♾♾♾♾🌼🦅🌼♾♾♾♾
*🦅ഗരുഡ കഥകൾ*🦅
*അരുണദേവന്റെ ജനനം*
*ഭാഗം-1⃣*
*ഇതിഹാസ പുരാണങ്ങളിൽ ഈ പ്രപഞ്ചം സൃഷ്ടിച്ചിതു ബ്രഹ്മദേവനാണ് . ഇക്കാണായതൊക്കെ സൃഷ്ടിക്കാൻ തനിക്കു സഹായം വേണം . അതിനായി ബ്രഹ്മദേവൻ തന്റെ മനസ്സിൽനിന്ന് ആദ്യം ആറു പുത്രന്മാരെ സൃഷ്ടിച്ചു . അവർ മാനസപുത്രന്മാർ എന്ന പേരിൽ അറിയപ്പെട്ടു . ഇതേ ആവശ്യത്തിനായി ഈ മാനസപുത്രന്മാർ പിന്നെയും ഇരുപത്തൊന്നു പ്രജാപതിമാർക്കു ജന്മം നൽകി . മഹാസൃഷ്ടിയുടെ കാലത്ത് ഈ പ്രജാപതിമാർ അവരെ സഹായിച്ചു . അങ്ങനെ ഓരോ സൃഷ്ടിയും ഓരോരുത്തരുടെ പേരിലായി . ഓരോരോ ഗോത്രങ്ങളായി . അതിൽ കശ്യപ ഗോത്രത്തിൽ പിറ ന്നവരത്രേ നാം മനുഷ്യർ .*
*ബ്രഹ്മാവിന്റെ മനസ്സിൽനിന്നു ജനിച്ച ആറു പുത്രന്മാർ ഇവരാണ് : മരീചി , അംഗിരസ്സ് , അത്രി , പുലസ്ത്യൻ , പുലഹൻ , ക്രതു . ഇവർ ഋഷീശ്വരന്മാരാണ് . മാനസപുത്രന്മാരിൽ പ്രമുഖനാണു മരീചി എന്ന മഹർഷി . അദ്ദേഹത്തിനു കല എന്ന പത്നിയിൽ ജനിച്ച പുത്രനാണു കശ്യപൻ . പ്രജാപതിയായ കശ്യപനെ താതകശ്യപൻ എന്നാണു വിളിക്കുന്നത് . ആ കശ്യപന്റെ ‘ പുത്രനാണു ഗരുഡ മഹാദേവൻ .*
*പ്രജാപതി കശ്യപനു പതിമൂന്ന് ഭാര്യമാരുണ്ട് എല്ലാവരും സഹോദരിമാരാണ് . സുന്ദരികളുമാണ് . അവരിൽ അതീവ സുന്ദരികളാണു വിനതയും കദ്രുവും മുനിപത്നിമാരാണെങ്കിലും അവരുടെ ഉള്ളിന്റെയുള്ളിൽ അസൂയയും വിദ്വേഷവും ഒക്കെ ആഴത്തിൽ കുടികൊണ്ടിരുന്നു .*
*അക്കാലത്താണ് ഒരു യാത്രകഴിഞ്ഞു താതകശ്യപൻ അവരുടെ അരികിലെത്തിയത് . ഇരുവരും മത്സരിച്ച് അദ്ദേഹത്തെ ശുശ്രൂഷിച്ചു സംതൃപ്തനാക്കി . പിരിയുംനേരം അദ്ദേഹം അവരോടു പറഞ്ഞു : ” നിങ്ങളിൽ ഞാൻ സംപ്രീതനായി . എന്തു വരമാണു നിങ്ങൾക്കു പകരം വേണ്ടത് . . . ചോദിക്കൂ ! ‘*
*മുനിമാർ അങ്ങനെയാണ് . കോപിഷ്ഠരായാൽ ആരെയും ശപിച്ചു നശിപ്പിച്ചുകളയും . സംതൃപ്തരായാലോ , ഉടനെ ഇഷ്ടവരം നൽകി അനുഗ്രഹിക്കുകയും ചെയ്യും .*
*ആയിരം പുത്രന്മാരെ തനിക്കു സന്തതികളായി വേണമെന്ന് കദ്രു ആവശ്യപ്പെട്ടു . പക്ഷേ , സ്വകാര്യത്തിൽ വിനത ആവശ്യപ്പെട്ടതു മറ്റൊന്നാണ് . കദ്രുവി ന്റെ ആയിരം മക്കളെക്കാൾ വീരശൂരപരാക്രമികളായ രണ്ടു പുത്രന്മാരെ നൽകി അനുഗ്രഹിക്കണമെന്ന് അവൾ പറഞ്ഞു .*
*ഇരുവർക്കും ഇഷ്ടവരങ്ങൾ നൽകി കശ്യപൻ തന്റെ യാത്ര തുടർന്നു . നേരേ ചെല്ലുന്നത് ഒരു മഹാസത്രം ആരംഭിക്കാനാണ് . ആ യാഗത്തെ തുടർന്നു വേണം രണ്ടു ഭാര്യമാർക്കും കൊടുത്ത വരം സഫലമാകാൻ .*
