Pazhani muruga

പഴനിയിൽ വാഴും ശ്രീ മുരുകാ….
പരംപൊരുളാകും ശ്രീ
മുരുകാ…
ശ്രീ പരമേശ്വരനും  ശ്രീപാർവ്വതിക്കും
പൊൻമകനായ് പിറന്ന
ശ്രീ മുരുകാ …..
പുണ്യപരായണാ
ശ്രീ മുരുകാ ….
പുരുഷോത്തമനേ
ശ്രീ മുരുകാ …..

ഓം സ്കന്ദായ നമഃ
ഓം ശരവണഭവായ നമഃ

ശ്രീ ഗണനാഥന്റെ സോദരനായ്…
ദേവഗണത്തിന്റെ
സേനാപതിയായ്..
ബ്രഹ്മദേവന് ഓംകാര പൊരുളേകി
ജ്ഞാനം നൽകിയ
ശ്രീ മുരുകാ …..

ഗുണാതീതനെ
ശ്രീ മുരുകാ …..
ഗിരിജാപുത്രനേ
ശ്രീ മുരുകാ ……

ഓം സ്കന്ദായ നമഃ
ഓം ശരവണഭവായ നമഃ

കൃത്തികമാരുടെ ഓമന പുത്രനായ്….
കാർത്തികേയൻ എന്ന
നാമം ധരിച്ചവൻ!
താരകാസുരനെ
നിഗ്രഹം ചെയ്കയാൽ….
കീർത്തി കേട്ടുള്ളൊരു
ശ്രീ മുരുകാ ……
കല്യാണകൃതേ
ശ്രീ മുരുകാ ….
കുക്കുടധ്വജനെ

ശ്രീ മുരുകാ …..
ഓം സ്കന്ദായ നമഃ
ഓം ശരവണഭവായ നമഃ

ആശ്രയിക്കുന്നോർക്ക്
അഭയഹസ്തം നൽകി
ആശ്വാസമേകുന്ന
ശ്രീ മുരുകാ ….
ആശ്ചര്യരൂപനെ
ശ്രീ മുരുകാ …..
ആർത്തസംരക്ഷകനാം
ശ്രീ മുരുകാ ….

ഓം സ്കന്ദായ നമഃ
ഓം ശരവണഭവായ നമഃ

അഗ്നിസംഭവനായി
ശരവണ പൊയ്കയിൽ
മഹാപുണ്യമായ്
അവതരിച്ചു ….
മോക്ഷദായകനായ്
അവതരിച്ചൂ….
മയിൽവാഹനനെ
ശ്രീ മുരുകാ …..

മംഗളരൂപനേ
ശ്രീ മുരുകാ …..
വേൽമുരുകാ എന്റെ
ശ്രീ മുരുകാ ……
എന്നെന്നും കാത്തുകൊൾകെ

Leave a comment

Design a site like this with WordPress.com
Get started