Unni Ganapathy

*ഉണ്ണി ഗണപതിയെ കാണ്മതിനായ്*

ഉണ്ണി ഗണപതിയെ കാണ്മതിനായ്
മള്ളിയൂർ നടയിൽ ചെന്നിരുന്നു
ഉണ്ണി ഗണപതിയെ കാണ്മതിനായ്
മള്ളിയൂർ നടയിൽ ചെന്നിരുന്നു

കണ്ണനെ മാറോടു ചേർത്തു മെല്ലെ
തുമ്പിയാൽ അടിയന്റെ നെറുകിൽ തൊട്ടു
ഉണ്ണി ഗണപതിയെ കാണ്മതിനായ്
മള്ളിയൂർ നടയിൽ ചെന്നിരുന്നു

ഏകദന്തം മനസ്സിൽ തെളിഞ്ഞൊരു നാൾ മുതൽ
കൂടെ ആരോ എന്ന പോലെ
ഏകദന്തം മനസ്സിൽ തെളിഞ്ഞൊരു നാൾ മുതൽ
കൂടെ ആരോ എന്ന പോലെ

പൂജയ്ക്കിരിക്കുമ്പോൾ  അരികിലിരുന്നാരോ
ചാമരം വീശുന്ന പോലെ
ഇലയിലെ മോദകം വാരുന്ന പോലെ

ഉണ്ണി ഗണപതിയെ കാണ്മതിനായ്
മള്ളിയൂർ നടയിൽ ചെന്നിരുന്നു

ഏകാക്ഷരീ മന്ത്രം ഒഴുകുന്ന സന്ധ്യയിൽ
ഹേരംബൻ ഓടിക്കളിക്കും
ഏകാക്ഷരീ മന്ത്രം ഒഴുകുന്ന സന്ധ്യയിൽ ഹേരംബൻ ഓടിക്കളിക്കും

ശീവേലി നേരത്ത് പടിവാതിൽ ചാരത്ത്
ശ്രീകൃഷ്ണനും കൂടെ അണയും
ഗജമുഖൻ കണ്ണനെ മാറോടു ചേർക്കും

ഉണ്ണി ഗണപതിയെ കാണ്മതിനായ്
മള്ളിയൂർ നടയിൽ ചെന്നിരുന്നു
ഉണ്ണി ഗണപതിയെ കാൺമതിനായ്
മള്ളിയൂർ നടയിൽ ചെന്നിരുന്നു

*ഓം വിഘ്നേശ്വരായ നമഃ*…!!!

🪔 *നാരായണീ സ്തുതി* 🪔

സർവ്വസ്യ ബുദ്ധിരൂപേണ
ജനസ്യ ഹൃദിസംസ്ഥിതേ
സ്വർഗ്ഗാപവർഗ്ഗതേ ദേവി
നാരായണി നമോസ്തുതേ

കലാകാഷ്ടാദിഭേദേന
പരിണാമപ്രദായിനി
വിശ്വസ്യോപരതൗ ശക്തേ
നാരായണി നമോസ്തുതേ

സർവ്വമംഗളമംഗല്യേ
ശിവേ സർവ്വാർത്ഥസാധികേ
ശരണ്യേ ത്ര്യംബകേ ഗൗരി
നാരായണി നമോസ്തുതേ

സൃഷ്ടിസ്ഥിതി വിനാശാനാം
ശക്തിഭൂതേ സനാതനേ
ഗുണാശ്രയേ ഗുണമയേ
നാരായണി നമോസ്തുതേ

ശരണാഗതദീനാർത്ത-
പരിത്രാണപരായണേ
സർവ്വസ്യാർത്തിഹരേ ദേവി
നാരായണി നമോസ്തുതേ

ഹംസയുക്ത വിമാനസ്ഥേ
ബ്രഹ്മാണീരൂപധാരിണി
കൗശാംഭഃ ക്ഷരികേ ദേവി
നാരായണി നമോസ്തുതേ

ത്രിശൂലചന്ദ്രാഹിധരേ
മഹാവൃഷഭവാഹിനി
മാഹേശ്വരീസ്വരൂപേണ
നാരായണി നമോസ്തുതേ
മയൂരകുക്കുടയുതേ
മഹാശക്തിധരേഽനഘേ
കൗമാരീരൂപസംസ്ഥാനേ
നാരായണി നമോസ്തുതേ

