Govinda Bhajan

*ഗോവിന്ദ നാമകീർത്തനം*

*രാമ ഹരേ ജയ ഗോവിന്ദ*
*കൃഷ്ണ ഹരേ ജയ ഗോവിന്ദ*
*രാമ ഹരേ ജയ കൃഷ്ണ ഹരേ ജയ*
*രാമകൃഷ്ണ ഗോവിന്ദ*

*ഹരിനാരായണ ഗോവിന്ദ*
*ജയ നാരായണ ഗോവിന്ദ*
*ഹരിനാരായണ ജയ നാരായണ*
*ജയ ഗോവിന്ദ ഗോവിന്ദ*

*ഭക്തജനപ്രിയ ഗോവിന്ദ*
*പങ്കജലോചന ഗോവിന്ദ*
*ഭക്തജനപ്രിയ പങ്കജലോചന*
*പരമാനന്ദ ഗോവിന്ദ*

*മത്സ്യകളേബര ഗോവിന്ദ*
*വത്സകപാലക ഗോവിന്ദ*
*മത്സ്യകളേബര വത്സകപാലക*
*ശ്രീവത്സാങ്കിത ഗോവിന്ദ*

*ധർമ്മസ്ഥാപന ഗോവിന്ദ*
*കർമ്മവിനാശന ഗോവിന്ദ*
*ധർമ്മസ്ഥാപന കർമ്മവിനാശന*
*കൂർമ്മതനോ ജയ ഗോവിന്ദ*

*ധൃതകിടിമൂർത്തേ ഗോവിന്ദ*
*ഹൃദജഗദാത്രേ ഗോവിന്ദ*
*ധൃതകിടിമൂർത്തേ  ഹൃതജഗദാർത്തേ* *കൃതശുഭകീർത്തേ ഗൗവിന്ദ*

*നരഹരിവിഗ്രഹ ഗോവിന്ദ*
*നമിതാമരവര ഗോവിന്ദ*
*നരഹരിവിഗ്രഹ നമിതാമരവര* *ഹതരിപുസഞ്ചയ ഗോവിന്ദ*

*വാമനമൂർത്തേ ഗോവിന്ദ*
*പാവനകീർത്തേ ഗോവിന്ദ*
*വാമനമൂർത്തേ പാവനകീർത്തേ*
*മോഹനമൂർത്തേ ഗോവിന്ദ*

*ഭർഗ്ഗമുഖാശ്രയ ഗോവിന്ദ*
*ഗർഗ്ഗനിഷേവിത ഗോവിന്ദ*
*ഭർഗ്ഗമുഖാശ്രയ ഗർഗ്ഗനിഷേവിത*
*ഭാർഗ്ഗവരാമ ഗോവിന്ദ*

*ദശരഥനന്ദന ഗോവിന്ദ* *ദശമുഖനാശന ഗോവിന്ദ*
*ദശരഥനന്ദന ദശമുഖനാശന* *ശതമഖസേവിത ഗോവിന്ദ*

*സീരവരായുധ ഗോവിന്ദ* *വാരിജലോചന ഗോവിന്ദ*
*സീരവരായുധ വാരിജലോചന*
*കാരണപൂരൂഷ ഗോവിന്ദ*

*കൃഷ്ണകൃപാലയ ഗോവിന്ദ*
*വൃഷ്ണികുലോത്തമ ഗോവിന്ദ*
*കൃഷ്ണകൃപാലയ വൃഷ്ണികുലോത്തമ*
*ജിഷ്ണുസഖേ ജയ ഗോവിന്ദ*

*ദുഷ്കൃതനാശന ഗോവിന്ദ*
*സൽകുലപാലക ഗോവിന്ദ*
*ദുഷ്കൃതനാശന സൽകുലപാലക* *കൽകിശരീര ഗോവിന്ദ*

*കമലാവല്ലഭ ഗോവിന്ദ*
*കമലവിലോചന ഗോവിന്ദ*
*കമലാവല്ലഭ കമലവിലോചന* *കലിമലനാശന ഗോവിന്ദ*

*കൽമഷനാശന ഗോവിന്ദ* *ജന്മവിനാശന ഗോവിന്ദ*
*കൽമഷനാശന ജന്മവിനാശന*
*സന്മയ ചിന്മയ ഗോവിന്ദ*

