെത്തണമീ ജന്മം
അതിനുള്ള കർമ്മവും നാരായണാ!
നല്ലതു തോന്നിക്കാൻ നാരായണാ!
വല്ലായ്മ മാറ്റാനും നാരായണാ!
ഇല്ല ഈ ജന്മത്തിൽ മറ്റൊരവലംബം
ചൊല്ലിടാമെപ്പോഴും നാരായണാ!
സകലവും നീ തന്നെ നാരായണാ!
അകമേ വാഴുന്നതും നാരായണാ!
ഇഹപര ജന്മത്തി ന്നാധാരമാവതുo
കലി യുഗ മന്ത്രവും നാരായണാ!
ചൊല്ലുവാൻ തോന്നണേനാരായണാ!
തെല്ലും മടി വേണ്ടേ നാരായണ!
ഉല്ലാസമോടേയാനാമമെൻ നാവിലായ്
തുള്ളി തുളുമ്പണേനാരായണാ!
നാരായണാ ചൊല്ലി ഞാൻ നടക്കും
നാരായണാ ചൊല്ലി തീർന്നിടേണം
അവസാന ശ്വാസം വലിക്കുന്ന നേരത്തും
നാവിലുണരണംനാരായണാ!🙏
Leave a comment