*യാഗഫലമായി കദ്രുവിനു കിട്ടിയത് ആയിരം മുട്ടളാണ് വിനതയ്ക്ക് രണ്ടും . ഉഷ്ണക്കുടങ്ങളിലാക്കി ഇരുവരും അവരവരുടെ മുട്ടകൾ കാത്തുവച്ചു .*
*ഒട്ടുകാലം കഴിഞ്ഞപ്പോൾ കുദ്രുവിന്റെ മുട്ടകൾ ഒന്നൊന്നായി വിരിഞ്ഞു. കുഞ്ഞുങ്ങൾ പുറത്തിറങ്ങി. അവർ വിചിത്രരൂപികളായ നാഗങ്ങളായിരുന്നു . ആയിരം നാഗപുത്രന്മാർ ! അവരിലൂടെയാണു മഹാനാഗങ്ങളുടെ പരമ്പര ഈ ഭൂമിയിൽ ജന്മംകൊണ്ടത് . നാഗ കുലം പതിയെപ്പതിയെ വളർന്നു വലുതായി . പക്ഷേ അപ്പോഴും വിനതയുടെ രണ്ടു മുട്ടകൾക്ക് അനക്കമില്ല. അത് അങ്ങനെ തന്നെ തുടർന്നു . വിരിയുന്ന ഒരു ലക്ഷണവുമില്ല . വിനതയ്ക്കു ക്ഷമ കെട്ടുതുടങ്ങി .*
*ഒരുനാൾ അവൾ അതു ചെയ്ത , തന്റെ മുട്ടകളിലൊന്ന് തല്ലിപ്പൊട്ടിച്ചു . ഹാ , കഷ്ടം ! അതാ , പകുതി ഉടൽ മാത്രമുള്ള ഒരു ശിശു ! മഹാതേജസ്വിയായി ജ്വലിക്കുന്ന ആ ശിശുവിനു കലികയറി . അതു കത്തുന്ന കണ്ണുകളുയർത്തി അമ്മയെ നോക്കി . തന്റെ പൂർണവളർച്ച തടഞ്ഞതിന് അവൻ അമ്മയെ ശപിച്ചു : ” ആരുടെ പുത്രന്മാരെ കണ്ടാണോ നീ അസൂയ മൂത്ത് എന്നെ ഈ രൂപത്തിലാക്കിയത് , ആ സ്ത്രീയുടെ ദാസിയായി ജീവിക്കാൻ നിനക്കിട വരട്ടെ !*
*അതുകേട്ടു ഞെട്ടിപ്പോയ വിനത തന്റെ അവിവേകം പൊറുക്കണമെന്ന് അപേക്ഷിച്ചു . മനസ്സലിഞ്ഞ് ആ കുഞ്ഞ് അമ്മയ്ക്ക് ശാപമോക്ഷം നൽകി : ” ഇനി ഒരു അഞ്ഞൂറാണ്ടു കൂടി ചെല്ലുമ്പോൾ അടുത്ത മുട്ട വിരിഞ്ഞ് നിനക്കൊരു മകൻ ജനിക്കും . അവൻ മഹാശകതനും പരാക്രമിയുമായിരിക്കും . അവൻ നിന്നെ ഈ നീചദാസ്യത്തിൽനിന്നു രക്ഷിക്കും . അവൻ ഗരുഡ മഹാദേവൻ എന്ന പേരിൽ അറിയപ്പെടും .*
*അതോടെ ആ അരക്കുഞ്ഞ് കുതിച്ചുയർന്ന് ആകാശദേശത്തിൽ ചെന്നുമറഞ്ഞു . അവൻ സൂര്യദേവന്റെ അരികിൽ അഭയം തേടി . അദ്ദേഹത്തിന്റെ തേരാളിയായി പകുതി ഉടലിൽ ഇരുന്നുകൊണ്ടു പിന്നെ എന്നും തേരു തെളിച്ചു*
*അവനെയാണ് എന്നും പുലർച്ചെ നാം ആദ്യം കാണുന്നത് . കിഴക്കുദിക്കിൽ , ആകാശത്തിന്റെ ചരിവിൽ , കടുംചുവപ്പു നിറത്തിൽ അവൻ ആദ്യം ഉദിച്ചുയരും .അതാണ് അരുണോദയം . അതേ , അവനാണ് അനശ്വരനായ അരുണദേവൻ ! ഗരുഡദേവന്റെ ഒരേയൊരു സഹോദരൻ!*
*ഹരി ഓം*
*ഓം നമോനാരയണായ…..🙏🏻*
🌿🌿🌿🌿🌿🌿🌿🌿
*✍🏻 അജിത്ത് കഴുനാട്*
*കണ്ണനും കൂട്ടുകാരും*
🌷🌼🌷🌼🌷🌼🌷
♾♾♾♾🌼🦅🌼♾♾♾♾
Leave a comment