ഓം നമോ നാരായണായ
🌷🌷🌷🌷🌷
വ്യാഴാഴ്ച്ച ശ്രീ മഹാവിഷ്ണു കീർത്തനം
🌹🎼🌹🎼🌹🎼
ഹരേ കൃഷ്ണ
ഗുരുവായൂരപ്പ
🌹🎼🌹🎼🌹🎼
വിഷ്ണുശതനാമസ്തോത്രം
ഓം വാസുദേവം ഹൃഷീകേശം വാമനം ജലശായിനം
ജനാർദ്ദനം ഹരിം കൃഷ്ണം ശ്രീവക്ഷം ഗരുഡദ്ധ്വജം
വരാഹം പുണ്ഡരീകാക്ഷം നൃസിംഹം നരകാന്തകം
അവ്യക്തം ശാശ്വതം വിഷ്ണും അനന്തമജമവ്യയം
നാരായണം ഗദാദ്ധ്യക്ഷം ഗോവിന്ദം കീർത്തിഭാജനം
ഗോവർദ്ധനോദ്ധരം ദേവം ഭൂധരം ഭുവനേശ്വരം.
വേത്താരം യജ്ഞപുരുഷം യജ്ഞേശം യജ്ഞവാഹകം
ചക്രപാണിം ഗദാപാണിം ശംഖപാണിം നരോത്തമം.
വൈകുണ്ഠം ദുഷ്ടദമനം ഭൂഗർഭം പീതവാസനം
ത്രിവിക്രമം ത്രികാലജ്ഞം ത്രിമൂർത്തിം നന്ദകേശ്വരം.
രാമം രാമം ഹയഗ്രീവം ഭീമം രൗദ്രം ഭവോദ്ഭവം
ശ്രീപതിം ശ്രീധരം ശ്രീശം മംഗലം മംഗലായുധം.
ദാമോദരം ദമോപേതം കേശവം കേശിസൂദനം
വരേണ്യം വരദം വിഷ്ണും ആനന്ദം വസുദേവജം.
ഹിരണ്യരേതസം ദീപ്തം പുരാണം പുരുഷോത്തമം
സകലം നിഷ്കലം ശുദ്ധം നിർഗുണം ഗുണശാശ്വതം.
ഹിരണ്യതനുസങ്കാശം സൂര്യായുതസമപ്രഭം
മേഘശ്യാമം ചതുർബാഹും കുശലം കമലേക്ഷണം.
ജ്യോതിരൂപമരൂപം ച സ്വരൂപം രൂപസംസ്ഥിതം
സർവ്വജ്ഞം സർവ്വരൂപസ്ഥം സർവ്വേശം സർവ്വതോമുഖം.
ജ്ഞാനം കൂടസ്ഥമചലം ജ്ഞാനദം പരമം പ്രഭും
യോഗീശം യോഗനിഷ്ണാതം യോഗിനം യോഗരൂപിണം.
ഈശ്വരം സർവ്വഭൂതാനാം വന്ദേ ഭൂതമയം പ്രഭും
ഇതി നാമശതം ദിവ്യം വൈഷ്ണവം ഖലു പാപഹം.
വ്യാസേന കഥിതം പൂർവ്വം സർവ്വപാപപ്രണാശനം
യഃ പഠേത് പ്രാതരുത്ഥായ സ ഭവേദ് വൈഷ്ണവോ നരഃ
സർവ്വപാപവിശുദ്ധാത്മാ വിഷ്ണുസായൂജ്യമാപ്നുയാത്.
ഇതി വിഷ്ണുപുരാണേ വിഷ്ണുശതനാമസ്തോത്രം സമ്പൂർണ്ണം.