*നിശ്ചല നിഷ്കള ഗോവിന്ദ*
*നിത്യ നിരാമയ ഗോവിന്ദ*
*നിശ്ചല നിഷ്കള നിത്യ നിരാമയ*
*നിർമ്മല നിരുപമ ഗോവിന്ദ*

*കേശവ മാധവ ഗോവിന്ദ*
*മാധവ കേശവ ഗോവിന്ദ*
*കേശവ മാധവ മാധവ* *കേശവ കാളിയമർദ്ദന ഗോവിന്ദ*

*ഹരമേ ദുരിതം ഗോവിന്ദ*
*കുരുമേ കുശലം ഗോവിന്ദ*
*ഹരമേ ദുരിതം കുരുമേ* *കുശലം ഭവ മേ ശരണം ഗോവിന്ദ*


*അവതാരകീ൪ത്തനം.*
_______________________


അമ്പോടുമീനായി വേദങ്ങൾ വീണ്ടിടു൦ അ൦ബുജനാഭനെ കൈതൊഴുന്നേൻ ആമയായ് മന്ദര൦ താങ്ങി നിന്നീടുന്ന താമരക്കണ്ണനെ കൈതൊഴുന്നേൻ ഇക്ഷിതിയേപ്പണ്ടു പന്നിയായ് വീണ്ടിടു൦ ലക്ഷമീവരനാഥ കൈതൊഴുന്നേൻ ഈടെഴു൦ മാനുഷകേസരിയായിടു൦ കോടക്കാ൪വ൪ണ്ണനെ കൈതൊഴുന്നേൻ ഉത്തമനാകിയ വാമനമൂ൪ത്തിയെ ഭക്തിയോടെപ്പോഴു൦ കൈതൊഴുന്നേൻ ഊക്കോടെഭൂപതിമാരെക്കൊലചെയ്ത ഭ൪ഗ്ഗവരാമനെ കൈതൊഴുന്നേൻ എത്രയു൦ വീരനായ് വാഴു൦ ദശരഥ- പുത്രനെ സന്തത൦ കൈതൊഴുന്നേൻ ഏറെബ്ബലമുള്ള ശ്രീബലഭദ്രരെ സ൪വ്വകാലത്തിലു൦ കൈതൊഴുന്നേൻ ഒക്കെയൊടുക്കുവാൻ മേലിൽ പിറക്കുന്ന ഖഡ്ഗിയെത്തന്നെയു൦ കൈതൊഴുന്നേൻ ഓരാതെ ഞാൻ ചെയ്ത പാപങ്ങൾ നീങ്ങുവാൻ നാരായണ നിൻമെയ് കൈതൊഴുന്നേൻ ഔവ്വഴി നിൻകഴൽക്കമ്പോടുചേരുവാൻ ദേവകീനന്ദന കൈതൊഴുന്നേൻ അമ്പാടി തന്നിൽ വളരുന്ന പൈതലേക്കുമ്പിട്ടു ഞാനിതാ കൈതൊഴുന്നേൻ അക്കനമേറു൦ദുരിതങ്ങൾ പോക്കുവാൻ പുഷ്ക്കരലോചനാ കൈതൊഴുന്നേന് നാരായണകാരുണ്യവാരിധേ കൈതൊഴുന്നേന്‍.

നാരായണയ നമ:
🌹🌹🌹🌹🌹🌹

🔯🔯🔯🔯🔯🔯🔯🔯🔯🔯🔯
             *ഗുരു      വന്ദനം*
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
*വിദ്യയേകണേ* *വിജയമേകണേ*
*വിശ്വദർശനമേകണേ*
*വിനയമേകണേ സഹനമേകണേ*
*വിശ്വദാസനായ് തീർക്കണേ*

*അച്ഛനമ്മ ഗുരുവൃന്ദത്തേയും*
*നിത്യം പൂജിക്കാൻ കഴിയണേ*
*സഹജരോടും ചരാചരത്തോടും*
*കരുണയുള്ളിൽ നിറയണേ*

