Kailas nadha sthothram

കൈലാസനാഥനെ കണ്ടൊന്നു വന്ദിച്ചു
കൈവല്യമൊക്കൊയും നേടുവാനായ്,
വൈകാതെയെത്തുമ്പോൾ കൂവളമാലയും
കൈയിൽ കരുതിടാം ശംഭോ.

പൈമ്പാലുപോലെ നിൻ പഞ്ചാക്ഷരി ശിവ-
ശൈലത്തിലെന്നും മുഴങ്ങിടുമ്പോൾ,
നൈവേദ്യമായ് നീ പ്രസാദിക്കണം വിഭോ
മൈനാകമായി പറന്നുയരാൻ.

ചൈതന്യരൂപനാം നിൻനാമകീർത്തനം
പൈങ്കിളി പാടും ത്രിസന്ധ്യനേരം,
ഹൈമവതിയുമായ് നീ വന്നു ഞങ്ങടെ
വൈരങ്ങളൊക്കെയും തീർത്തിടേണം.🙏🙏🌹

Leave a comment

Design a site like this with WordPress.com
Get started