ശംഖചക്രഗദാശാർങ്ഗ
ഗൃഹീതപരമായുധേ
പ്രസീത വൈഷ്ണവീരൂപേ
നാരായണി നമോസ്തുതേ

ഗൃഹീതോഗ്രമഹാവക്ത്രേ
ദ്രംഷ്ട്രോദ്ധൃത വസുന്ധരേ
വരാഹരൂപിണി ശിവേ
നാരായണി നമോസ്തുതേ

നൃസിംഹരൂപേണോഗ്രേണ
ഹന്തും ദൈത്യാൻ കൃതോദ്യമേ
ത്രൈലോക്യത്രാണ മഹിതേ
നാരായണി നമോസ്തുതേ

കിരീടിനി മഹാവജ്രേ
സഹസ്രനയനോജ്ജ്വലേ
വൃത്രപ്രാണഹരേ ചൈന്ദ്രി
നാരായണി നമോസ്തുതേ

ശിവദൂതിസ്വരൂപേണ
ഹതദൈത്യമഹാബലേ
ഘോരരൂപേ മഹാരാവേ
നാരായണി നമോസ്തുതേ

ദ്രംഷ്ട്രാകരാളവദനേ
ശിരോമാലാവിഭൂഷണേ
ചാമുണ്ഡേ മുണ്ഡമഥനേ
നാരായണി നമോസ്തുതേ

ലക്ഷ്മി ലജ്ജേ മഹാവിദ്യേ
ശ്രദ്ധേപുഷ്ടി സുധേ ധ്രുവേ
മഹാരാത്രി മഹാവിദ്യേ
നാരായണി നമോസ്തുതേ

മേധേ സരസ്വതി ശിവേ
ഭൂതിദായിനി താമസി
നിയതം ത്വം പ്രസീദേശേ
നാരായണി നമോസ്തുതേ
🪔🪔🪔🪔🪔🪔🪔🪔🪔🪔

അമ്മേ ശരണം
ചൊവ്വാഴ്ച്ച ഭദ്രകാളി സ്തുതി
🌹🌹🌹🌹
*ഭദ്ര കാളീ സ്തുതി*

കണ്ഠേ കാളാത്മജേ ദേവി
കണ്ഠേ കാളി മഹേശ്വരീ
ഭഗവത്യഖിലാ ധാരേ
ഭദ്ര കാളീ നമോസ്തുതേ

മഹാവിദ്യേ മഹാമായേ
മഹാകാളി മഹാമതേ
മഹാസുര വധോദ്യുക്തേ
ഭദ്ര കാളീ നമോസ്തുതേ

മഹാവിദ്യേ മഹാമായേ
മഹാകാളി മഹാമതേ
മഹാസുര വധോദ്യുക്തേ
ഭദ്ര കാളീ നമോസ്തുതേ

സർവ്വലോകാവനോനിദ്രേ
സർവ്വലോക സിവങ്കരി
സർവ്വദേ സർവ്വ ദേഹിഭ്യോ
ഭദ്ര കാളീ നമോസ്തുതേ

മഹാ ശക്തി സ്വരൂപായൈ
മഹാ ബ്രഹ്മ മയാത്മജേ
മഹാവീര്യ പ്രഭാവായൈ
ഭദ്ര കാളീ നമോസ്തുതേ

ബ്രഹ്മാവിഷ്ണ്ണു മഹേശാനാ
മന്യോഷാം ച ദിവൗകസാം
തേജഃ സംഭാര സംഭുതേ
ഭദ്ര കാളീ നമോസ്തുതേ
ഭാരതി ഭാർഗവി ദുർഗ്ഗാ
ഭൈരവി ചണ്ഡികാംബികാ
ഇത്യാദ്യനേക സംജ്ഞാ യൈ
ഭദ്ര കാളീ നമോസ്തുതേ

വിശ്വസ്ഥിതിലയോത്പത്തി
ഹേതുഭൂതേ സനാതനി
വിശ്വ വിഷ്രുത വിക്രാന്തേ
ഭദ്ര കാളീ നമോസ്തുതേ