🎼🌹🎼🌹🎼🌹🎼
🔯🔯🔯🔯🔯🔯🔯🔯🔯🔯🔯
*ഗുരു വന്ദനം*
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
*വിദ്യയേകണേ* *വിജയമേകണേ*
*വിശ്വദർശനമേകണേ*
*വിനയമേകണേ സഹനമേകണേ*
*വിശ്വദാസനായ് തീർക്കണേ*
*അച്ഛനമ്മ ഗുരുവൃന്ദത്തേയും*
*നിത്യം പൂജിക്കാൻ കഴിയണേ*
*സഹജരോടും ചരാചരത്തോടും*
*കരുണയുള്ളിൽ നിറയണേ*
*സത്യമോതുവാൻ ശക്തിയേകണേ*
*സജ്ജനങ്ങൾ കൂട്ടാകണേ*
*സുഖദു:ഖങ്ങളെ സമമായ് കാണുവാൻ*
*സകലേശാ എന്നിൽ കനിയണേ*
*നിത്യവും* *തവനാമപുഷ്പങ്ങൾ*
*എന്‍റെ നാവിൽ* *വിരിയണേ*
*മാനസത്തിൻ ശ്രീകോവിലിൽ ദേവാ* *പൂജാബിംബമായ് തീരണേ*
*നൊന്തു പ്രാർത്ഥിക്കും നേരമെപ്പോഴും*
*നെഞ്ചിൽ സാന്ത്വനമേകണേ*
*അക്ഷയാമൃത വാരിധിയെന്നിൽ*
*അറിവായെന്നും വിളങ്ങണേ*
*വിദ്യയേകണേ* *വിജയമേകണേ*
*വിശ്വദർശനമേകണേ*
*വിനയമേകണേ* *സഹനമേകണേ*
*വിശ്വദാസനായ് തീർക്കണേ*
🌹🎼🌹🎼🌹🎼🌹🎼
🕉️🕉️🕉️🕉️🕉️🕉️
മഹാവിഷ്ണു ഗായത്രി
ഓം നാരായണായ വിദ്മഹേ
വാസുദേവായ ധീമഹി
തന്നോ വിഷ്ണു പ്രചോദയാത്
ഫലം :സമ്പൽസമൃദ്ധി, ഐശ്വര്യം
നൃസിംഹഗായത്രി
ഓം വജ്രനഖായ വിദ്മഹേ
തീഷ്ണ ദംഷ്ട്രായ ധീമഹി
തന്നോ നൃസിംഹ പ്രചോദയാത്
ഫലം:ശത്രുനാശം ഭയവിമുക്തി
പരശുരാമഗായത്രി
ഓം ജാമദഗ്ന്യായ വിദ്മഹേ
മഹാവീരായ ധീമഹി
തന്നോ പരശുരാമ പ്രചോദയാത്
ഫലം:പിതൃപ്രീതി
ശ്രീരാമ ഗായത്രി
ഓം ദാശരഥായ വിദ്മഹേ
സീതാ വല്ലഭായ ധീമഹി
തന്നോ രാമഃ പ്രചോദയാത്
ഫലം:ജ്ഞാനവർദ്ധന,വിജയം
വരാഹമൂർത്തിഗായത്രി
ഓം ഭൂവരാഹായ വിദ്മഹേ
ഹിരണ്യ ഗർഭായ ധീമഹി
തന്നോ ക്രോഡഃ പ്രചോദയാത്
ഫലം:ഭൂമിലാഭം ,സർവൈശ്വര്യം
ആദിശേഷഗായത്രി
ഓം സഹസ്രശീർഷായ വിദ്മഹേ
വിഷ്ണു വല്ലഭായ ധീമഹി
തന്നോ ശേഷഃ പ്രചോദയാത്
ഫലം:സർവ്വ ഭയവിമോചനം
ധന്വന്തരി ഗായത്രി
ഓം വാസുദേവായ വിദ്മഹേ
വൈദ്യരാജായ ധീമഹി
തന്നോ ധന്വന്തരി പ്രചോദയാത്
ഫലം:രോഗശാന്തി, ആരോഗ്യലാഭം
🎼🌹🎼🌹🎼🌹🎼
*ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു*
*ഗുരുർ ദേവോ മഹേശ്വര*
*ഗുരുർ സാക്ഷാൽ പരബ്രഹ്മ*
*തസ്മൈ ശ്രീ ഗുരുവേ നമഃ*
*വക്രതുണ്ഡ മഹാകായ*
*സൂര്യകോടി സമപ്രഭഃ*
*നിർവിഘ്‌നം കുരുമേദേവ*
*സർവ്വ കാര്യേഷു സർവഥാ*
*സരസ്വതി നമസ്തുഭ്യം*
*വരദേ കാമരൂപിണി*
*വിദ്യാരംഭം കരിഷ്യാമി*
*സിദ്ധുർ ഭവതുമേ സദാ*
*ഓം സർവ്വ മംഗള മംഗല്യേ*
*ശിവേ സർവ്വാർത്ഥ സാധികേ*
*ശരണ്യേ ത്രയംബകേ ഗൗരി*
*നാരായണി നമോസ്തുതേ*
*കാളി കാളി മഹാകാളി*
*ഭദ്രകാളി നമോസ്തുതേ*
*കുലം ച കുല ധർമ്മം ച*
*മാം ച പാലയ പാലയ*
*ഓം നമഃ ശിവായ*
*ഓം നമഃ ശിവായ*