*സത്യമോതുവാൻ ശക്തിയേകണേ*
*സജ്ജനങ്ങൾ കൂട്ടാകണേ*
*സുഖദു:ഖങ്ങളെ സമമായ് കാണുവാൻ*
*സകലേശാ എന്നിൽ കനിയണേ*

*നിത്യവും* *തവനാമപുഷ്പങ്ങൾ*
*എന്‍റെ നാവിൽ* *വിരിയണേ*
*മാനസത്തിൻ ശ്രീകോവിലിൽ ദേവാ* *പൂജാബിംബമായ് തീരണേ*

*നൊന്തു പ്രാർത്ഥിക്കും നേരമെപ്പോഴും*
*നെഞ്ചിൽ സാന്ത്വനമേകണേ*
*അക്ഷയാമൃത വാരിധിയെന്നിൽ*
*അറിവായെന്നും വിളങ്ങണേ*

*വിദ്യയേകണേ* *വിജയമേകണേ*
*വിശ്വദർശനമേകണേ*
*വിനയമേകണേ* *സഹനമേകണേ*
*വിശ്വദാസനായ് തീർക്കണേ*
💐💐💐💐💐💐💐💐💐💐💐
ശ്രീകൃഷ്ണ സ്തുതി
“”””””””””””””””””””””””””””””

മറപൊരുളായി മറഞ്ഞവനേ ഹരി
മലർമകൾകൊങ്ക പുണർന്നവനേ ഹരി

മധുരിതവെണ്ണ കവർന്നവനേ ഹരി
മരുതുമരങ്ങൾ ഞെരിച്ചവനേ ഹരി

മഴമുകിൽകാന്തി കലർന്നവനേ ഹരി
മധുമൊഴിമാർതുകിൽ കട്ടവനേ ഹരി

മധുരയിൽ വന്നു പിറന്നവനേ ഹരി
മധുരരസത്തെ നുകർന്നവനേ ഹരി

മധുരിപുനാമമിയന്നവനേ ഹരി
മഗധനൃപന്മദമീഴ്ത്തവനേ ഹരി

മധുരഗുണങ്ങളിണങ്ങുന്നവനേ ഹരി
മനസിജസൂനുവെയാണ്ടവനേ ഹരി

മരതകകാന്തി കലർന്നവനേ ഹരി
മലയിജവാസിതമാറുളനേ ഹരി

മലിനത മാച്ചു കളഞ്ഞവനേ ഹരി
മഹിമയിലാത്മ സമസ്തകനേ ഹരി

മദകരനാശകനായവനേ ഹരി
മമതവെടിഞ്ഞവർ നായകനേ ഹരി

മലിപുകൾബാണനെ വെന്നവനേ ഹരി
മനസിജവൈരിയോടേറ്റവനേ ഹരി

മുകരമുഖായിതകുണ്ഡലനേ ഹരി
മുകുരമനോഹരഗണ്ഡകനേ ഹരി

മഹിതമഹാമുനിവന്ദിതനേ ഹരി
മണിഗണമണ്ഡിതസുന്ദരനേ ഹരി

മണമെഴും മാലകൾ പൂണ്ടവനേ ഹരി
മണ്ഡിതശിഞ്ജിത നൂപുരനേ ഹരി

മങ്കകൾ പാൽ തയിർ വഞ്ചകനേ ഹരി
വഞ്ചകകംസനു മാരകനേ ഹരി

മല്ലിക മുല്ലയണിഞ്ഞവനേ ഹരി
മല്ലരെ വെന്നു നിറന്നവനേ ഹരി

മന്നിടഭാരമൊഴിച്ചവനേ ഹരി
മരണവിഷാദമൊഴിച്ചവനേ ഹരി

മധുകണമണ്ഡിതമാലകനേ ഹരി
മഖരസിതാവലി പാലകനേ ഹരി

മധുമലർമാണ്പിനമാച്ചവനേ ഹരി
മകുടമഹാമണിധാരകനേ ഹരി

മംഗലമന്ദിരമായവനേ ഹരി
ഹരി ഹരി ഹരി ഹരി ഹരി ഹരി ഹരി ഹരി
🌹🌹🌹🌹🌹🌹

Leave a comment

Design a site like this with WordPress.com
Get started