ജഗന്മാതർ ജ്ജഗന്നാഥേ
ജഗദ് വന്ദ്യേ ജഗത് പ്രിയേ
ജഗദ് മ്മൂർതേ ജഗദ്രക്ഷേ
ഭദ്ര കാളീ നമോസ്തുതേ

സകാരേ f പി നിരാകാരേ
സാശ്രയേ f പി നിരാശ്രയേ
സ്സംഭ്രതേ f പ്യ സംഭ്രതേ
ഭദ്ര കാളീ നമോസ്തുതേ

സഗുണേ f പ്യഗുണേ സാക്ഷാത്
സാഹങ്കാരേ f നഹങ്കൃതേ
സൂക്കഷ്മേ f പി സുമഹാ മുർത്തേ
ഭദ്ര കാളീ നമോസ്തുതേ

പ്രണതാ ഭയതേ ദേവി
പ്രണവാത്മ സ്വരൂപിണി
പ്രണി ബർഹിത ദുഷെ്ടൗഘേ
ഭദ്ര കാളീ നമോസ്തുതേ
ആദി വ്യാധി മഹാമോഹ
ദ്രോഹ ദോഷ വിനാശിനി
അഹിതാഗ്നി ഭിരാരാദ്ധ്യേ
ഭദ്ര കാളീ നമോസ്തുതേ

ബ്രഹ്മാനന്ദാത്മികേ ദേവി
ബ്രഹ്മി ബ്രാഹ്മണ വത്സലേ
ബ്രഹ്മഗോ രക്ഷണോന്നിദ്രേ
ഭദ്ര കാളീ നമോസ്തുതേ

അഞ്ജാനാദ്രി സമാകാരേ
ഖഞ്ജരീട വിലോചനേ
കഞ്ജനാഭാദി ഭിർവ്വന്ദ്യേ
ഭദ്ര കാളീ നമോസ്തുതേ

ചന്ദ്രബിംബാനനേ ദേവി
ചന്ദ്രികാ ധവളസ്മിതേ
ചന്ദ്ര ചൂധാക്ഷി സംഭൂതേ
ഭദ്ര കാളീ നമോസ്തുതേ

സൂര്യ കോടി പ്രഭാപൂരേ
സൂര്യ ചന്ദ്രാഗ്നി ലോചനേ
സൂര്യ ഭിഷ്ടുതസത് കീർത്തേ
ഭദ്ര കാളീ നമോസ്തുതേ

കുംഭി കുംഭ കുചഭോഗേ
കുംഭി കുണ്ഡല മണ്ഡിതേ
കുംഭീന്ദ്ര മന്ദഗമനേ
ഭദ്ര കാളീ നമോസ്തുതേ

കാളിന്ദി ലോലകല്ലോല
സ്നിഗ്ധമുഗ്ധ ശിരോരുഹേ
കാളി കാള ഘന ശ്യമേ
ഭദ്ര കാളീ നമോസ്തുതേ

ബന്ധൂ ക്രത മഹാഭൂതേ
ബന്ധൂക രുചിരാ ധരേ
ബന്ധൂരാകൃതി സംസ്ഥാനേ
ഭദ്ര കാളീ നമോസ്തുതേ

ബാലചന്ദ്ര കലാ പീഡേ
ഫാല ജഗ്രദ് വിലോചനേ
നീല കണ്ഠ പ്രിയ സുതേ
ഭദ്ര കാളീ നമോസ്തുതേ

ദംഷ്ടാ ചതുഷ്ട ലസച്ചാരു
വകത്ര സരോരുഹേ
ദ്വഷ്ട ബാഹുലതേ ദേവി
ഭദ്ര കാളീ നമോസ്തുതേ

സ്ഥൂലദോർമ്മ്ണ്ഡലോ ദുഗ്രേ
ശൂല ഖഢ്ഗാദി ഹേതികേ
നീലാശ്ച രുചിരച്ഛായേ
ഭദ്ര കാളീ നമോസ്തുതേ