*ഓം നമഃ ശിവായ*
*ഓം നമോ നാരായണായ*
*ഓം നമോ നാരായണായ*
*ഓം നമോ നാരായണായ*
*ലോകാ സമസ്താ സുഖിനോ ഭവന്തു*
*ഓം ശാന്തി ശാന്തി ശാന്തി*
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
*ഗുരുവായൂരപ്പാ ശരണം**
ഒന്നിച്ചിരുന്നു നമുക്കൊന്നു ചൊല്ലിടാം
നാരായണാ ഹരേ നാരായണാ
ഉച്ചത്തിലീ ണത്തിലൊന്നിച്ചു ചൊല്ലിടാം
നാരായണാ ഹരേ നാരായണാ
ഭക്തി പുരസ്സരം എപ്പൊഴും ചൊല്ലിടാം
നാരായണാ ഹരേ നാരായണാ
ബുദ്ധി തെളിയുവാൻ ശ്രദ്ധിച്ചു ചൊല്ലിടാം
നാരായണാ ഹരേ നാരായണാ
നാവിന്നുണർച്ച വരുത്തുവാൻ ചൊല്ലിടാം
നാരായണാ ഹരേ നാരായണാ
നന്മ വരുത്തുവാൻ പ്രാർത്ഥിച്ചു ചൊല്ലിടാം
നാരായണാ ഹരേ നാരായണാ
ഭൂവിൽ സമാധാനം കാംക്ഷിച്ചു ചൊല്ലിടാം
നാരായണാ ഹരേ നാരായണാ
രാഗങ്ങളൊക്കെ നശിക്കുവാൻ ചൊല്ലിടാം
നാരായണാ ഹരേ നാരായണാ
രോഗങ്ങളൊക്കെ പൊറുക്കാനും ചൊല്ലിടാം
നാരായണാ ഹരേ നാരായണാ
കലിയുഗ പാപങ്ങൾ പോക്കുവാൻ ചൊല്ലിടാം
നാരായണാ ഹരേ നാരായണ
ദു:ഖങ്ങളൊക്കെ അകറ്റുവാൻ ചൊല്ലിടാം
നാരായണാ ഹരേ നാരായണാ
ആകെ തളരുന്ന നേരത്തു ചൊല്ലിടാം
നാരായണാ ഹരേ നാരായണ
എല്ലാരും കൈവിടും നേരത്തു ചൊല്ലിടാം
നാരായണാ ഹരേ നാരായണ
എല്ലാം മറന്നു നമുക്കൊന്നു ചൊല്ലിടാം
നാരായണാ ഹരേ നാരായണ
പാദാംബുജങ്ങൾ സ്മരിച്ചൊന്നു ചൊല്ലിടാം
നാരായണാ ഹരേ നാരായണ
പ്രാണൻ വെടിയുമ്പോൾ നാവിലുണ്ടാവണം
നാരായണാ ഹരേ നാരായണ
_*ഓം നമോ നാരായണായ*_
🍃🍃🍃🍃🍃🍃
✴️🈲✴️🈲✴️
*ഹര്യഷ്ട്കം:-*
*************
*”ഹരിർഹരതി പാപാനി ദുഷ്ട്ചിത്തൈരപി സ്മൃതഃ*
*അനിച്ഛയാപി സംസ്പൃഷ്ടോ ദഹത്യേവ ഹി പാവകഃ”*
ദുർജ്ജനങ്ങൾപോലും സ്മരിക്കുന്നതായാൽ ഹരി പാപങ്ങളെ ഹരിക്കുന്നു. അഗ്നിയെത്തൊട്ടാൽ ചുടണമെന്ന ഉദ്ദേശമില്ലെങ്കിലും ചുടുക തന്നെ ചെയ്യുന്നു എന്നതുപോലെ തന്നെ.
*”സ ഗംഗാ സ ഗയാ സേതുഃ സ കാശി സ ച പുഷ്കരം*
*ജിഹ്വാഗ്രേ വർത്തതേ യസ്യ ‘ഹരി’ രിത്യക്ഷരദ്വയം.”*
ആരുടെ നാവിന്മേൽ ഹരി എന്ന രണ്ടക്ഷരം വസിക്കുന്നുവോ അവൻ തന്നെ ഗംഗാ അവൻ തന്നെ സേതു കാശി പുഷ്കരം ഇത്യാദി പുണ്യഭൂമികളും അവൻ തന്നെ
*”പൃഥിവ്യാം യാനി തീർത്ഥാനി പുണ്യന്യായതനാനി ച*
*പ്രപ്താനി താനി യേനോക്തം ‘ഹരി’ രിത്യക്ഷരദ്വയം”*
ഭൂമിയിൽ പുണ്യതീർത്ഥങ്ങൾ എന്തല്ലാമുണ്ടോ അവയെല്ലാം ഹരി എന്നു ജപിക്കുന്നവനാൽ പ്രാപിക്കപ്പെട്ടവയായി ഭവിക്കുന്നു.
*” ഋഗ്വേദോപി യജുർവേദഃ സാമവേദോപൃഥർവണഃ*
*അധീനാസ്തേന യേനോക്തം ‘ഹരി’ രിത്യക്ഷരദ്വയം”*
ഹരി എന്നു ജപിക്കുന്നവന് ചതുവേദങ്ങളും അധീനമത്രേ.
