I *ഹരി നാമം ജപിക്ക നാം ഭക്തിയോടെ* *നാമം ജപിക്ക നാം നാമം ജപിക്ക* *ഹരി നാമം ജപിക്ക നാം ഭക്തിയോടെ* *ഭക്തി ഉണ്ടാകുവാൻ എന്തു വേണം ഹരേ* *അത്രമേൽ ചിത്ത വിശുദ്ധി വേണം* *ചിത്ത വിശുദ്ധിക്കായി എന്തു വേണം ഹരേ* *ചിന്തയും കർമ്മവും നന്നാവണം* *നാമം ജപിക്കുവാൻ എന്തു വേണം ഹരേ* *നാമം ജപിക്കുവാൻ മോഹം വേണം* *ആ മോഹം ഉണ്ടാവാൻ എന്തു വേണം ഹരേ* *ആ മോഹം ഉണ്ടാവാൻ യോഗം വേണം* *യോഗം ഉണ്ടാകുവാൻ എന്ത് വേണം ഹരേ* *ജന്മ ജന്മാർജ്ജിത ഭാഗ്യം വേണം* *കർമ്മങ്ങൾ നന്നാവാൻ എന്തു വേണം ഹരേ* *കർമ്മങ്ങൾ നന്നാവാൻ സുകൃതം വേണം* *സുകൃതം ഉണ്ടാകുവാൻ എന്തു വേണം ഹരേ* *അഹൃതങ്ങൾ ചെയ്യാതിരിക്ക വേണം* *അത്രയും അറിയുവാൻ എന്തു വേണം ഹരേ* *സജ്ജന സംസർഗ്ഗം തന്നെ വേണം* *സജ്ജനം ആരെന്നറിയുവതെങ്ങനെ* *സൽകർമ്മം ചെയ്യുവോർ സജ്ജനങ്ങൾ* *സത്സംഗം ചെയ് വോരും സാധുക്കളിൽ സദാ* *സന്മനസ്സുള്ളോരും സജ്ജനങ്ങൾ* *സന്മനസ്സുണ്ടാവാൻ എന്ത് വേണം ഹരേ* *സജ്ജന സംസർഗ്ഗം തന്നെ വേണം* *നന്മ വരുവതിനെന്തു വേണം ഗുരോ* *ഹരിയുടെ അളവറ്റ കരുണ വേണം* *കരുണ കൈവന്നീടാൻ എന്തു വേണം ഗുരോ* *ഹരി മാത്രം* *ശരണമെന്നോർമ്മ വേണം* *അതിനു നാം എന്തു ചെയ്യേണ്ടൂ ഗുരോ* *ഹരിനാമ കീർത്തനം തന്നെ വേണം*
🙏🙏🌹
Leave a comment