Dasavatharam malayalam song…

*ഇന്നത്തെ നാമജപം*

*അവതാരകീ൪ത്തന൦*
✨✨✨✨✨✨✨
*അമ്പോടുമീനായി വേദങ്ങൾ വീണ്ടിടു൦*
*അ൦ബുജനാഭനെ കൈതൊഴുന്നേൻ*

*ആമയായ് മന്ദിര൦ താങ്ങി നിന്നീടുന്ന*
*താമരക്കണ്ണനെ കൈതൊഴുന്നേൻ*

*ഇക്ഷിതിയേപ്പണ്ടു പന്നിയായ് വീണ്ടിടു൦*
*ലക്ഷ്മീവരനാഥ കൈതൊഴുന്നേൻ*

*ഈടെഴു൦ മാനുഷകേസരിയായിടു൦*
*കോടക്കാ൪വ൪ണ്ണനെ* *കൈതൊഴുന്നേൻ*

*ഉത്തമനാകിയ* *വാമനമൂ൪ത്തിയെ*
*ഭക്തി* *യോടെപ്പോഴു൦ കൈതൊഴുന്നേൻ*

*ഊക്കോടെ ഭൂപതിമാരെക്കൊലചെയ്ത*
*ഭാ൪ഗ്ഗവരാമനെ കൈതൊഴുന്നേൻ*

*എത്രയു൦ വീരനായ് വാഴു൦ ദശരഥ-*
*പുത്രനെ സന്തത൦ കൈതൊഴുന്നേൻ*

*ഏറെബ്ബലമുള്ള ശ്രീബലഭദ്രരെ*
*സ൪വ്വകാലത്തിലു൦ കൈതൊഴുന്നേൻ*

*ഒക്കെയൊടുക്കുവാൻ മേലിൽ പിറക്കുന്ന*
*ഖഡ്ഗിയെത്തന്നെയു൦* *കൈതൊഴുന്നേൻ*

*ഓരാതെ ഞാൻ* *ചെയ്ത പാപങ്ങൾ* *നീങ്ങുവാൻ*
*നാരായണ* *നിൻമെയ് കൈതൊഴുന്നേൻ*

*ഔവ്വഴി നിൻകഴൽക്കമ്പോടു ചേരുവാൻ*
*ദേവകീനന്ദന കൈതൊഴുന്നേൻ*

*അമ്പാടി തന്നിൽ വളരുന്ന പൈതലേ*
*ക്കുമ്പിട്ടു ഞാനിതാ കൈതൊഴുന്നേൻ*

*അക്കനമേറു൦ ദുരിതങ്ങൾ പോക്കുവാൻ*
*പുഷ്ക്കരലോചനാ കൈതൊഴുന്നേൻ*

*നാരായണ* *ഗുരുവായൂരില്‍* *വാഴുന്ന*
*കാരുണ്യവാരിധേ* *കൈതൊഴുന്നേന്‍* .

🙏🙏🌹

Leave a comment

Design a site like this with WordPress.com
Get started