കംബു ക്മ്ര ഗളാലംബി
കൽഹരാം ബുജ മാലികേ
അംബുദ ശ്യമളോ ദഗ്രേ
ഭദ്ര കാളീ നമോസ്തുതേ
ഹസ്തി കൃതി പടാ വീത
വിപുല ശ്രോണി മണ്ഡലേ
സ്വസ്തിദേ സർവ്ഭൂതാനാം
ഭദ്ര കാളീ നമോസ്തുതേ

കടീ തട ദൃഡോ ദശ്ച
ച്ചലത് കാഞ്ചന കാഞ്ചികേ
കദളീ സ്തംഭകമ്രോരൂ
ഭദ്ര കാളീ നമോസ്തുതേ

സുവർണ്ണ കാഹളീ ജംഘീ
സുവർണ്ണ മണി ഭുഷണേ
സുവർണ്ണാബ്ജ സമാനാംഘ്രേ
ഭദ്ര കാളീ നമോസ്തുതേ

ആ പാദ ചൂഡ മത്യന്ത
അഭിരാമ കളേബരേ
ആപന്നാർത്തി ഹരേ ദേവി
ഭദ്ര കാളീ നമോസ്തുതേ

ചമുണ്ഡേ ചാരു സർവാംഗി
ചാപ ബാണാസി ധാരിണി
ചരാ ചര ജഗദ്ധാത്രി
ഭദ്ര കാളീ നമോസ്തുതേ

ഖണ്ഡിതാ രാതി സംഘാതേ
മണ്ഡിതാ വനി മണ്ഡലേ
ചണ്ഡികേ ചന്ദ്ര വദനേ
ഭദ്ര കാളീ നമോസ്തുതേ
വേതാള വാഹനേ ഭൂമി
പാതാള സ്വർഗ്ഗ പാലികേ
മാതംഗ കുണ്ഡലധരേ
ഭദ്ര കാളീ നമോസ്തുതേ

കേളിഷു വാഹനീ ഭൂത
കൂളീ പാളീ സമന്വിതേ
കളായാളിരുചേ കാളി
ഭദ്ര കാളീ നമോസ്തുതേ

ന കാളിക നയനേ നാഥേ
നാളീ കാലാപ ശാലിനി
നാളികാസ്ത്ര ജിതഃ പുത്രി
ഭദ്ര കാളീ നമോസ്തുതേ

വിശ്വ വന്ദ്യ പ്ദാം ഭോജേ
വിശ്വ രക്ഷാ വിചക്ഷണേ
വിശ്വാസിനാം സതാം പ്ത്ഥ്യേ
ഭദ്ര കാളീ നമോസ്തുതേ

കാരുണ്യ കല്പകതരോ
കല്യേ കല്യാണി ഭൈരവി
കരുണാരുണ താരാക്ഷി
ഭദ്ര കാളീ നമോസ്തുതേ

ഏതാ വ ന്നിശ്ചയാശക്യേ
ഏന സ്തൂല ഭവാനലേ
ഏക ദ്ന്തസ്യ ഭഗനി
ഭദ്ര കാളീ നമോസ്തുതേ
ഈശാന പ്രിയ സന്താനേ
ഈഷാം ദംഷ്ട്രാ ഭയങ്കരി
ഈ ദൃഗ് വിധാവിരഹിതേ
ഭദ്ര കാളീ നമോസ്തുതേ

ലക്ഷ്മി ധരാർച്ചിതേ ദേവി
ലക്ഷാസുര വിനാശിനി
ലക്ഷ്യ ലക്ഷണ ഹീനായൈ
ഭദ്ര കാളീ നമോസ്തുതേ

ഹ്രിങ്കാര വേദ്യേ ത്രിപുരേ
ഹ്രീമതി സുര സുന്ദരി
ഹ്രിങ്കാര മന്ത്രാർണ്ണപരേ
ഭദ്ര കാളീ നമോസ്തുതേ

