Hanuman swami

*ഹനുമാൻസ്വാമി_ഗീതം*

നമോ നമോ ശ്രീ അഞ്ജന തനയാ
നന്മകൾ ചൊരിയും അറിവിൻ നിലയാ
ആലത്തിയൂരിൽ വാഴും ദേവാ
ഹനുമാൻ സ്വാമി നമോ നമഃ

രാമായണമാം പാൽ മധുരിയ്‌ക്കും
ശ്രീ രാമ മന്ത്രം ചൊല്ലി നടക്കും
ശ്രീരുദ്ര സംഭവനാകും ദേവാ
ഹനുമാൻസ്വാമി നമോ നമഃ

വാനര രൂപം പൂണ്ടൊരു നാളിൽ
ഉമയും ഹരനും രമിച്ചിടുമ്പോൾ
ഉദിച്ചുയർന്നൊരു രേതസ്സ് അല്ലോ
ഹനുമാൻ സ്വാമി നമോ നമഃ

ശ്രീപാർവതിയിൽ നിന്നും ശിവനാ
രേതസ്സിനെ അന്നാവാഹിച്ചു
വായുദേവനു നൽകി മറഞ്ഞു
ഹനുമാൻ സ്വാമി നമോ നമഃ

വായുഭഗവാൻ അന്നൊരു നാളിൽ
അഞ്ജന എന്നൊരു വാനര സ്ത്രീയിൽ പാർവതി ഗർഭം പകർന്നുവല്ലോ
ഹനുമാൻ സ്വാമി നമോ നമഃ

അഞ്ജനയിൽ നിന്നുയിരാർന്നങ്ങനെ
അത്ഭുതഗുണവാനാകും ദേവൻ
വായുതനയൻ വാനരരാജൻ
ഹനുമാൻ സ്വാമി നമോ നമഃ

തുടുത്ത സൂര്യനെ വാനരബാലൻ
പഴുത്ത പഴമായ് നിനച്ചുവല്ലോ
പറിച്ചു തിന്നാൻ കുതിച്ചുവല്ലോ
ഹനുമാൻ സ്വാമി നമോ നമഃ

സൂര്യ സമീപം എത്തിയ നേരം
ഐരാവതത്തിൽ ആശ മുഴുത്തു
അതിനെ തിന്നാൻ തുനിഞ്ഞു ദേവൻ
ഹനുമാൻ സ്വാമി നമോ നമഃ

എതിർത്തു നിൽക്കും ദേവേന്ദ്രനുമായ്
കയർത്തുവല്ലോ വായുപുത്രൻ
വജ്രായുധം പ്രയോഗിച്ചിന്ദ്രൻ
ഹനുമാൻ സ്വാമി നമോ നമഃ

വജ്രായുധമാ ഹനുവിൽ തട്ടി
ഭൂമിയിലേക്കു പതിക്കും നേരം
താങ്ങിയെടുത്തു വായുദേവൻ
ഹനുമാൻ സ്വാമി നമോ നമഃ

കോപിച്ചങ്ങനെ വായുഭഗവാൻ
തന്നുടെ ഓമന ഉണ്ണിയുമായി
പാതാളത്തിൽ മറിഞ്ഞുവല്ലോ
ഹനുമാൻ സ്വാമി നമോ നമഃ

ദേവകൾ മുഴുവൻ വായുദേവൻ
മുന്നിൽ മാപ്പുപറഞ്ഞു നമിച്ചു
വരബലവും പവനാത്മജനേകി
ഹനുമാൻ സ്വാമി നമോനമഃ

ചിരഞ്ജീവിയായ് ബ്രഹ്മ വരത്താൽ
രാമ ഭക്തനായ് വിഷ്ണു വരത്താൽ
വീരനായ് നീ ശൈവ വരത്താൽ
ഹനുമാൻ സ്വാമി നമോ നമഃ

നമോ നമോ ശ്രീ അഞ്ജന തനയാ
നന്മകൾ ചൊരിയും അറിവിൻ നിലയാ
ആലത്തിയൂരിൽ വാഴും ദേവാ
ഹനുമാൻ സ്വാമി നമോ നമഃ

Leave a comment

Design a site like this with WordPress.com
Get started