*അധരം മധുരം വദനം മധുരം*
*നയനം മധുരം ഹസിതം മധുരം*
*ഹൃദയം മധുരം ഗമനം മധുരം*
*മധുരാധിപതേരഖിലം മധുരം*
*വചനം മധുരം ചരിതം മധുരം*
*വസനം മധുരം വലിതം മധുരം*
*ചലിതം മധുരം ഭ്രമിതം മധുരം*
*മധുരാധിപതേരഖിലം മധുരം*
*വേണുർമധുരോ രേണുർമധുരഃ*
*പാണിർമധുരഃ പാദൗ മധുരൗ*
*നൃത്യം മധുരം സഖ്യം മധുരം*
*മധുരാധിപതേരഖിലം മധുരം*
*ഗീതം മധുരം പീതം മധുരം*
*ഭുക്തം മധുരം സുപ്തം മധുരം*
*രൂപം മധുരം തിലകം മധുരം*
*മധുരാധിപതേരഖിലം മധുരം*
*കരണം മധുരം തരണം മധുരം*
*ഹരണം മധുരം സ്മരണം മധുരം*
*വമിതം മധുരം ശമിതം മധുരം*
*മധുരാധിപതേരഖിലം മധുരം*
*ഗുഞ്ജാ മധുരാ മാലാ മധുരാ*
*യമുനാ മധുരാ വീചീ മധുരാ*
*സലിലം മധുരം കമലം മധുരം*
*മധുരാധിപതേരഖിലം മധുരം*
*ഗോപീ മധുരാ ലീലാ മധുരാ*
*യുക്തം മധുരം മുക്തം മധുരം*
*ദൃഷ്ടം മധുരം ശിഷ്ടം മധുരം*
*മധുരാധിപതേരഖിലം മധുരം*
*ഗോപാ മധുരാ ഗാവോ മധുരാ*
*യഷ്ടിർമധുരാ സൃഷ്ടിർമധുരാ*
*ദലിതം മധുരം ഫലിതം മധുരം*
*മധുരാധിപതേരഖിലം മധുരം.*
Thirunamam
🙏തിരുനാമമെന്നുള്ളിൽ
ദീപമായ് തെളിയേണം
കരമിന്നു കൂപ്പി ഞാൻ നില്ക്കുന്ന നേരം
നാരായണ എന്ന നാമമായ് മാറേണം
തിരുനട തുറക്കുവാൻ കാത്തു നിൽക്കുമ്പോൾ എൻ മനമൊരു തുളസീദളമായ് മാറേണം,
എന്റെ ഗുരുവായൂരപ്പാ ……….കണ്ടാലും കണ്ടാലും കൊതി തീരാത്തൊരു
ഉണ്ണിയുണ്ടവിടെയാ ഗുരുവായൂരിൽ
ചേലൊത്തൊരു പുഞ്ചിരി ചെഞ്ചുണ്ടുമായ്
അഞ്ജനക്കണ്ണനായ് വാഴുന്നൊരു പൈതലായ്
തിരുമുറ്റത്തോടി തളർന്നതോ കണ്ണാ നീ
പോയതാ ഗോപി ഹൃദയത്തെ തേടിയോ
മുരളീരവം പൊഴിയു ന്നൊരു വൃന്ദാവനത്തിലാ
ഗോക്കളെ പാലിപ്പാൻ പോയതോ നീ കണ്ണാ
രാധ തൻ ഹൃത്തിലായ് നിറയുന്ന പ്രേമമായ്
അനശ്വര പ്രണയത്തിൻ യമുനാ തീരത്ത്
ഭക്തനു ആശ്രയ പൊരുളായി വാഴുന്ന
അഖിലത്തിൻ നാഥനും നീയൊരാൾ മാത്രം
മാധവനും നീ കേശവനും നീ
ഗോവിന്ദനും നീയേ എൻ ഗോപബാലാ
സീതയ്ക്കു രാമനും രുഗ്മിണി കാന്തനും
കാർവർണ്ണാ നീയൊരാൾ തന്നെയല്ലോ
ദ്വാപരയുഗത്തിലെ ശ്രീകൃഷ്ണലീലകൾ
വീണ്ടുമൊരിക്കൽ നീ ആടുമെങ്കിൽ
വന്നിടാം നിന്നെയും തേടിയവിടെയാ
പാദത്തെ ഒരു മാത്ര തഴുകീടുവാൻ
ഗുരുവായൂർ മരുവുന്ന ഉണ്ണിയെ കാണുമ്പോൾ
തീരുന്നെൻ ജന്മദുഃഖങ്ങളൊക്കെയും
വീണ്ടുമാ തിരുനട താണ്ടുവാൻ മോഹിച്ചു
കൊതിയോടെ ഞാനിതാ കാത്തിരിപ്പൂ ….
കണ്ണാ ദർശന സൗഭാഗ്യം നൽകിടൂ നീ ….🙏🙏🙏
Leave a comment