ഹര പങ്കേരുഹ ഭവ ഹരി
മൂർത്തി ത്ര യാത്മികേ
ഹലാ ഹല സമുത്പന്നേ
ഭദ്ര കാളീ നമോസ്തുതേ

സമാന വസ്തു രഹിതേ
സമാനേ സർവ്വ ജന്തുഷു
സമാനേ ദൈത്യ മഥനേ
ഭദ്ര കാളീ നമോസ്തുതേ

കണ്‌ജനാഭാദിഭിർ വന്ദ്യേ
കണ്‌ജായുധ ഹരാത്മജേ
കം ജനം നാവസി സ്മത്വം
ഭദ്ര കാളീ നമോസ്തുതേ
ഹസ്തി ക്രിത്തി പരീധാനെ
ഹസ്തി കുണ്ഡല മണ്ഡിതേ
ഹർഷദേ സർവ്വ ജഗതാം
ഭദ്ര കാളീ നമോസ്തുതേ

സനാതനി മഹാമായേ
സകാര ദ്വയ മണ്ഡിതേ
സനത് കുമാരാദി വന്ദ്യേ
ഭദ്ര കാളീ നമോസ്തുതേ

കഠോര ദാരു കവചഃ
കദർഥി കൃത്യ യാ സ്വയം
കണ്ഠം ഛേത്സ്യ തസ്യൈ
ഭദ്ര കാളീ നമോസ്തുതേ

ലലന്തി കാലസത് ഫാലേ
ലകാര ത്രയ മാതൃകേ
ലക്ഷ്മീ സസാക്ഷിണി ലോകസ്യ
ഭദ്ര കാളീ നമോസ്തുതേ

ശ്രിത ഭക്താ വനചണേ
ശ്രീ സന്താന വിവർദ്ധ നി
ശ്രീ പതി പ്രമുഖാ രാദ്ധ്യേ
ഭദ്ര കാളീ നമോസ്തുതേ

അത്യാ പദി സ്മൃതാ ഭക്തൈഃ
സ്വപ്നാ ദൂർത്ഥായ സത്വരം
വന ധുർഗ്ഗാ f ഭയം ധത്സേ
ഭദ്ര കാളീ നമോസ്തുതേ

ത്രി ശൂല ഭിന്ന ദൈത്യേന്ദ്ര
വക്ഷ സ്ഥല വികസ്വരം
രുധിരം യാ പിബത്യസ്യൈ
ഭദ്ര കാളീ നമോസ്തുതേ

പാതാള ഭദ്രകാളിത്വം
വേതാള ഗള സംസ്ഥിതാ
മഹാ ഭൈരവ കാളീച
ഭദ്ര കാളീ നമോസ്തുതേ

നന്ദേശ്വരീ കൃഷ്ണ കാളീ
തിരസ്കരണ സാക്ഷിണി
ത്വരിയാ ശൂലിനി ച ത്വം
ഭദ്ര കാളീ നമോസ്തുതേ

ഉഗ്രകൃത്യേ പക്ഷി ദുർഗ്ഗേ
ഭ്രമ ദുർഗ്ഗേ മഹേശ്വരീ
രക്തേശ്വരീ ശ്രീ മാതാംഗി
ഭദ്ര കാളീ നമോസ്തുതേ

കുബ്ജികേ രക്ത ചമുണ്ഡേ
വാരാഹി ശ്യാമളേ ജയ
ശ്മശാന കാളീ ശ്രീവിദ്യേ
ഭദ്ര കാളീ നമോസ്തുതേ

അശ്വാരൂഢേ അന്നപൂർണ്ണേ
ബാലേ തൃപുര സുന്ദരീ
സ്വയംവരേ വിഷ്ണുമായേ
ഭദ്ര കാളീ നമോസ്തുതേ

ബ്രഹ്മ വിഷ്ണു ശിവസ്കന്ദ
യമേന്ദ്രംശ സമുദ്ഭവാഃ
മാതരോ യദവശേ തസ്യയ്
ഭദ്ര കാളീ നമോസ്തുതേ

സുര മനുജ കലാപ പൂജുതായൈ
ഭനുജ ഭടാളി സമൂല
ഖണ്ഡിതായൈ
മനുജ സുര സമൂഹ പാലിതായൈ
പ്രതി ദിന മംബ
നമോ f സ്തു ചണ്ഡികായൈ

