Hare Krishna!!!

*ഹരേ കൃഷ്ണ* 🙏

*കർമ്മമെല്ലാം* *ഒടുങ്ങിയെൻദേഹമീ*
*മണ്ണിൽ വീഴുന്ന നേരത്തു മാധവാ…*
*മൃത്യുഭീതി അകറ്റുവാൻ നിന്നുടെ*
*കൺമുനകളാലൊന്നെന്നെ നോക്കണേ….*
*മെല്ലെ മെല്ലെ അടയുന്ന കൺകളിൽ*
*നിന്റെ മോഹനരൂപം തെളിയണേ….*
*ശൂന്യമാകുന്ന കാതുകൾ നിന്നുടെ…*
*നാമമന്ത്രങ്ങൾ കേട്ടടഞ്ഞീടണെ….*
*വേദനകൾ അകറ്റുവാനെന്നുടെ ചാരെ പുഞ്ചിരി തൂകി നീ നിൽക്കണേ……*
*നേർത്തലിഞ്ഞുപോകുന്നൊരു ശ്വാസത്തിൽ*
*നിൻ കളഭത്തിൻ ഗന്ധം നിറയ്ക്കണേ…..*
*പൊൻവളകൾ കിലുങ്ങുന്ന കയ്യിനാൽ*
*ഒന്നു തൊട്ടെന്റെ ആദിയകറ്റണേ…..*
*നശ്വരമായ മോഹങ്ങൾ മാറ്റിയെൻ…*
*ചിന്തകൾക്കു നീ…ശാന്തി നൽകീടണേ….*
*നിൻ മുരളിതൻ നാഥത്തിനാൽ എന്റെ….*
*കർമ്മബന്ധത്തിൻ കെട്ടറുത്തീടണേ….*
*കാൽത്തളകൾ കിലുക്കിയെൻ പാതയിൽ*
*കൂട്ടിനായെന്റെ കൂടെ നടക്കണേ…..*
*തെറ്റുകൾ പൊറുത്തെന്നുടെ പ്രാണനേ…..*
*നിന്റെ പാദാരവിന്ദത്തിൽ ചേർക്കണേ….*
*കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദനാ…*
*എന്റെ ഓർമ്മകൾ നീ മാത്രമാകണേ…..*
*കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ…..*
*നിന്നിൽ ഞാനലിഞ്ഞൊന്നായി മാറണേ……*
*അച്ച്യുതാനന്ദ ഗോവിന്ദ മാധവാ….*
*നിന്നിൽ ചേർന്നു ഞാനില്ലാതെയാവണേ….*
*നിന്നിൽ ചേർന്നു ഞാനില്ലാതെയാവണേ….*
*നിന്നിൽ ചേർന്നു ഞാനില്ലാതെയാവണേ….*

Leave a comment

Design a site like this with WordPress.com
Get started