
*ശിവസ്തുതി*
*പാഹിമാം പരാല്പരാ ഗിരീശ ഭക്തവത്സലാ*
*ദേഹിമേ സദാശിവാ നമഃശിവായ പാഹിമാം*
*അന്തകാസുരാന്തകാ മുരാന്തകാദിവന്ദിതാ*
*ചിന്തനീയവിഗ്രഹാ ഭവാന്റെ പുണ്യകീർത്തനം*
*അന്തിനേരമാദരേണ ചൊല്ലിടുന്നു ഞാനിതാ*
*ബന്ധുവത്സലാ പ്രഭോ നമഃശിവായപാഹിമാം*
*ആർത്തരക്ഷകാ മഹേശ വിശ്വനായകാ ഭവൽ*
*സ്തോത്രമന്ത്രമാദരേണ നിത്യവും ജപിയ്ക്കുവാൻ*
*മൃത്യുശാസനാ കനിഞ്ഞനുഗ്രഹിക്ക ദൈവമേ*
*കൃത്തിവാസസേ ഭവാൻ നമഃശിവായ പാഹിമാം*
*ഇന്ദുശേഖരാ ഗിരീശ പന്നഗേന്ദ്രഭൂഷണാ*
*സുന്ദരേശ്വരാ ജഗന്നിവാസ ഭക്തവത്സലാ*
*നിന്നുടെ കൃപാതിരേകമെന്നുമെന്നിലേശുവാൻ*
*തോന്നീടണമേ സദാ നമഃശിവായ പാഹിമാം*
*ഈശ്വരാ ഭവൽപ്രകൃതിയായിടുന്ന മായയിൽ*
*വിശ്വനായകാ വലിച്ചിടായ്കമാം ദയാനിധേ*
*നശ്വരങ്ങളൊയൊക്കെയിന്നു പാർക്കിലെന്റെ ദൈവമേ*
*വിശ്വവന്ദ്യവിഗ്രഹാ നമഃശിവായ പാഹിമാം*
*ഉത്തമപ്രവൃത്തി ചെയ്വതിന്നു നിത്യമെൻമനം*
*എത്തിടുന്നതിന്നുമത്രയല്ല ദൈവഭക്തിയിൽ*
*ശ്രദ്ധയും വിശിഷ്ടരിൽ ഗുരുത്വവും വരുത്തുവാൻ*
*അനുഗ്രഹിക്ക ദൈവമേ നമഃശിവായ പാഹിമാം.*
Leave a comment