സകല ധരണി ദേവ സേവിതായൈ
സതത മമർത്ത്യകുലേന സംസ്തുതായൈ
തദനുകൃത സമസ്തരുദ്ര കാള്യൈ
സമധിക്മംബ നമോ f സ്തു ഭദ്രകാള്യൈ

പരിമഥിത വിരോധി മണ്ഡലായൈ
പരി കലിതോത്തമ ഹസ്തികുണ്ഡലായൈ
സമരവിഹരണൈ കലോഭവത്യൈ
സവിനയമസ്തു നമോ നമോ ഭവത്യൈ

തത്പ്രസീദ മഹാദേവി കണ്ഠേ കാളീ കലാവതി
ഭദ്രം ദേഹിത്വമസ്മഭ്യം ഭദ്രകാളി നമോ f സ്തുതേ
🪔🙏🏻🪔🙏🏻🪔🙏🏻

*ദേവീ സ്തുതി*

അമ്മേ നാരായണ! ദേവീ നാരായണ!
ലക്ഷ്മീ നാരായണ ഭദ്രേ ജയ!
കേളിയേറിടും കൊടുങ്ങല്ലൂർ വാഴുന്ന
കാളീ ഭഗവതീ നിൻ മേനിയെന്മുന്നി-
ലാവിർഭവിച്ചു വിളങ്ങിടേണം!

ഭക്തിയോടെപ്പോഴും നാമം ജപിക്കുവാൻ
സക്തിയും ശക്തിയും തന്നിടേണം
എത്രയേ സാത്വികർ നിൻ സേവയാൽ കൃത-
കൃത്യരായ് ശ്രീകൃഷ്ണ ഭക്തരായീ!

ശ്രീശങ്കരാചാര്യ സ്വാമിയും സ്തോത്രത്താൽ
ശ്രീശങ്കരീ നിന്നെ തുഷ്ടയാക്കി
നാളികനേത്രേ നിൻ കേളീ കടാക്ഷത്താൽ
കാളിദാസൻ കവിശ്രേഷ്ഠനായി!

മേൽപ്പത്തൂർ ചന്ദനക്കാവിലെഴും നിൻ്റെ
തൃപ്പാദം സേവിച്ചു ഭക്തി നേടി
പൂന്താനം മാന്ധാതൃശൈലേശി നിൻപാദ
ചെന്താർ ഭജിച്ചു സൽഭക്‌തനായി

ശ്രീരാമകൃഷ്ണനും നിൻ പാദപങ്കജ –
മാരാധനം ചെയ്തു സിദ്ധനായി
കന്യാകുമാരിയെ സേവിച്ചു സേവിച്ചു
ധന്യനായ് തീർന്നു വിവേകാനന്ദൻ

ദേവീ ജയ ജയ കാളീ ജയ ജയ
ദേവീ ജയ ജയ കാളീജയ ജയ
അമ്മേ നാരായണ! ദേവീനാരായണ!
ലക്ഷ്മീ നാരായണ! ഭദ്രേ ജയ!