*”അശ്വമേധൈർമ്മഹായജ്ഞൈർവാജപേയശതൈരപി*
*ഇഷ്ടം സ്യാത്തേന യേനോക്തം ‘ഹരി’ രിത്യക്ഷരദ്വയം”*
ഹരി എന്ന രണ്ടക്ഷരം ജപിക്കുന്നവന് അശ്വമേധാദി മഹായജ്ഞങ്ങൾ ചെയ്യുന്നവനെക്കാൾ ഇഷ്ടാർത്ഥസിദ്ധിയുണ്ടാകുന്നു.
*” വാരാണസ്യാം കുരുക്ഷേത്രേ നൈമിശാരണ്യ ഏവ ച*
*സൽകൃതം തേന യേനോക്തം ‘ഹരി’ രിത്യക്ഷരദ്വയം”*
ഹരി എന്ന് ഉച്ചരിക്കുന്നവൻ കാശി കുരുക്ഷേത്രം എന്നിവയെ നൈമിശാരണ്യത്തെ എന്നപോലെ സൽക്കരിക്കുന്നു.
*”ബദ്ധഃ പരികരസ്തേന മോക്ഷയാ ഗമനം പ്രതി*
*സകൃതുച്ചരിതം യേന ‘ഹരി’ രിത്യക്ഷരദ്വയം’*
ഹരി എന്ന രണ്ടക്ഷരത്തെ ഒരിക്കൽ ഉച്ചരിക്കുന്നവൻ മോക്ഷപ്രപ്തിക്ക് ഒരുങ്ങികഴിഞ്ഞവനായി ഭവിക്കുന്നു. .
*” ഗവാം കോടിസഹസ്രാണി ഹേമകന്യാശതാനി ച*
*ദത്താനി തേന യേനോക്തം ‘ഹരി’ രിത്യക്ഷരദ്വയം”*
ഹരി എന്നുച്ചരിക്കുന്നവന് ആയിരം കോടി പശുക്കളേയും സുവർണ്ണഗാത്രിമാരായ നൂറ് കന്യകളേയും ദാനം ചെയ്തഫലത്തെ ലഭിക്കുന്നു.
*” പ്രാണപ്രയാണപാഥേയം സംസാരവ്യാധിനാശനം* *ദുഃഖാത്യാന്തപ്രിത്രാണാം ‘ഹരി’ രിത്യക്ഷരദ്വയം”*
ജീവൻ്റെ പ്രയാണത്തിൽ വഴിച്ചോറും , സംസാരക്ലേശങ്ങളെ നശിപ്പിക്കുന്നതും ദുഃഖത്തിൽ നിന്ന് പരമമായ രക്ഷയും ഹരിയെന്ന രണ്ടക്ഷരം തന്നെ.
*”സപ്തകോടിമഹാമന്ത്രാശ്ചിത്തവിഭ്രമകാരകാഃ*
*ഏക ഏകപരോ മന്ത്രോ ‘ഹരി’ രിത്യക്ഷരദ്വയം “*
മനസ്സിന് പരിഭമത്തെയുണ്ടാക്കുന്ന ഏഴുകോടി മഹാമന്ത്രങ്ങളിൽ വച്ച് ഏറ്റവും ശ്രേഷ്ഠമായ ഒരേ ഒരു മന്ത്രം ഹരി എന്ന അക്ഷരദ്വയം തന്നെ.
*” ഹര്യഷ്ട്കമിദം പുണ്യം പ്രാതരുത്ഥായ യഃ പഠേ*
*കോടിജന്മകൃതാൽ പാപാൽ സമുക്തോ ഭവതി ധ്രുവം “*
ഈ പുണ്യമായ ഹര്യഷ്ട്കത്തെ രാവിലെ എഴുന്നേറ്റു ജപിക്കുന്നവൻ കോടിജന്മങ്ങളിൽ ചെയ്ത പാപങ്ങളിൽ നിന്നും ക്ഷണത്തിൽ മുക്തനായി ഭവിക്കുന്നു.
*” പ്രഹ്ലാദീമിദം സ്തോത്രമായുരാരോഗ്യവർദ്ധനം*
*യ പഠേച്ഛണു യദ്യാപി വിഷ്ണുലോകം സ ഗച്ഛതി”*
പ്രഹ്ലാദകൃതവും ആയുരാരോഗ്യവർദ്ധകവുമായ ഈ സ്തോത്രം യാതൊരുവൻ പഠിക്കുന്നുവോ അവൻ വിഷ്ണുലോകത്തെ പ്രാപിക്കുന്നു.
ഹരേ കൃഷ്ണ: 🌹🌹🌷🌷🌹🌹🙏🏻🙏🏻🙏🏻🙏🏻
Leave a comment