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
കൊടുങ്ങല്ലൂർ അമ്മേ ശരണം

*അമ്മേ ഭഗവതി നാരായണീ ഗൗരീ*
*ആനന്ദദേ ദേവീ കൈതൊഴുന്നേൻ*

*ആര്യേ ഭഗവതീ ദേവീ സരസ്വതീ*
*ആദികാർത്ത്യായനീ കൈതൊഴുന്നേൻ*

*ഇന്ദ്രാരികളായ സുംഭനിസുംഭരെ*
*ഇല്ലാതെയാക്കിയോളേ ! തൊഴുന്നേൻ*

*ഈരേഴുലോകവും നിങ്കൽലയിക്കുന്നു*
*ഈശ്വരി തൃക്കാൽക്കൽ കൈതൊഴുന്നേൻ*

*ഉള്ളത്തിലെപ്പോഴും തോന്നണം നിൻപാദ -*
*മുത്തമേ ഭൈരവി കൈതൊഴുന്നേൻ*

*ഊഴിമേലുള്ളൊരു ലോകരെപ്പാലിപ്പാ -*
*നൂക്കേറും കല്യാണി കൈതൊഴുന്നേൻ*

*ഏട്ടാശപൊട്ടുന്നൊരട്ടഹാസത്തെയു -*
*മെമ്പരമേശ്വരി കൈതൊഴുന്നേൻ*

*ഏറിയെഴുന്നെള്ളും വേതാളഭൂതത്തി -*
*ലേന്തിയുദിക്കുമ്പോൾ കൈതൊഴുന്നേൻ*

*ഐരസ്വരൂപത്തിൽ വേരായ് മരുവുന്നോ -*
*രാശ്ചര്യമൂർത്തിയെ കൈതൊഴുന്നേൻ*

*ഒട്ടും കുറയാതെ വൈരിയെകൊല്ലുന്നോ -*
*രോങ്കാരപ്പള്ളിവാൾ കൈതൊഴുന്നേൻ*

*ഓതുന്ന വേദത്തിൽ കാതലായ് മേവുന്ന*
*ഓങ്കാരമൂർത്തിയെ കൈതൊഴുന്നേൻ*

*ഔചിത്യം കൊണ്ടുള്ളൊരാഭരണങ്ങളെ*
*അവ്വണ്ണം കാണുവാൻ കൈതൊഴുന്നേൻ*

*അമ്പലം തന്നിലെഴുന്നള്ളും ദേവിയേ*
*അമ്മേ ! കൊടുങ്ങല്ലൂർ കൈതൊഴുന്നേൻ*
🙏🙏🙏🙏🙏🙏🙏🙏🙏

🙏🙏🙏🙏🙏

കണ്ഠേ കാളി മഹാകാളി കാളി നീരദ വർണ്ണിനി
കാളകണ്ഠാത്മജാതേ ശ്രീ ഭദ്രകാളി നമോസ്തുതേ.

ദാരുകാദി മഹാദുഷ്ട
ദാനവൗക നിഷൂദനേ
ദിനരക്ഷണ ദക്ഷേ ശ്രീ ഭദ്രകാളി നമോസ്തുതേ.

ചരാചര ജഗന്നാഥേ
ചന്ദ്ര സൂര്യാഗ്നി ലോചനേ
ചാമുണ്ഡേ
ചണ്ഡമുണ്ഡേ
ശ്രീ ഭദ്രകാളി നമോസ്തുതേ.

മഹൈശ്വര്യപ്രദേ ദേവി
മഹാത്രിപുര സുന്ദരി
മഹാവീര്യേ
മഹേശി
ശ്രീ ഭദ്രകാളി നമോസ്തുതേ.

സർവ്വ വ്യാധി പ്രശമനി
സർവ്വമൃത്യു നിവാരിണി
സർവ്വ മന്ത്ര സ്വരൂപേ ശ്രീ
ഭദ്രകാളി നമോസ്തുതേ.

പുരുഷാർത്ഥ പ്രദേ ദേവി
പുണ്യാപുണ്യ ഫലപ്രദേ
പരബ്രഹ്മ സ്വരൂപേ ശ്രീ
ഭദ്രകാളി നമോസ്തുതേ.

ഭദ്രമൂർത്തേ
ഭഗാരാധ്യേ
ഭക്തസൗഭാഗ്യ ദായികേ
ഭവസങ്കടനാശേ
ശ്രീ ഭദ്രകാളി
നമോസ്തുതേ.

നിസ്തുലേ നിഷ്ക്കളേ നിത്യേ
നിരപായേ നിരാമയേ
നിത്യശുദ്ധേ
നിർമ്മലേ ശ്രീ
ഭദ്രേകാളി നമോസ്തുതേ.

പഞ്ചമി പഞ്ചഭൂതേശി
പഞ്ചസഖ്യോപചിരിണി
പഞ്ചാശത് പീഠരൂപേ ശ്രീ
ഭദ്രകാളി നമോസ്തുതേ.

കന്മഷാരണ്യ ദാവാഗ്നേ
ചിന്മയേ സന്മയേ ശിവേ
പത്മനാഭാഭീ വന്ദ്യേ ശ്രീ
ഭദ്രകാളി
നമോസ്തുതേ.

ശ്രീ ഭദ്രകാള്യൈ നമ: |

🙏🙏🙏🙏🙏

Leave a comment

Design a site like this with WordPress.com
Get started